Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 10:41 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

Elephant, national news, wild

കാട്ടാനക്കൂട്ടത്തിൻ്റെ മുന്നിൽപെട്ട കർഷകൻ രക്ഷയ്ക്കായി മരത്തിനു മുകളിൽ ഇരുന്നത് മണിക്കൂറുകളോളം

Published:27 September 2022

തിങ്കളാഴ്ച രാവിലെ 10 മണിക്ക് കൃഷിയിടത്തിൽ നിന്ന സജി ഒരു കൊമ്പനും ഒരു പിടിയാനയും 2 കുട്ടിയാനകളും അടങ്ങിയ കാട്ടാനക്കൂട്ടത്തിൻ്റെ മുന്നിൽപ്പെടുകയായിരുന്നു.

രാജകുമാരി: ചിന്നക്കനാൽ സിങ്കുകണ്ടത്തിനു സമീപം കാട്ടാനക്കൂട്ടത്തിൻ്റെ മുന്നിൽപെട്ട കർഷകന് രക്ഷയായത് മരം. ഒന്നര മണിക്കൂറോളം മരത്തിനു മുകളിൽ കയറിയിരുന്നായിരുന്നു സിങ്കുകണ്ടം സ്വദേശി സജി (40) രക്ഷപ്പെട്ടത്. 

തിങ്കളാഴ്ച രാവിലെ 10 മണിക്ക് കൃഷിയിടത്തിൽ നിന്ന സജി ഒരു കൊമ്പനും ഒരു പിടിയാനയും 2 കുട്ടിയാനകളും അടങ്ങിയ കാട്ടാനക്കൂട്ടത്തിൻ്റെ മുന്നിൽപ്പെടുകയായിരുന്നു. സജിയെ കണ്ട കൊമ്പൻ പാഞ്ഞടുത്തതോടെ സജി സമീപത്തെ പുൽമേട്ടിലുള്ള യൂക്കാലി മരത്തിൽ വലിഞ്ഞു കയറി. മരത്തിനു താഴെ നിലയുറപ്പിച്ച കാട്ടാനകൾ പിന്നീട് ഇവിടെത്തന്നെ മേഞ്ഞു നടക്കാൻ തുടങ്ങി.

വിവരമറിഞ്ഞ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പടക്കം പൊട്ടിച്ചും ബഹളം വച്ചും ഏറെ പണിപ്പെട്ടാണു കാട്ടാനകളെ തുരത്തിയതും സജിയെ താഴെയിറക്കിയതും.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top