Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
October 2022 - 10:44 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Analysis

business, news, market, analysis

ഓ​ഹ​രി വി​പ​ണി​യി​ലും ത​ക​ർ​ച്ച; ഇ​ന്ത്യ​യി​ലും പ​ലി​ശ നിരക്ക് കൂ​ടി​യേ​ക്കും

Published:23 September 2022

ഇ​തി​ന്‍റെ ഫ​ല​മാ​യി റി​സ​ർ​വ് ബാ​ങ്ക് ഇ​ന്ത്യ​യി​ൽ പ​ലി​ശ​നി​ര​ക്ക് ഉ​യ​ർ​ത്താ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. 

കൊ​ച്ചി: യു​എ​സ് ഫെ​ഡ​റ​ല്‍ റി​സ​ര്‍വി​ന്‍റെ ക​ടു​ത്ത നി​ല​പാ​ട് ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക ലോ​ക​ത്തെ പി​ടി​ച്ചു​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം റെ​ക്കോ​ഡ് ത​ക​ർ​ച്ച​യി​ലെ​ത്തി. രാ​ജ്യ​ത്തെ സൂ​ചി​ക​ക​ളും സ​മ്മ​ര്‍ദ​ത്തി​ന് കീ​ഴ​ട​ങ്ങി. വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ പി​ന്മാ​റ്റ​വും രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച​യും കാ​ര​ണം ഇ​ന്ത്യ​യു​ടെ വി​ദേ​ശ നാ​ണ​യ ശേ​ഖ​ര​വും കു​ത്ത​നെ ഇ​ടി​ഞ്ഞു. ഇ​തി​ന്‍റെ ഫ​ല​മാ​യി റി​സ​ർ​വ് ബാ​ങ്ക് ഇ​ന്ത്യ​യി​ൽ പ​ലി​ശ​നി​ര​ക്ക് ഉ​യ​ർ​ത്താ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. 

ഓ​ഹ​രി വി​പ​ണി​യി​ലും ത​ക​ർ​ച്ച
അ​മെ​രി​ക്ക​യി​ൽ പ​ലി​ശ ഉ​യ​രു​ന്ന​തി​നാ​ൽ വി​ദേ​ശ നി​ക്ഷേ​പ​ക​ർ സൃ​ഷ്ടി​ച്ച ക​ന​ത്ത വി​ൽ​പ്പ​ന സ​മ്മ​ർ​ദ​ത്തി​ൽ ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യും വ​ൻ ഇ​ടി​വ് നേ​രി​ട്ടു. ബോം​ബെ ഓ​ഹ​രി സൂ​ചി​ക 1020.80 പോ​യി​ന്‍റ് ഇ​ടി​ഞ്ഞ് 58,098.92ൽ ​വ്യാ​പാ​രം പൂ​ർ​ത്തി​യാ​ക്കി. ദേ​ശീ​യ സൂ​ചി​ക 302.45 പോ​യി​ന്‍റ് ന​ഷ്ട​വു​മാ​യി 17327.35ൽ ​അ​വ​സാ​നി​ച്ചു. ബാ​ങ്കി​ങ്, ധ​ന​കാ​ര്യ, വാ​ഹ​ന, ഭ​വ​ന, ക​ൺ​സ്യൂ​മ​ർ ഉ​ത്പ​ന്ന മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ളാ​ണ് ഇ​ന്ന​ലെ വ​ൻ ത​ക​ർ​ച്ച നേ​രി​ട്ട​ത്. ഒ​രൊ​റ്റ ദി​വ​സം നി​ക്ഷേ​പ​ക​രു​ടെ ആ​സ്തി​യി​ൽ അ​ഞ്ച് ല​ക്ഷം കോ​ടി രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി. 

ഇ​ന്ത്യ​യി​ലും പ​ലി​ശ നിരക്ക് കൂ​ടി​യേ​ക്കും
രൂ​പ​യു​ടെ ക​ന​ത്ത മൂ​ല്യ​യി​ടി​വും നാ​ണ​യ​പ്പെ​രു​പ്പ ഭീ​ഷ​ണി​യും ക​ണ​ക്കി​ലെ​ടു​ത്ത് റി​സ​ർ​വ് ബാ​ങ്ക് ഇ​ന്ത്യ​യി​ലും മു​ഖ്യ പ​ലി​ശ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. അ​ടു​ത്ത ആ​ഴ്ച ന​ട​ക്കു​ന്ന റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ധ​ന​അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ വാ​ണി​ജ്യ ബാ​ങ്കു​ക​ൾ റി​സ​ർ​വ് ബാ​ങ്കി​ൽ നി​ന്നും വാ​ങ്ങു​ന്ന വാ​യ്പ​യു​ടെ പ​ലി​ശ​യാ​യ റി​പ്പോ നി​ര​ക്ക് അ​ര ശ​ത​മാ​നം വ​രെ വ​ർ​ധി​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത. ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​ത്തി​നി​ട​യി​ൽ നാ​ണ​യ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​നാ​യി റി​സ​ർ​വ് ബാ​ങ്ക് റി​പ്പോ നി​ര​ക്കി​ൽ 1.4 ശ​ത​മാ​നം വ​ർ​ധ​ന പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top