Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
October 2022 - 10:58 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

new delhi, canada, ministry of external affairs

കാനഡയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിദേശകാര്യമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്

Published:23 September 2022

ശക്തമായ നടപടിക്ക് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ന്യൂഡല്‍ഹി: കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും അവിടേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കും വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.  വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രതവേണമെന്ന് വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചു.

കാനഡയിലെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും വംശീയ ആക്രമണങ്ങളും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയവും ജാഗ്രത മുന്നറിയിപ്പ് ഇറക്കിയിട്ടുള്ളത്. ശക്തമായ നടപടിക്ക് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

എന്നാല്‍ തക്കതായ നടപടികള്‍ കാനഡ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ജാഗ്രതാ മുന്നറിയിപ്പ് ഇറക്കീയിരിക്കുന്നത്. കാനഡയിലുള്ള ഇന്ത്യക്കാര്‍ അവിടെയുളള ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ വെബ്‌സൈറ്റില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍  ചെയ്യണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മുന്‍പ് കാനഡയിലെ ഹൈന്ദവ ആരാധാനാലയങ്ങളും ഗാന്ധി പ്രതിമയും തകര്‍ത്തിരുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top