Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
October 2022 - 9:47 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

vijay chawk, columns, special story

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ഇ​ന്ത്യ​യും

Published:23 September 2022

പി​ന്നീ​ട് ഇ​ത് കേ​ര​ള​ത്തി​ലെ പ​ല സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളും ഏ​റ്റു​പി​ടി​ച്ചു. അ​തി​നു ശേ​ഷം മാ​ത്ര​മാ​ണു മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഈ ​വി​ഷ​യം ച​ര്‍ച്ച​യാ​യ​ത്.

""ഇ​നി വ​രു​ന്നൊ​രു ത​ല​മു​റ​യ്ക്ക്
ഇ​വി​ടെ വാ​സം സാ​ധ്യ​മോ
മ​ലി​ന​മാ​യ ജ​ലാ​ശ​യം
അ​തി​മ​ലി​ന​മാ​യൊ​രു ഭൂ​മി​യും
ത​ണ​ലു​കി​ട്ടാ​ന്‍ ത​പ​സി​ലാ​ണി-
ന്നി​വി​ടെ​യെ​ല്ലാ മ​ല​ക​ളും''.

ഇഞ്ചി​ക്കോ​ട് ബാ​ല​ച​ന്ദ്ര​ന്‍ എ​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​യ ക​വി 1992ല്‍ ​ര​ചി​ച്ച ഈ ​ക​വി​ത ഏ​റെ പ്ര​ശ​സ്ത​മാ​യി. കൊ​ല്ലം ജി​ല്ല​യി​ലെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ ആ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ​പ്ര​ശ്‌​നം രൂ​ക്ഷ​മാ​യ​പ്പോ​ള്‍ അ​ഴീ​ക്ക​ല്‍ മു​ത​ല്‍ പ​ണ്ടാ​ര​ത്തു​രു​ത്ത് വ​രെ ന​ട​ത്തി​യ പ​രി​സ്ഥി​തി ജ​ല ജാ​ഥ​യ്ക്കാ​യി ബാ​ല​ച​ന്ദ്ര​ന്‍ ഒ​രു സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ഈ ​ഗാ​നം ര​ചി​ച്ച​ത്. ഈ ​ക​വി​ത​യി​ലെ ഓ​രോ വ​രി​ക​ളും മ​ല​യാ​ളി​ക​ളെ ചി​ന്തി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ത് ഇ​പ്പോ​ഴും തു​ട​ര്‍ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. കാ​ര​ണം, മു​ന്ന​റി​യി​പ്പു​ക​ളെ ഗൗ​ര​വ​മാ​യി ജ​ന​ങ്ങ​ള്‍ കാ​ണു​ന്നി​ല്ല. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ഒ​രു ഭീ​ക​ര​മാ​യ അ​വ​സ്ഥ​യാ​ണെ​ന്ന് കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് 1980ക​ള്‍ മു​ത​ല്‍ പ​റ​യു​ന്നു​ണ്ട്. പി​ന്നീ​ട് ഇ​ത് കേ​ര​ള​ത്തി​ലെ പ​ല സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളും ഏ​റ്റു​പി​ടി​ച്ചു. അ​തി​നു ശേ​ഷം മാ​ത്ര​മാ​ണു മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഈ ​വി​ഷ​യം ച​ര്‍ച്ച​യാ​യ​ത്.

ര​ണ്ടാ​യി​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ല്‍ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ലോ​ക​മെ​മ്പാ​ടും, ഒ​പ്പം രാ​ജ്യ​ത്താ​ക​മാ​ന​വും വ​ള​രെ സ​ജീ​വ​മാ​യി ച​ര്‍ച്ച ചെ​യ്യ​പ്പെ​ട്ടു തു​ട​ങ്ങി. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ഭീ​ക​ര​ത​യെ ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​ന്‍ ഒ​ട്ടേ​റെ സെ​മി​നാ​റു​ക​ള്‍, സിം​പോ​സി​യ​ങ്ങ​ൾ, ച​ർ​ച്ച​ക​ൾ ത​ല​ങ്ങും വി​ല​ങ്ങും ന​ട​ന്നു. മാ​ധ്യ​മ​ങ്ങ​ളി​ല്‍ ലേ​ഖ​ന​ങ്ങ​ളും വാ​ര്‍ത്ത​ക​ളും നി​റ​ഞ്ഞു. മ​ര​ങ്ങ​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന വ​ലി​യ പ​ദ്ധ​തി​ക​ള്‍ക്ക് എ​ല്ലാ സ​ര്‍ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും തു​ട​ക്കം കു​റി​ച്ചു. ന​ദി​ക​ളേ​യും പു​ഴ​ക​ളേ​യും വൃ​ക്ഷ​ങ്ങ​ളേ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഒ​രു വി​ഭാ​ഗം തെ​രു​വി​ല്‍ വ​രെ ഇ​റ​ങ്ങി. ന​ദി​ക​ളി​ലെ മ​ണ​ല്‍വാ​ര​ലും, കു​ന്നു​ക​ളി​ടി​ച്ച് നി​ര്‍മാ​ണ​വും, മ​ണ്ണെ​ടു​ക്ക​ലും, ക​രി​ങ്ക​ല്ലു​ക​ള്‍ പെ​ട്ടി​ക്കു​ന്ന ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ഒ​രു ത​ട​സ​വു​മി​ല്ലാ​തെ തു​ട​ര്‍ന്നു. എ​ല്ലാ​യി​ട​ത്തും രാ​ഷ്‌​ട്രീ​യ- ഭ​ര​ണ നേ​തൃ​ത്വ​ങ്ങ​ൾ അ​തി​നു പി​ന്തു​ണ​യും സം​ര​ക്ഷ​ണ​വും ന​ല്‍കി.

വി.​എ​സ്. അ​ച്യു​താ​ന്ദ​ന്‍റെ ഭ​ര​ണ​കാ​ല​ത്തു മൂ​ന്നാ​റി​ൽ കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക ദൗ​ത്യം ന​ട​ന്ന സ​മ​യ​ത്ത് പു​റ​ത്തു​വ​ന്ന ഭീ​ക​ര​ത നാം ​വാ​ര്‍ത്ത​ക​ളി​ല്‍ ക​ണ്ടു. തി​രു​വ​ന​ന്ത​പു​രം പ​ട്ട​ണം വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​പ്പോ​ള്‍ ഓ​പ്പ​റേ​ഷ​ന്‍ അ​ന​ന്ത ന​മ്മ​ള്‍ ക​ണ്ട​താ​ണ്. ഇ​തൊ​ക്കെ പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നു കാ​ര​ണ​വും ന​മ്മ​ള്‍ ക​ണ്ടി​ട്ട് അ​ധി​ക​നാ​ളാ​യി​ല്ല.

ഭൂ​ഗ​ര്‍ഭ​ജ​ല ചൂ​ഷ​ണ​ങ്ങ​ളും വ​ന​ങ്ങ​ളി​ലെ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റ​ലും പു​ഴ​ക​ളി​ലെ മ​ണ്ണെ​ടു​പ്പും കു​ന്നു​ക​ളി​ടി​ക്ക​ലും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് കാ​ല​ങ്ങ​ളാ​യി പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​ക​ര്‍ പ​റ​യു​ന്നു​ണ്ട്. കേ​ര​ള​ത്തി​ല്‍ മാ​ത്രം എ​ത്ര​യെ​ത്ര സ​മ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി. രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും സ​മാ​ന​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഉ​ണ്ടാ​യി. 2000ാമാ​ണ്ട് മു​ത​ല്‍ ഭൂ​മി​യി​ല്‍ വ​ലി​യ രീ​തി​യി​ല്‍ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മാ​റ്റ​ങ്ങ​ള്‍ ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​സാ​ധാ​ര​ണ​മാ​യ വെ​ള്ള​പ്പാ​ച്ചി​ലും ഉ​രു​ള്‍പൊ​ട്ട​ലും നാം ​നേ​രി​ട്ട് അ​നു​ഭ​വി​ച്ചു. മേ​ഘ​വി​സ്‌​ഫോ​ട​ന​വും വ​ലി​യ മ​ല​ക​ളു​ടെ ഇ​ടി​ച്ചി​ലും ഇ​ന്ത്യ​യി​ലാ​ക​മാ​നം ഭ​യാ​ന​ക​മാ​യ ഒ​രു അ​വ​സ്ഥ ഉ​ണ്ടാ​ക്കി. ഭൂ​മി​യു​ടെ അ​സാ​ധാ​ര​ണ​മാ​യ മാ​റ്റ​ങ്ങ​ള്‍ ആ​രും സു​ര​ക്ഷി​ത​ര​ല്ല എ​ന്ന സ്ഥി​തി​വി​ശേ​ഷ​മു​ണ്ടാ​ക്കി.

രാ​ജ്യ​ത്ത് കൂ​ടി​വ​ന്ന താ​പ​നി​ല പോ​ലെ ത​ന്നെ, കു​റ​ഞ്ഞു വ​ന്ന താ​പ​നി​ല​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളാ​യി ശാ​സ്ത്ര​ലോ​കം വി​ല​യി​രു​ത്തു​ന്നു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ഭീ​ക​ര​ത​യാ​ണ് ഈ ​സം​ഭ​വ​ങ്ങ​ള്‍ വി​ര​ല്‍ ചൂ​ണ്ടു​ന്ന​ത്. ഭൂ​മി​യു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യ്ക്ക് കോ​ട്ടം ത​ട്ടു​ന്ന രീ​തി​യി​ലു​ള്ള മ​നു​ഷ്യ​രു​ടെ നീ​ക്ക​ങ്ങ​ള്‍ ത​ന്നെ​യാ​ണ് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ശ്വ​സി​ക്കാ​ൻ ന​ല്ല വാ​യു രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തെ പ​ല പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ളി​ലും ല​ഭി​ക്കു​ന്നി​ല്ല എ​ന്ന അ​പ​ക​ട​ക​ര​മാ​യ ഒ​രു വ​സ്തു​ത ന​മു​ക്കു മു​ന്നി​ലു​ണ്ട്. അ​തും മ​നു​ഷ്യ​നി​ർ​മി​ത​മാ​യ പ​ല കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​ത​ന്നെ​യാ​ണെ​ന്ന് ന​മ്മ​ള്‍ തി​രി​ച്ച​റി​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കാ​ലാ​വ​സ്ഥ​യ്ക്ക് മാ​റ്റം വ​രു​ത്തു​ന്ന ഒ​ട്ടേ​റെ പ്ര​വൃ​ത്തി​ക​ളി​ല്‍ മ​നു​ഷ്യ​ര്‍ ഇ​ട​പെ​ട്ടി​ട്ടു​ണ്ട് എ​ന്ന​ത് ന​മ്മു​ടെ രാ​ജ്യ​ത്തെ മാ​ത്രം കാ​ര്യ​മ​ല്ല. ലോ​ക​ത്തെ​ല്ലാ​യി​ട​ത്തും മ​നു​ഷ്യ​ര്‍ ഭൂ​മി​യെ അ​തി​നീ​ച​മാ​യി ക്രൂ​ശി​ച്ചു. വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്ന് ഉ​യ​രു​ന്ന പു​ക​യും, വ്യ​വ​സാ​യ ശാ​ല​ക​ളി​ല്‍ നി​ന്നും ഉ​യ​രു​ന്ന പു​ക​യും രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍ഹി അ​ട​ക്ക​മു​ള്ള പ​ട്ട​ണ​ങ്ങ​ളെ ഒ​രു ഭീ​ക​ര​കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. ത​ണു​പ്പു​കാ​ലം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞാ​ല്‍ ഡ​ല്‍ഹി​യി​ലെ​യും മ​റ്റു പ്ര​മു​ഖ പ​ട്ട​ണ​ങ്ങ​ളി​ലെ​യും അ​ന്ത​രീ​ക്ഷം മ​നു​ഷ്യ​ന് ജീ​വി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത നി​ല​യി​ലെ​ത്തു​മെ​ന്ന് പ​റ​യാം. കൊ​വി​ഡ് കാ​ല​ത്ത് ഇ​തി​ന് വ​ലി​യ മാ​റ്റ​മു​ണ്ടാ​യ​ത് ന​മ്മ​ള്‍ ക​ണ്ട​താ​ണ്. കാ​ലാ​വ​സ്ഥ​യി​ല്‍ വ​ന്ന മാ​റ്റ​ങ്ങ​ളേ​യും, അ​ന്ത​രീ​ക്ഷ​ത്തി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ളും താ​ത്കാ​ലി​ക പ്ര​തി​ഭാ​സ​മെ​ന്ന് പ​റ​ഞ്ഞ് എ​ഴു​തി​ത്ത​ള്ളേ​ണ്ട​ത​ല്ല. ഭൂ​മി​യെ പ​ഴ​യ സ്ഥി​തി​യി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ ഏ​റെ പ്ര​യാ​സ​വു​മാ​ണ്. അ​ത് സാ​ധ്യ​മാ​കു​മോ എ​ന്ന കാ​ര്യം സം​ശ​യ​വു​മാ​ണ്. വേ​ന​ല്‍ കാ​ല​ത്ത് കേ​ട്ടു​കേ​ള്‍വി പോ​ലു​മി​ല്ലാ​തി​രു​ന്ന സൂ​ര്യ​താ​പ​വും ഉ​ഷ്ണ​ത​രം​ഗ​വും ന​മ്മ​ള്‍ അ​റി​യു​ന്നു. അ​തേ​സ​മ​യം ശൈ​ത്യ കാ​ല​ത്ത് ശീ​ത​ത​രം​ഗ​വും ക​ന​ത്ത മ​ഴ​യും. മ​ഴ​യും, വെ​യി​ലു​മൊ​ന്നും പ്ര​വ​ചി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത​ല്ല എ​ന്ന സ്ഥി​തി​വി​ശേ​ഷം ഉ​ണ്ടാ​യി​രി​ക്കു​ന്നു.

കേ​ര​ള​ത്തി​ലെ പു​ഴ​ക​ളാ​യാ​ലും ന​ദി​ക​ളാ​യാ​ലും തോ​ടു​ക​ളാ​യാ​ലും അ​തി​ന്‍റെ വി​സ്തൃ​തി കാ​ല​ങ്ങ​ളാ​യി കു​റ​ഞ്ഞു​വ​രു​ന്നു എ​ന്ന് സ​മൂ​ഹം തി​രി​ച്ച​റി​ഞ്ഞ​ത് 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തോ​ടെ​യാ​ണ്. എ​ന്തു​കൊ​ണ്ടാ​ണ് അ​ന്നു കേ​ര​ളം വ​ലി​യ ഒ​രു പ്ര​ള​യ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ച​ത്..? മ​നു​ഷ്യ​ര്‍ ജ​ല​ത്തി​ന്‍റെ വ​ഴി​ക​ള്‍ മു​ട​ക്കി നി​ർ​മാ​ണ വി​ക​സ​ന രം​ഗ​ത്ത് കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു. അ​തു​കൊ​ണ്ടു​ത​ന്നെ പു​ഴ​ക​ളു​ടെ​യും ന​ദി​ക​ളു​ടെ​യും തോ​ടു​ക​ളു​ടെ​യും വി​സ്തീ​ര്‍ണം കു​റ​ഞ്ഞു. ജ​ല​ത്തി​ന് പോ​കാ​ന്‍ വ​ഴി​യി​ല്ലാ​തെ വ​ന്ന​പ്പോ​ള്‍ അ​ത് ക​ര​ക​ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. മ​നു​ഷ്യ​നി​ർ​മി​ത ദു​ര​ന്ത​മാ​യി​ത്ത​ന്നെ വേ​ണം അ​തി​നെ ക​ണ​ക്കാ​ക്കാ​ന്‍. ഡാം ​തു​റ​ന്ന​തു മാ​ത്ര​മ​ല്ല പ്ര​ള​യ​ത്തി​ന് കാ​ര​ണം എ​ന്ന് നാം ​തി​രി​ച്ച​റി​യ​ണം. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​തി​ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യി എ​ന്നു​ള്ള​ത് ഒ​രു യാ​ഥാ​ർ​ഥ്യം. ഒ​പ്പം ദു​ര​ന്ത​ത്തെ മ​റി​ക​ട​ക്ക​ന്‍ സാ​ധി​ക്കു​മാ​യി​രു​ന്ന ഭൂ​മി​യു​ടെ വ്യ​വ​സ്ഥ​യെ ത​കി​ടം മ​റി​ച്ച​തും മ​നു​ഷ്യ​ന്‍ ത​ന്നെ എ​ന്ന് സ​മ്മ​തി​ക്ക​ണം.

നി​ര്‍ത്താ​തെ പെ​യ്യു​ന്ന മ​ഴ... കു​ത്തി​യൊ​ലി​ക്കു​ന്ന പു​ഴ​ക​ള്‍... ഉ​രു​ള്‍പൊ​ട്ടി ഒ​രു പ്ര​ദേ​ശം ത​ന്നെ ഒ​പ്പി​യെ​ടു​ത്തു​പോ​കു​ന്നു... മ​ഴ​വെ​ള്ള​പ്പാ​ച്ചി​ല്‍... ഇ​ടി​യു​ന്ന മ​ല​ക​ള്‍... ഇ​തൊ​ക്കെ ഇ​ന്ന് സ്ഥി​രം വാ​ര്‍ത്ത​യാ​ണ്. ഇ​തെ​ല്ലാം കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ല​ക്ഷ​ണ​മാ​യി കാ​ണ​ണം. രാ​ജ്യ​ത്താ​ക​മാ​നം ന​ട​ക്കു​ന്ന പ്ര​കൃ​തി​യു​ടെ ഈ ​താ​ണ്ഡ​വം വ​രും വ​ര്‍ഷ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​കാ​നാ​ണ് സാ​ധ്യ​ത.

ജ​ന​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി വ​ലി​ച്ചെ​റി​യു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ എ​ന്തെ​ല്ലാം രോ​ഗ​ങ്ങ​ള്‍ക്കാ​ണ് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ നി​ര​ന്ത​രം പ​റ​യു​ന്നു. മാ​ലി​ന്യ​നി​ക്ഷേ​പ​ത്തി​ല്‍, സം​സ്ക​ര​ണ​ത്തി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് കാ​ല​ങ്ങ​ളാ​യി പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു. ഇ​പ്പോ​ള്‍ ച​ര്‍ച്ച ചെ​യ്യു​ന്ന തെ​രു​വു​നാ​യ ശ​ല്യം, പേ​പ്പ​ട്ടി ശ​ല്യം... ഇ​തി​ന്‍റെ​യൊ​ക്കെ കാ​ര​ണ​ങ്ങ​ള്‍ തേ​ടി​പ്പോ​യാ​ല്‍ ന​മ്മ​ള്‍ മാ​ലി​ന്യ​ങ്ങ​ളി​ല്‍ ത​ന്നെ ചെ​ന്നു ചാ​ടും..!

അ​പ്പോ​ഴും ന​മ്മ​ള്‍ ആ ​പ​ഴ​യ പാ​ട്ട് പാ​ടി​ക്കൊ​ണ്ടി​രി​ക്കും.
""ഇ​നി വ​രു​ന്നൊ​രു ത​ല​മു​റ​യ്ക്ക്
ഇ​വി​ടെ വാ​സം സാ​ധ്യ​മോ?‍''


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top