Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 9:13 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

kottayam, Navaratri celebrations, Narasimha Swamy Temple

കോഴാ നരസിംഹ സ്വാമി ക്ഷേത്രം നവരാത്രി സംഗീതോത്സവത്തിന് തുടക്കം

Published:27 September 2022

ഇന്ന് പ്രശാന്ത് വി കൈമൾ, 28ന് വാഴപ്പള്ളി  ഹരിരാഗ് നന്ദൻ, 29ന് എസ്.അനഘ, ആൻ മരിയ ജോസ്, 30ന് വ്യാസ് കുമാർ ബാലാജി എന്നിവർ സംഗീതസദസ് അവതരിപ്പിക്കും. 

കുറവിലങ്ങാട്: കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി. നവരാത്രി മണ്ഡപത്തിൽ പ്രശസ്ത കർണാടക സംഗീതജ്ഞൻ ആയാംകുടി മണി  ആഘോഷങ്ങൾക്ക് ഭദ്രദീപം തെളിച്ചു. തുടർന്ന് അദ്ദേഹം സംഗീതകച്ചേരി അവതരിപ്പിച്ചു. ഇന്ന് പ്രശാന്ത് വി കൈമൾ, 28ന് വാഴപ്പള്ളി  ഹരിരാഗ് നന്ദൻ, 29ന് എസ്.അനഘ, ആൻ മരിയ ജോസ്, 30ന് വ്യാസ് കുമാർ ബാലാജി എന്നിവർ സംഗീതസദസ് അവതരിപ്പിക്കും. 

ഒക്റ്റോബർ ഒന്നിന് മീരാ അരുണിന്റെ വീണ കച്ചേരി, രണ്ടിന് കോട്ടയം ലക്ഷ്മി അജിത്, മൂന്നിന് അർജ്ജുൻ രാജ്കുമാർ, 4ന് ഇടയാറ്റ് കൃഷ്ണ പ്രസാദ് എന്നിവരുടെ സംഗീത സദസ്. വിജയ ദശമി ദിനമായ 5ന് രാവിലെ 8 മുതൽ മഹാദേവികാട് ഗോപാൽ ബെനോ,10 മുതൽ ഐശ്വര്യ ലക്ഷ്മി, അമൃത ലക്ഷ്മി എന്നിവരുടെ സംഗീത സദസ് നടക്കും. 11 മുതൽ  വിവിധ കലാകാരന്മാരുടെ സംഗീതാരാധന. തുടർന്ന് തിരുവോണമൂട്ട്. നവരാത്രി ദിവസങ്ങളിൽ വൈകിട്ട് ക്ഷേത്രത്തിൽ മുഴുക്കാപ്പു ചാർത്തും നടക്കും. വിജയദശമി ദിനത്തിൽ വിദ്യാരംഭം നടത്തുന്നതിന് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഫോൺ 9495034309


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top