Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
26
November 2022 - 3:43 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

ambalapuzha, Adv. PS Sreedharan Pillai

പനയനൂർകാവ് ക്ഷേത്രത്തിലെ കൃഷ്ണശിലാ ധ്വജത്തിന്‍റെ റിക്കോർഡ് പ്രഖ്യാപനവും സമർപ്പണവും നടന്നു

Published:27 September 2022

ഏഷ്യ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള അംഗികാര മുദ്രയും സമ്മാനിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ അധ്യക്ഷത വഹിച്ചു. 

അമ്പലപ്പുഴ: പനയനൂർകാവ് ക്ഷേത്രത്തിലെ കൃഷ്ണശിലാ ധ്വജത്തിന്‍റെ യു.ആർ.എഫ് ലോക റിക്കോർഡ് പ്രഖ്യാപനം ഗോവ ഗവർണർ അഡ്വ. പി.എസ്സ് ശ്രീധരൻപിള്ള നിർവ്വഹിച്ചു. യു.ആർ.എഫ് ചീഫ് എഡിറ്റർ ഡോ.ഗിന്നസ് സുനിൽ ജോസഫ് സർട്ടിഫിക്കറ്റ് സമർപ്പണം നടത്തി.  ഏഷ്യ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള അംഗികാര മുദ്രയും സമ്മാനിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ അധ്യക്ഷത വഹിച്ചു. 

ചടങ്ങിൽ  തന്ത്രി  നീലകണ്ഠരര് ആനന്ദ് പട്ടമന അനുഗ്രഹ പ്രഭാഷണം നടത്തി. യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, ക്ഷേത്ര ഉപദേഷ്ടാവ് ആർ. രാജൻ എടയാടിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ബിനു സുരേഷ്, അജികുമാർ കലവറശ്ശേരിൽ, അഡ്വ.മുരളി മനോഹർ, ഒ.എസ് ഉണ്ണികൃഷ്ണൻ, ക്ഷേത്രസമിതി പ്രസിഡൻ്റ്  കെ.ആർ ഗോപകുമാർ, ക്ഷേത്രസമിതി ചെയർമാൻ പി.ആർ.വി നായർ, വനിത സഭ പ്രസിഡൻ്റ് തങ്കമ്മണി രഘുനാഥ്, എന്നിവർ പ്രസംഗിച്ചു.

തലവെടി തിരുപനയനൂർകാവ് ദേവി ക്ഷേത്രത്തിലാണ് 44 അടി ഉയരമുള്ള കൃഷ്ണശില ധ്വജം കഴിഞ്ഞ ഏപ്രിൽ 3 ന് പ്രതിഷ്ഠിച്ചത്. ഈ കൊടിമരത്തിൻ്റെ ആധാരശിലയുടെ ഭാരം 6 ടൺ വരും. കൊടിമരത്തിൻ്റെ ഏറ്റവും താഴെ ചതുരാകൃതിയിലും അതിന് മുകളിൽ 8 കോണുകളും അതിന് മുകളിൽ 16 കോണുകളും ഏറ്റവും മുകളിൽ വൃത്താകൃതിയിലുമാണ് നിർമ്മാണം. തിരുവൻവണ്ടൂർ തുളസി തീർത്ഥത്തിൽ ബാലു ശില്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 88 ദിവസം കൊണ്ടാണ് നിർമ്മാണം പൂർത്തികരിച്ചത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top