Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
October 2022 - 9:35 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

sdpi harthal, ksrtc, kerala, india, facebook post

സമരക്കാർ തകര്‍ത്തത് 70 ബസുകള്‍;11 പേര്‍ക്ക് പരിക്ക്; നഷ്ടം 50 ലക്ഷത്തില്‍ കൂടുതലെന്ന് കെഎസ്ആര്‍ടിസി

Published:23 September 2022

2439 ബസുകള്‍ സര്‍വീസ് സടത്തിയതില്‍ 70 ബസുകള്‍ കല്ലേറില്‍ തകര്‍ന്നതായും 11 പേര്‍ക്ക് പരിക്കേറ്റതായും കെഎസ്ആര്‍ടിസി അറിയിച്ചു.

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലില്‍ സമരക്കാർ കല്ലെറിഞ്ഞ് തകര്‍ത്തത് 70 ബസുകള്‍. സൗത്ത് സോണില്‍ 30, സെന്‍ട്രല്‍ സോണില്‍ 25, നോര്‍ത്ത് സോണില്‍ 15 ബസുകളുമാണ് കല്ലേറില്‍ തകര്‍ന്നത്.  2439 ബസുകള്‍ സര്‍വീസ് സടത്തിയതില്‍ 70 ബസുകള്‍ കല്ലേറില്‍ തകര്‍ന്നതായും 11 പേര്‍ക്ക് പരിക്കേറ്റതായും കെഎസ്ആര്‍ടിസി അറിയിച്ചു. 8 ഡ്രൈവര്‍മാര്‍ക്കും 2 കണ്ടക്ടര്‍മാര്‍ക്കും 1 യാത്രക്കാരിക്കുമാണ് പരിക്കേറ്റത്.

നഷ്ടം 50 ലക്ഷത്തില്‍ കൂടുതലാണെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍. നഷ്ടങ്ങള്‍ സംഭവിച്ചാലും പൊതുഗതാഗതം തടസപ്പെടാതിരിക്കാന്‍ സര്‍വ്വീസ് നടത്തുവാന്‍ പ്രതിജ്ഞാബദ്ധമാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. അതേസമയം, ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ബസുകള്‍ക്കുണ്ടായ നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് തന്നെ ഈടാക്കും. സംസ്ഥാനത്ത്മിക്ക ജില്ലകളിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായിട്ടുണ്ട്. 

കെഎസ്ആര്‍ടിസി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

ആരോട് പറയാന്‍ ...!
ആര് കേള്‍ക്കാന്‍ ...?
കെഎസ്ആര്‍ടിസി 2439 ബസുകള്‍ സര്‍വ്വീസ് സടത്തി; 70 ബസുകള്‍ കല്ലേറില്‍ തകര്‍ന്നു
23.09.2022 ന്  കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയ 2439 ബസുകളില്‍ 51 ബസുകള്‍ കല്ലേറില്‍ തകര്‍ന്നു. 
സൗത്ത് സോണില്‍  1288, സെന്‍ട്രല്‍ സോണില്‍  781, നോര്‍ത്ത് സോണില്‍  370 എന്നിങ്ങനെയാണ് ബസുകള്‍ സര്‍വ്വീസ് നടത്തിയത്. 
അതില്‍  സൗത്ത് സോണില്‍  20, സെന്‍ട്രല്‍ സോണില്‍  21, നോര്‍ത്ത് സോണില്‍  10 ബസുകളുമാണ് കല്ലേറില്‍ തകര്‍ന്നത്. കൈല്ലേറില്‍ 11 പേര്‍ക്കും പരിക്ക് പറ്റി.  സൗത്ത് സോണില്‍ 3 ഡ്രൈവര്‍ 2 കണ്ടക്ടര്‍, സെന്‍ട്രല്‍ സോണില്‍ 3 ഡ്രൈവര്‍, ഒരു യാത്രക്കാരി നോര്‍ത്ത് സോണില്‍ 2 ഡ്രൈവര്‍മാക്കുമാണ് പരിക്കേറ്റത്. 
നാശനഷ്ടം 25 ലക്ഷം രൂപയില്‍  കൂടുമെന്നാണ് വിലയിരുത്തല്‍.
ബഹു : ഹൈക്കോടതിയുടെ ഉത്തരവിന്‍പ്രകാരം പൊതുഗതാഗതം തടസ്സപ്പെടാതിരിക്കുവാന്‍ ഈ സാഹചര്യത്തിലും സര്‍വ്വീസ് നടത്തുവാന്‍ കെ.എസ്.ആര്‍.ടി.സി പ്രതിജ്ഞാബദ്ധമാണ്.
കെ.എസ്.ആര്‍.ടി.സി യുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്
18005994011
എന്ന ടോള്‍ ഫ്രീ നമ്പരിലേക്കും
കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24ണ്മ7)
മൊബൈല്‍ - 9447071021
ലാന്‍ഡ്ലൈന്‍ - 0471-2463799
സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി - (24ണ്മ7)
വാട്‌സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top