Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 10:16 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Special

മണപ്പുറം ഫൗണ്ടേഷന്‍ ഒരുക്കിയ 25 സ്നേഹഭവനങ്ങള്‍ കൈമാറി

Published:26 September 2022

വനരഹിതരായ കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്‍കുന്നതിന് സര്‍ക്കാരിനൊപ്പം മണപ്പുറം ഫൗണ്ടേഷന്‍ പോലുള്ള സ്ഥാപനങ്ങളും സംഘടനകളും രംഗത്തു വരുന്നത് ഏറെ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു.

 

തൃശൂര്‍: വലപ്പാട് ഗ്രാമപഞ്ചായത്തിലെ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ ദാനം മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. മണപ്പുറം ഫൗണ്ടേഷന്‍റെ സ്‌നേഹഭവനം പദ്ധതിയുടെ ഭാഗമായാണ് വീടുകള്‍ നിര്‍മിച്ചത്. ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്‍കുന്നതിന് സര്‍ക്കാരിനൊപ്പം മണപ്പുറം ഫൗണ്ടേഷന്‍ പോലുള്ള സ്ഥാപനങ്ങളും സംഘടനകളും രംഗത്തു വരുന്നത് ഏറെ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. മണപ്പുറം ഫൗണ്ടേഷന്‍ മാനേജങിങ് ട്രസ്റ്റി വി പി നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളില്‍ ഓരോ വീടുകൾ നിര്‍മിക്കുമെന്ന് വി പി നന്ദകുമാര്‍ പറഞ്ഞു.

ചടങ്ങില്‍ അടുക്കളത്തോട്ടത്തിലേക്കുള്ള പച്ചക്കറി തൈകളുടെ വിതരണവും മണപ്പുറം ഇംപാക്ട് വാര്‍ഷിക പതിപ്പ് പ്രകാശനവും നടന്നു. ചടങ്ങില്‍ അടുക്കളത്തോട്ടത്തിലേക്കുള്ള പച്ചക്കറി തൈകളുടെ വിതരണം മന്ത്രി രാധാകൃഷ്ന്‍ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഡി ഷിനിതയ്ക്കു കൈമാറി ഉല്‍ഘാടനം ചെയ്തു. മണപ്പുറം ഇംപാക്ട് വാര്‍ഷിക പതിപ്പും മന്ത്രി പ്രകാശനം ചെയ്തു. ചടങ്ങില്‍ സി സി മുകുന്ദന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ ഡേവിഡ് മാസ്റ്റര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി.

ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ സി പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം പി എം അഹമ്മദ്, മണപ്പുറം ഫൗണ്ടേഷന്‍ സി ഇ ഒ ജോര്‍ജ് ഡി ദാസ്, മണപ്പുറം ഫിനാന്‍സ് പി ആര്‍ ഒ സനോജ് ഹെര്‍ബര്‍ട് തുടങ്ങിയവര്‍ പങ്കെടുത്തു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top