Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 11:09 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

Ayurnadanam 2022, perumbavoor

പെരുമ്പാവൂരിൽ നടന്ന ആയുർനടനം 2022 ഹൃദയ കെയർ ഉദ്ഘാടനം ചെയ്‌ത്‌ മെഡിക്കൽ ഡയറക്ടർ ഡോ. ഗോപാലകൃഷ്ണ എ പിള്ളയും ഭാര്യ സ്വെറ്റ്ലാന പിള്ളയും

Published:27 September 2022

ഫൈബ്രോ മയാൾജിയയും മുട്ടുവേദന,നടുവേദന, ഉപ്പൂറ്റി, വേദന ഡിസ്ക് ബൾജിങ്ങ് മുതലായ ആർട്ട് ഇഞ്ചുറികളാൽ കലാജീവിതം എന്നന്നേക്കുമായി ഉപേക്ഷിച്ച കലാകാരികൾ ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിലെ ചികിത്സയാൽ സുഖപ്പെടുകയും വീണ്ടും കലാരംഗത്തേക്ക് തിരിച്ചു വരുകയും ചെയ്യുന്ന രണ്ടാം അരങ്ങേറ്റമായിരുന്നു ആയൂർ നടനത്തിന്റെ പ്രധാന സവിശേഷത.

പെരുമ്പാവൂർ: നടന വിസ്മയമായിആയുർ നടനം 2022 . പെരുമ്പാവൂർ ശ്രീ സ്വാമിഗുരുകുലം ട്രസ്റ്റിന്റെ സാംസ്കാരിക വിഭാഗമായ ശ്രീ മുദ്രകലാ ഗുരുകുലം സീമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആയുർ നടനം 2022 കലാരംഗത്തുള്ളവർക്കും വൈദ്യശാസ്ത്ര രംഗത്തുള്ളവർക്കും അത്ഭുതകരമായ അനുഭവമായി മാറി. 

ഫൈബ്രോ മയാൾജിയയും മുട്ടുവേദന,നടുവേദന, ഉപ്പൂറ്റി, വേദന ഡിസ്ക് ബൾജിങ്ങ് മുതലായ ആർട്ട് ഇഞ്ചുറികളാൽ കലാജീവിതം എന്നന്നേക്കുമായി ഉപേക്ഷിച്ച കലാകാരികൾ ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിലെ ചികിത്സയാൽ സുഖപ്പെടുകയും വീണ്ടും കലാരംഗത്തേക്ക് തിരിച്ചു വരുകയും ചെയ്യുന്ന രണ്ടാം അരങ്ങേറ്റമായിരുന്നു ആയൂർ നടനത്തിന്റെ പ്രധാന സവിശേഷത. മുപ്പതോളം കലാകാരികളാണ് വീണ്ടും അരങ്ങേറ്റത്തിൽ പങ്കെടുത്തത്. പ്രശസ്ത കാർഡിയോ വാസ്കുലർ സർജനും ആലുവ ഹൃദയ കെയർ എം.ഡിയുമായ ഡോക്ടർ ഗോപാലകൃഷ്ണ എ പിള്ളയും സഹധർമ്മിണി സ്വെറ്റ്ലാന പിള്ളയും ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.  

കലാപ്രതിഭകൾക്ക് പ്രസിദ്ധ നർത്തകി സൂപ്പർ ഡാൻസർ ഫെയിം സ്വർണ്ണതോമസ്  സിനിമാതാരങ്ങളായ ഊർമ്മിള ഉണ്ണി, ശ്രീസ്വാമി ഗുരുക്കൾ ഡോ:അഭിലാഷ് നാഥ്, ദീപ്തി സദാശിവൻ, തുടങ്ങിയവർ വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഗുരുകുലത്തെ കുറിച്ചുള്ള അനുഭവവും അറിവും പങ്കുവയ്ക്കുന്ന ഗ്രന്ഥം "രോഗം അവസാനം അല്ല " എന്ന പുസ്തക പ്രകാശനം പ്രശസ്ത നർത്തകി ചിത്രസുകുമാരൻ യുവ എഴുത്തുകാരി ഫൗസിയ കളപ്പാട്ടിന് നൽകി നിർവഹിച്ചു.

ട്രസ്റ്റിന്റെ വിഷ്വൽ മീഡിയ സംരംഭമായ അഗസ്ത്യ പിക്സിന്റെ സ്വിച്ച് ഓൺ കർമ്മം യുവ  എഴുത്തുകാരി  ലക്ഷ്മിദൂത സ്വിച്ച് ഓൺ കർമ്മം നടത്തി ഉദ്ഘാടനം ചെയ്തു കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത പത്തോളം ഭരതനാട്യ സംഘങ്ങളായിരുന്നു മത്സര വിഭാഗത്തിലുണ്ടായിരുന്നത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top