Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
October 2022 - 11:18 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

Thiruvananthapuram, schools open, kerala news

സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തി ദിനം

Published:23 September 2022

നാളെ കൂടാതെ ഒക്ടോബര്‍ 29, ഡിസംബര്‍ 3 എന്നീ രണ്ട് ശനിയാഴ്ചകള്‍ കൂടി ഈ വര്‍ഷം പ്രവൃത്തിദിനമായിരിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തി ദിനമെന്ന്  പൊതുവിദ്യാഭ്യാസ വകുപ്പ്. നാളെ പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ലെന്നും വിദ്യാഭ്യാസ കലണ്ടർ പ്രകാരം നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. ഹർത്താൽ മൂലം സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ബഹുഭൂരിപക്ഷവും ഇന്ന് പ്രവർത്തിച്ചിരുന്നില്ല. ശ്രീ നാരായണ ഗുരു സമാധി ആയതിനാൽ ബുധനാഴ്ചയും അവധിയായിരുന്നു.

നാളെ കൂടാതെ ഒക്ടോബര്‍ 29, ഡിസംബര്‍ 3 എന്നീ രണ്ട് ശനിയാഴ്ചകള്‍ കൂടി ഈ വര്‍ഷം പ്രവൃത്തിദിനമായിരിക്കും. അതേസമയം, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ക്ക് ഇത് ബാധകമല്ല. സംസ്ഥാനത്ത് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാലയങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. സര്‍വകലാശാല പരീക്ഷകള്‍ അടക്കം മാറ്റിയിരുന്നു. ഓണാവധി കഴിഞ്ഞ് തുറന്നതിന് ശേഷം ഈ വാരം, തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രമാണ് അധ്യയനം നടന്നത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top