Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 10:39 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Updates

forex, TDS Excellence Award, IT Department

മികച്ച ടിഡിഎസ് പാലിക്കുന്നതിനുള്ള ഐടി ഡിപ്പാർട്ട്‌മെന്റ് പുരസ്‌കാരം നേടി ലുലു ഫോറക്സ്

Published:28 September 2022

കൊച്ചി സിറ്റി പോലീസ് ഓഫീസ്, എൽ.എസ്.ജി.ഡി. ഡിവിഷൻ കൊല്ലം ജില്ലാ പഞ്ചായത്ത്, ചാലക്കുടി പോസ്റ്റ് മാസ്റ്റർ, എന്നിവയാണ് സർക്കാർ വിഭാഗത്തിന്റെ കീഴിൽ ഈ അവാർഡ് നേടിയിരിക്കുന്നത്. ടി.ഡി.എസ്/ടി.സി.എസ്. നിബന്ധനകൾക്ക് അനുസൃതമായി നികുതി സമയബന്ധിതമായി പൂരിപ്പിക്കുകയും, വേണ്ടത്ര ശ്രദ്ധയും ഉയർന്ന നിലവാരം പാലിക്കുകയും ചെയ്തതിനെ മാനദണ്ഡമാക്കിയാണ് ഈ അംഗീകാരം നൽകിയിരിക്കുന്നത്.

കൊച്ചി ആദായനികുതി വകുപ്പ് കമ്മീഷണർ ഓഫീസ് (ടി.ഡി.എസ്.) ഏർപ്പെടുത്തിയ, മികച്ച വാർഷിക ടി.ഡി.എസ്. കംപ്ലയൻസ് കമ്പനിക്കുള്ള അവാർഡ്, കൊച്ചി ആസ്ഥാനമാക്കിയ ലുലു ഫോറക്സ് പ്രൈവറ്റ് ലിമിറ്റഡ്, ജ്യോതി ലബോറട്ടറീസ്, മലയാള മനോരമ എന്നീ മുൻനിര കമ്പനികൾക്ക് ലഭിച്ചു.

കൊച്ചി സിറ്റി പോലീസ് ഓഫീസ്, എൽ.എസ്.ജി.ഡി. ഡിവിഷൻ കൊല്ലം ജില്ലാ പഞ്ചായത്ത്, ചാലക്കുടി പോസ്റ്റ് മാസ്റ്റർ, എന്നിവയാണ് സർക്കാർ വിഭാഗത്തിന്റെ കീഴിൽ ഈ അവാർഡ് നേടിയിരിക്കുന്നത്. ടി.ഡി.എസ്/ടി.സി.എസ്. നിബന്ധനകൾക്ക് അനുസൃതമായി നികുതി സമയബന്ധിതമായി പൂരിപ്പിക്കുകയും, വേണ്ടത്ര ശ്രദ്ധയും ഉയർന്ന നിലവാരം പാലിക്കുകയും ചെയ്തതിനെ മാനദണ്ഡമാക്കിയാണ് ഈ അംഗീകാരം നൽകിയിരിക്കുന്നത്.

2022 സെപ്‌റ്റംബർ 28ന് ഹോട്ടൽ അബാദ് പ്ലാസയിൽ നടന്ന ടി.ഡി.എസ്. എക്‌സലൻസ് അവാർഡ് 2022 ഗാല ഇവന്റിൽ, കേരള പ്രിൻസിപ്പൽ ചീഫ് ആദായനികുതി കമ്മീഷണർ - ശ്രീ. ആർ. രവിചന്ദ്രൻ ഐ.ആർ.എസ്., ആദായനികുതി കമ്മീഷണർ - ശ്രീ. വി. റോയ് ജോസ് ഐ.ആർ.എസ്., കൊച്ചി ആദായനികുതി കമ്മീഷണർ (അഡ്മിൻ.) - ശ്രീ. മഞ്ജിത് സിംഗ് ഐ.ആർ.എസ്., കൊച്ചി പോലീസ് കമ്മീഷണർ - ശ്രീ. സി. നാഗരാജു ഐ.പി.എസ്., കൊച്ചി ആദായനികുതി ജോയിന്റ് കമ്മീഷണർ - ശ്രീ. ജ്യോതിസ് മോഹൻ ഐ.ആർ.എസ്., പ്രമുഖ മലയാള സിനിമാതാരം ശ്രീ. ടൊവിനോ തോമസ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് അവാർഡുകൾ വിതരണം ചെയ്തത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top