Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 11:17 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

kerala university, hindi week

ഹിന്ദി പക്ഷാചരണം സമാപിച്ചു

Published:27 September 2022

സെപ്റ്റംബർ 14 ന് സർവകലാശാല സിൻഡിക്കേറ്റ് അംഗമായ ഡോ.എസ്.നസീബ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനകർമം നിർവഹിച്ചു

കേരള സർവകലാശാല കാര്യവട്ടം ക്യാംപസിൽ ഹിന്ദി വിഭാഗത്തിന്‍റെയും റിസർച്ച് ഫോറത്തിന്‍റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹിന്ദി പക്ഷാചരണം അവസാനിച്ചു. സെപ്റ്റംബർ 14 ന് സർവകലാശാല സിൻഡിക്കേറ്റ് അംഗമായ ഡോ.എസ്.നസീബ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനകർമം നിർവഹിച്ചു തുടങ്ങിയ ചടങ്ങിൽ മുൻ വകുപ്പു മേധാവി പ്രൊഫ. ജെ. ഉമാകുമാരി മുഖ്യാതിഥി ആയിരുന്നു.

രണ്ടാഴ്ചയായി തുടർന്നു വന്നിരുന്ന ഹിന്ദിപക്ഷാചരണ ആഘോഷങ്ങൾക്ക് 27 ഓടെ അന്ത്യമായി.സമാപന ചടങ്ങിൽ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഡോ.വി.പി.മഹാദേവൻ പിള്ള മുഖ്യാതിഥി ആയിരുന്നു.ഡോ.ദീപക് കെ.ആർ സ്വാഗതവും പ്രോഗ്രാം കൺവീനർ ഡോ.ഹെർമൻ പിജെ നന്ദിയും പറഞ്ഞു.ഹിന്ദി വകുപ്പു മേധാവി ഡോ.എസ്.ആർ ജയശ്രീ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫ.സിആർ പ്രസാദ് ആശംസകളർപ്പിച്ചു.

മുൻ ഹിന്ദി വകുപ്പു മേധാവി പ്രൊഫ.എസ് തങ്കമണിയമ്മയും ഈ ചടങ്ങിൽ പങ്കെടുത്തു.ഡോ.ഇന്ദു കെവിയുടെ പുസ്തകപ്രകാശനവും മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന ദാനവും നടന്നു.ശോധ് മംച് സെക്രട്ടറിയും ഗവേഷകയുമായ തെരേസ, സ്റ്റുഡന്‍റ് കൺവീനർ വീണ എന്നിവർ പക്ഷാചരണ റിപ്പോർട്ട് അവതരിപ്പിച്ചു


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top