Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 9:41 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

Prof. Lopez Mathew, Kerala Congress, Kottayam

പ്രൊഫ. ലോപ്പസ് മാത്യു കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്‍റ്

Published:27 September 2022

കെ.എസ്.സിയിലൂടെയും, യൂത്ത്ഫ്രണ്ടിലൂടെയുമാണ് ലോപ്പസ് മാത്യു കേരള കോണ്‍ഗ്രസ് എം ഭാരവാഹിയാകുന്നത്.

കോട്ടയം: കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റായി പ്രൊഫ. ലോപ്പസ് മാത്യുവിനെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന തെരഞ്ഞടുപ്പിൽ സമവായത്തിലൂടെയാണ് ലോപ്പസ് മാത്യുവിനെ തെരഞ്ഞെടുത്തത്. പാർട്ടി റിട്ടേണിങ് ഓഫിസർ അവതരിപ്പിച്ച ഭാരവാഹി പാനലിന് പാർട്ടി പ്രതിനിധികളുടെ സമ്മേളനം അംഗീകാരം നൽകി. തുടർന്നാണ് ജില്ലാ പ്രസിഡന്റിന്റെ പേരിന് അംഗീകാരം നൽകിയത്. 

കെ.എസ്.സിയിലൂടെയും, യൂത്ത്ഫ്രണ്ടിലൂടെയുമാണ് ലോപ്പസ് മാത്യു കേരള കോണ്‍ഗ്രസ് എം ഭാരവാഹിയാകുന്നത്. കെ.എസ്.സി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ്, യൂത്ത്ഫ്രണ്ട് പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളെജിലും, അരുവിത്തുറ സെന്റ് ജോര്‍ജ് കോളെജിലും ഫിസിക്‌സ് അധ്യാപകനായി ജോലി ചെയ്ത ഇദ്ദേഹം അരുവിത്തുറ സെന്റ് ജോര്‍ജ് കോളെജില്‍ ഫിസിക്‌സ് വിഭാഗം തലവനായിട്ടാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം,  എം.ജി സർവകലാശാല സിന്‍ഡിക്കേറ്റ് അംഗം, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം, ഹയര്‍ എഡ്യൂക്കേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ചെയർമാൻ ജോസ് കെ മാണി എം.പി യോഗം ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് പ്രൊഫ. എൻ ജയരാജ്, തോമസ് ചാഴികാടൻ എം.പി, എംഎൽഎമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ, ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, സണ്ണി തെക്കേടം, പ്രൊഫ. ലോപ്പസ് മാത്യു, ബേബി ഉഴുത്തുവാൽ, വിജി എം തോമസ്, സക്കറിയാസ് കുതിരവേലി, ജോസഫ് ചാമക്കാലാ, ജോസ് പുത്തൻകാല, ജോർജ് കുട്ടി ആഗസ്തി, വി.ടി ജോസഫ്, ജേക്കബ് തോമസ് അരികുപുറം, തുടങ്ങിയവർ പ്രസംഗിച്ചു. പയസ് കുര്യൻ റിട്ടേണിങ് ഓഫീസറായിരുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top