Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 11:16 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Market

Khadi products, Onam 2022, Kochi

ഖാ​ദി ബോ​ർ​ഡി​നും ബം​പ​റ​ടി​ച്ചു...! 25 കോ​ടി

Published:29 September 2022

# സ്വ​ന്തം ലേ​ഖ​ക​ൻ

ഓ​ണ​ത്തി​നൊ​രു ഓ​ണ​ക്കോ​ടി എ​ന്ന പേ​രി​ൽ കൊ​റി​യ​ർ സ​ർ​വീ​സ് വ​ഴി ഖാ​ദി ഉ​ത്പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്നു. കൂ​ടാ​തെ ഓ​ണ​ക്കാ​ല വി​ൽ​പ്പ​ന​യി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ്ര​ത്യേ​ക റി​ബേ​റ്റും സ​മ്മാ​ന​പ​ദ്ധ​തി​ക​ളും ബോ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഖാ​ദി നി​ർ​മി​ത റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ളെ ജി​എ​സ്ടി​യി​ൽ നി​ന്നൊ​ഴി​വാ​ക്ക​ണ​മെ​ന്നും പ​രു​ത്തി​യ്ക്ക് സ​ബ്സി​ഡി ന​ൽ​ക​ണ​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഖാ​ദി​യും ദേ​ശീ​യ​ത​യു​മാ​യു​ള്ള ബ​ന്ധം പ​രി​ഗ​ണി​ച്ച് ഇ​വ ര​ണ്ടും അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​വ​ണം.

പി. ​ജ​യ​രാ​ജ​ൻ 
വൈ​സ് ചെ​യ​ർ​മാ​ൻ,  ഖാ​ദി ബോ​ർ​ഡ്

കൊ​ച്ചി: ഓ​ണ​ക്കാ​ല​ത്തു കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡ് 25 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വ് നേ​ടി​യ​താ​യി വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ജ​യ​രാ​ജ​ൻ. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം 150 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വ് ല​ക്ഷ്യ​മി​ട്ട ഖാ​ദി ബോ​ർ​ഡി​ന് ഓ​ണ​ക്കാ​ല​ത്തെ വി​ൽ​പ്പ​ന പ്ര​തീ​ക്ഷ പ​ക​രു​ന്നു. ഓ​ണ​ത്തി​നൊ​രു ഓ​ണ​ക്കോ​ടി എ​ന്ന പേ​രി​ൽ കൊ​റി​യ​ർ സ​ർ​വീ​സ് വ​ഴി ഖാ​ദി ഉ​ത്പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്നു. കൂ​ടാ​തെ ഓ​ണ​ക്കാ​ല വി​ൽ​പ്പ​ന​യി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ്ര​ത്യേ​ക റി​ബേ​റ്റും സ​മ്മാ​ന​പ​ദ്ധ​തി​ക​ളും ബോ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ല്ലാ ജി​ല്ല​ക​ളി​ലും ഒ​ന്നാം സ​മ്മാ​നം 10 പ​വ​നും ര​ണ്ടാം സ​മ്മാ​നം അ​ഞ്ച് പ​വ​നും മൂ​ന്നാം സ​മ്മാ​നം ഒ​രു പ​വ​നു​മാ​ണ് ന​ൽ​കു​ന്ന​ത്. ഇ​തി​ന്‍റെ ന​റു​ക്കെ​ടു​പ്പ് ഒ​ക്റ്റോ​ബ​ർ 15ന് ​ന​ട​ക്കും. 

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളേ​ക്കാ​ൾ കേ​ര​ളം ത​ന്നെ​യാ​ണ് ഖാ​ദി ബോ​ർ​ഡി​ന്‍റെ പ്ര​ധാ​ന വി​പ​ണി​യെ​ന്ന് പി. ​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. കൊ​വി​ഡി​നെ തു​ട​ർ​ന്നു വി​ൽ​പ്പ​ന കു​റ​ഞ്ഞ​തു ഖാ​ദി തൊ​ഴി​ലാ​ളി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. വ​സ്ത്ര നി​ർ​മാ​ണ​ത്തി​ൽ ന​വീ​ക​ര​ണം വ​രു​ത്തി​യും ഉ​ത്പ​ന്ന വൈ​വി​ധ്യ​ത്തി​ലൂ​ടെ​യും ഇ​തി​നെ മ​റി​ക​ട​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ബോ​ർ​ഡ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സൈ​ന​ർ വ​സ്ത്ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു ഫാ​ഷ​ൻ ടെ​ക്നോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​മാ​യി ചേ​ർ​ന്നു ഡി​സൈ​ന​ർ​മാ​രു​ടെ സേ​വ​നം ഷോ​റൂ​മു​ക​ളി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഖാ​ദി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഓ​ൺ​ലൈ​ൻ വി​ൽ​പ്പ​ന​യ്ക്കും ന​ല്ല പ്ര​തി​ക​ര​ണ​മു​ണ്ട്. ഫ്ളി​പ്കാ​ർ​ട്ടു​മാ​യി ചേ​ർ​ന്നാ​ണ് ഖാ​ദി ബോ​ർ​ഡ് ഓ​ൺ​ലൈ​നി​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്.

ഡോ​ക്റ്റേ​ഴ്സ്, ന​ഴ്സ​സ് കോ​ട്ട് വ്യാ​പ​ക​മാ​ക്കും 

ഡോ​ക്റ്റ​ർ​മാ​രും ന​ഴ്സു​മാ​രും ഖാ​ദി നി​ർ​മി​ത കോ​ട്ടു​ക​ൾ ധ​രി​ക്ക​ണ​മെ​ന്ന നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ക​മ്മി​ഷ​ന്‍റെ ഉ​ത്ത​ര​വി​ന് കേ​ര​ള​ത്തി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ഡോ​ക്റ്റേ​ഴ്സ് കോ​ട്ടു​ക​ളും ന​ഴ്സ​സ് കോ​ട്ടു​ക​ളും ക​ഴി​ഞ്ഞ​മാ​സം മു​ത​ൽ ല​ഭ്യ​മാ​ക്കി തു​ട​ങ്ങി. ഇ​വ ധ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ല്ലാ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രി​ലേ​ക്കു കൂ​ടി ഇ​തു വ്യാ​പി​പ്പി​ക്കും. പ​ട്ടു​സാ​രി​ക​ൾ, കു​ഞ്ഞു​ടു​പ്പു​ക​ൾ, പാ​ന്‍റ്സ് തു​ണി​ക​ൾ, വെ​സ്റ്റേ​ൺ വെ​യേ​ഴ്സ് എ​ന്നി​വ​യും ഇ​പ്പോ​ൾ ഖാ​ദി​യി​ൽ ല​ഭ്യ​മാ​ണ്.

കൂ​ടു​ത​ൽ ഷോ​റൂ​മു​ക​ൾ തു​റ​ക്കും

കൂ​ടു​ത​ൽ ആ​ധു​നി​ക ഷോ​റൂ​മു​ക​ൾ തു​റ​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റു​വ​ര​വു​ള്ള ക​ലൂ​രി​ലെ ഷോ​റൂം ആ​ധു​നി​ക​വ​ത്ക​രി​ക്കും. എ​റ​ണാ​കു​ളം കു​ന്നു​ക​ര​യി​ൽ ആ​രം​ഭി​ക്കു​ന്ന പു​തി​യ റെ​ഡി​മെ​യ്ഡ് യൂ​ണി​റ്റ് ഒ​ക്റ്റോ​ബ​ർ 17ന് ​മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​തി​യ യൂ​ണി​റ്റു​ക​ളി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന തു​ണി​ത്ത​ര​ങ്ങ​ൾ കേ​ര​ളം മു​ഴു​വ​ൻ വി​റ്റ​ഴി​ക്കും. ഉ​ത്പാ​ദ​ക സെ​ന്‍റ​റു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നു ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​വും തേ​ടി​യി​ട്ടു​ണ്ട്.

ക​ഴു​ത​പ്പാ​ലി​ൽ നി​ന്നു സൗ​ന്ദ​ര്യ​വ​ർ​ധ​ക സോ​പ്പ്

തു​ണി​ത്ത​ര​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ൽ​ക്കാ​തെ, ഗ്രാ​മീ​ണ വ്യ​വ​സാ​യ​ങ്ങ​ളെ​യും ഖാ​ദി ബോ​ർ​ഡ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ട്. കൂ​വ​പ്പൊ​ടി പോ​ലെ പ്ര​ത്യേ​ക​ത​യു​ള്ള ഗ്രാ​മീ​ണ ഉ​ത്പ​ന്ന​ങ്ങ​ൾ ബോ​ർ​ഡി​നു​ണ്ട്. ക​ഴു​ത​പ്പാ​ലി​ൽ നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന സൗ​ന്ദ​ര്യ​വ​ർ​ധ​ക സോ​പ്പ്, എ​ള്ളെ​ണ്ണ, തേ​ൻ എ​ന്നി​വ ഖാ​ദി ബോ​ർ​ഡി​ന്‍റെ പ്ര​ത്യേ​ക ഉ​ത്പ​ന്ന​ങ്ങ​ളാ​ണ്. ഇ​തി​നൊ​പ്പം കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും പു​റ​ത്തി​റ​ക്കും.

സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ പു​ന​രു​ജ്ജീ​വി​പ്പി​ക്കും

ഖാ​ദി ബോ​ർ​ഡി​ന് കീ​ഴി​ൽ 3077 സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​യി​ൽ ഭൂ​രി​പ​ക്ഷ​വും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. ന​ബാ​ർ​ഡ്, എ​ൻ​സി​ഡി​സി, എ​സ്‌​സി/​എ​സ്ടി വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കും. ഖാ​ദി മേ​ഖ​ല​യി​ൽ സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്തു​ന്ന​തി​നു 25% മു​ത​ൽ 40% വ​രെ സ​ബ്സി​ഡി നി​ര​ക്കി​ൽ ബാ​ങ്ക് വാ​യ്പ ന​ൽ​കാ​നും പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top