Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 11:16 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

Indian Rupee, Rupee Down, analysis

രൂ​പ​യു​ടെ മൂ​ല്യം വീ​ണ്ടും താ​ഴ്ച​യി​ൽ

Published:28 September 2022

# ബി​സി​ന​സ് ലേ​ഖ​ക​ൻ

അ​മെ​രി​ക്ക​യി​ൽ വി​പ​ണി​യി​ലെ പ​ണ ല​ഭ്യ​ത കു​റ​യ്ക്കാ​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് തീ​രു​മാ​നി​ച്ച​തോ​ടെ മി​ക​ച്ച വ​രു​മാ​നം പ്ര​തീ​ക്ഷി​ച്ച് ആ​ഗോ​ള ഫ​ണ്ടു​ക​ൾ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ൻ​തോ​തി​ൽ നി​ക്ഷേ​പം പി​ൻ​വ​ലി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​ൻ ഓ​ഹ​രി, ക​ട​പ്പ​ത്ര വി​പ​ണി​ക​ളി​ൽ നി​ന്നും വി​ദേ​ശ ഫ​ണ്ടു​ക​ൾ പി​ന്മാ​റു​ന്ന​താ​ണ് ഡോ​ള​റി​ന് ഡി​മാ​ൻ​ഡ് വ​ർ​ധി​ക്കു​ക​യാ​ണ്

കൊ​ച്ചി: അ​മെ​രി​ക്ക​ൻ ക​ട​പ്പ​ത്ര​ങ്ങ​ൾ വി​പ​ണി​യി​ൽ ശ​ക്തി​യാ​ർ​ജി​ച്ച​തി​ന് തു​ട​ർ​ച്ച​യാ​യി ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം പു​തി​യ റെ​ക്കോ​ഡ് താ​ഴ്ച​യി​ലെ​ത്തി. ഇ​ന്ന​ലെ രൂ​പ​യു​ടെ മൂ​ല്യം 37 പൈ​സ ന​ഷ്ട​ത്തോ​ടെ 81.95ൽ ​തൊ​ട്ടു.  ക​ഴി​ഞ്ഞ അ​ഞ്ച് വ്യാ​പാ​ര സെ​ഷ​നു​ക​ളി​ൽ നാ​ലു ദി​വ​സ​വും രൂ​പ റെ​ക്കോ​ഡു​ക​ൾ പു​തു​ക്കി താ​ഴേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. അ​മെ​രി​ക്ക​ൻ കേ​ന്ദ്ര ബാ​ങ്കാ​യ ഫെ​ഡ​റ​ൽ റി​സ​ർ​വ് നാ​ണ​യ​പ്പെ​രു​പ്പം നേ​രി​ടാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി തു​ട​ർ​ച്ച​യാ​യി പ​ലി​ശ നി​ര​ക്ക് ഉ​യ​ർ​ത്തി​യ​തി​നാ​ൽ രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ പ്ര​മു​ഖ നാ​ണ​യ​ങ്ങ​ൾ​ക്കെ​തി​രെ ഡോ​ള​ർ ച​രി​ത്ര​ത്തി​ൽ ഇ​ന്നു വ​രെ​യി​ല്ലാ​ത്ത വി​ധം ക​രു​ത്താ​ർ​ജി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡോ​ള​റി​നെ​തി​രെ രൂ​പ​യും വ​ൻ ത​ക​ർ​ച്ച നേ​രി​ടു​ന്ന​ത്.

അ​മെ​രി​ക്ക​യി​ൽ വി​പ​ണി​യി​ലെ പ​ണ ല​ഭ്യ​ത കു​റ​യ്ക്കാ​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് തീ​രു​മാ​നി​ച്ച​തോ​ടെ മി​ക​ച്ച വ​രു​മാ​നം പ്ര​തീ​ക്ഷി​ച്ച് ആ​ഗോ​ള ഫ​ണ്ടു​ക​ൾ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ൻ​തോ​തി​ൽ നി​ക്ഷേ​പം പി​ൻ​വ​ലി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​ൻ ഓ​ഹ​രി, ക​ട​പ്പ​ത്ര വി​പ​ണി​ക​ളി​ൽ നി​ന്നും വി​ദേ​ശ ഫ​ണ്ടു​ക​ൾ പി​ന്മാ​റു​ന്ന​താ​ണ് ഡോ​ള​റി​ന് ഡി​മാ​ൻ​ഡ് വ​ർ​ധി​ക്കു​ക​യാ​ണ്. രൂ​പ​യ്ക്ക് പി​ന്തു​ണ ന​ൽ​കാ​നാ​യി റി​സ​ർ​വ് ബാ​ങ്ക് വ​ൻ​തോ​തി​ൽ ഡോ​ള​ർ വി​റ്റ​ഴി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ ഗു​ണം ല​ഭി​ച്ചി​ല്ല. അ​തേ​സ​മ​യം ഏ​ഷ്യ​യി​ലെ മ​റ്റ് നാ​ണ​യ​ങ്ങ​ളേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട സ്ഥി​തി​യി​ലാ​ണ് ഇ​ന്ത്യ​ൻ രൂ​പ നി​ൽ​ക്കു​ന്ന​ത്. കൊ​റി​യ, ഇ​ന്തൊ​നേ​ഷ്യ, താ​യ്‌​ല​ൻ​ഡ്, പാ​ക്കി​സ്ഥാ​ൻ തു​ട​ങ്ങി​യ​വ​യു​ടെ നാ​ണ​യ​ങ്ങ​ൾ ഇ​ന്ന​ലെ ഒ​ന്നു മു​ത​ൽ 1.2 ശ​ത​മാ​നം ഇ​ടി​വാ​ണ് നേ​രി​ട്ട​ത്. ഡോ​ള​ർ സൂ​ചി​ക ഇ​രു​പ​ത് വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ്.

നാ​ണ​യ​പ്പെ​രു​പ്പം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ല്ലെ​ങ്കി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​മെ​രി​ക്ക വീ​ണ്ടും പ​ലി​ശ നി​ര​ക്ക് ഉ​യ​ർ​ത്തു​മെ​ന്നാ​ണ് ധ​ന​കാ​ര്യ വി​ദ​ഗ്ധ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഡോ​ള​ർ കൂ​ടു​ത​ൽ ശ​ക്തി​യാ​ർ​ജി​ക്കാ​നാ​ണ് സാ​ധ്യ​ത. ഇ​പ്പോ​ഴ​ത്തെ ട്രെ​ൻ​ഡ് തു​ട​ർ​ന്നാ​ൽ രൂ​പ​യു​ടെ മൂ​ല്യം അ​ടു​ത്ത മാ​സ​ങ്ങ​ളി​ൽ 85 വ​രെ താ​ഴ്ന്നേ​ക്കും. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ അ​ഞ്ച് ശ​ത​മാ​ന​ത്തി​ന് അ​ടു​ത്താ​ണ് ഇ​ടി​വ് നേ​രി​ട്ട​ത്.

ഓ​ഹ​രി വി​പ​ണി​യി​ലും ത​ക​ർ​ച്ച തു​ട​രു​ന്നു 

ആ​ഗോ​ള മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക അ​നി​ശ്ചി​ത​ത്വം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ലും ത​ക​ർ​ച്ച തു​ട​രു​ന്നു. തു​ട​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​മാ​ണ് ഓ​ഹ​രി സൂ​ചി​ക ന​ഷ്ട​ത്തി​ൽ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ബോം​ബെ ഓ​ഹ​രി സൂ​ചി​ക ഇ​ന്ന​ലെ 509.24 പോ​യി​ന്‍റ് ന​ഷ്ട​ത്തോ​ടെ 56,598.28 ൽ ​വ്യാ​പാ​രം പൂ​ർ​ത്തി​യാ​ക്കി. 

ക​ഴി​ഞ്ഞ ആ​റ് ദി​വ​സ​ത്തി​നി​ടെ ബോം​ബെ സൂ​ചി​ക​യി​ൽ 3124 പോ​യി​ന്‍റ് ഇ​ടി​വാ​ണു​ണ്ടാ​യ​ത്. നി​ഫ്റ്റി 148.80 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ൽ 16,858.60ൽ ​വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ചു. ബാ​ങ്കി​ങ്, ധ​ന​കാ​ര്യ, മെ​റ്റ​ൽ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഏ​റ്റ​വു​മ​ധി​കം ന​ഷ്ടം നേ​രി​ട്ട​ത്. ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ റെ​ക്കോ​ഡ് മൂ​ല്യ​യി​ടി​വും വി​ദേ​ശ ധ​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പി​ന്മാ​റ്റ​വും ഓ​ഹ​രി നി​ക്ഷേ​പ​ക​ർ​ക്ക് ക​ടു​ത്ത ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ക​യാ​ണ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top