Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 10:47 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Football

FIFA, Sunil Chhetri, Football

ഫി​ഫ​യു​ടെ വിഡി​യൊ പ​ര​മ്പ​ര: ഒ​ടു​വി​ല്‍ ഛേത്രി​ക്ക് ഫി​ഫ​യു​ടെ ആ​ദ​രം

Published:29 September 2022

ഈ ​താ​ര​ത്തെ കു​റി​ച്ച് കാ​ണാ​ത്ത​തും കേ​ട്ടി​ട്ടി​ല്ലാ​ത്ത​തു​മാ​യ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ വീ​ഡി​യോ പ​ക​ര്‍ത്തു​ന്നു, ചെ​റു​പ്പ​കാ​ല​ത്ത് ഛേത്രി ​അ​നു​ഭ​വി​ച്ച ബു​ദ്ധി​മു​ട്ടു​ക​ളും വേ​ദ​ന​യു​മൊ​ക്കെ സീ​രീ​സി​ലു​ണ്ട്. 20—ാം വ​യ​സ്സി​ല്‍ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി​യു​ള്ള അ​ര​ങ്ങേ​റ്റം, അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ നാ​ളു​ക​ളി​ലു​ള്ള പ്ര​ണ​യ​വും സൗ​ഹൃ​ദ​വു​മൊ​ക്കെ​യു​ണ്ട്

ന്യൂ​ഡ​ല്‍ഹി: ഇ​ന്നു ക​ളി​ക്കു​ന്ന താ​ര​ങ്ങ​ളി​ല്‍ ഗോ​ള്‍ വേ​ട്ട​യി​ല്‍ മൂ്ന്നാ​മ​തു​ള്ള സു​നി​ല്‍ ഛേത്രി​യെ ഒ​ടു​വി​ല്‍ രാ​ജ്യ​ന്ത​ര ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​നും അം​ഗീ​ക​രി​ച്ച​തി​രി​ക്കു​ന്നു. ഛേത്രി​യു​ടെ നേ​ട്ട​ങ്ങ​ള്‍ക്ക് അം​ഗീ​കാ​ര​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​വും ക​രി​യ​റും സം​ബ​ന്ധി​ച്ചു മൂ​ന്നു ഭാ​ഗ​മു​ള്ള വീ​ഡി​യോ പ​ര​മ്പ​ര് ഫി​ഫ പ്ല​സ് എ​ന്ന സ്ട്രീ​മി​ങ് പ്ലാ​റ്റ്ഫോം വ​ഴി പു​റ​ത്തി​റ​ക്കി. നി​ങ്ങ​ള്‍ക്കു ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ, ല​യ​ണ​ല്‍ മെ​സി എ​ന്നി​വ​രെ​ക്കു​റി​ച്ച് എ​ല്ലാ​മ​റി​യാം. എ​ന്നാ​ല്‍, ഫു​ട്ബോ​ള്‍ സ​ജീ​വ ക​രി​യ​റു​ള്ള​വ​രി​ല്‍ മൂ​ന്നാ​മ​ത്തെ ടോ​പ് സ്കോ​റ​റെ​ക്കൂ​ടി അ​റി​യൂ. ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ ടീം ​ക്യാ​പ്റ്റ​ന്‍ സു​നി​ല്‍ ഛേത്രി​യെ അ​വ​ത​രി​പ്പി​ച്ച് രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ (ഫി​ഫ) ഔ​ദ്യോ​ഗി​ക സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ കു​റി​ച്ചു.

ഈ ​താ​ര​ത്തെ കു​റി​ച്ച് കാ​ണാ​ത്ത​തും കേ​ട്ടി​ട്ടി​ല്ലാ​ത്ത​തു​മാ​യ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ വീ​ഡി​യോ പ​ക​ര്‍ത്തു​ന്നു, ചെ​റു​പ്പ​കാ​ല​ത്ത് ഛേത്രി ​അ​നു​ഭ​വി​ച്ച ബു​ദ്ധി​മു​ട്ടു​ക​ളും വേ​ദ​ന​യു​മൊ​ക്കെ സീ​രീ​സി​ലു​ണ്ട്. 20—ാം വ​യ​സ്സി​ല്‍ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി​യു​ള്ള അ​ര​ങ്ങേ​റ്റം, അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ നാ​ളു​ക​ളി​ലു​ള്ള പ്ര​ണ​യ​വും സൗ​ഹൃ​ദ​വു​മൊ​ക്കെ​യു​ണ്ട്. ഇ​പ്പോ​ള്‍ ക​ളി​ക്കു​ന്ന​വ​രി​ല്‍ അ​ര്‍ജ​ന്‍റീ​ന​യു​ടെ ല​യ​ണ​ല്‍ മെ​സ്സി (90), പോ​ര്‍ച്ചു​ഗ​ലി​ന്‍റെ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ (117) തു​ട​ങ്ങി​യ ഇ​തി​ഹാ​സ​ങ്ങ​ള്‍ക്ക് പി​ന്നി​ല്‍, 84 ഗോ​ളു​ക​ളോ​ടെ, അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടി​യ​വ​രി​ല്‍ മൂ​ന്നാ​മ​ത്തെ ക​ളി​ക്കാ​ര​നാ​ണ് ഛേത്രി. ​

 ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച ക​ളി​ക്കാ​ര​നും അ​തി​ലെ മു​ന്‍നി​ര ഗോ​ള്‍ സ്കോ​റ​റു​മാ​ണ് അ​ദ്ദേ​ഹം. 2007, 2009, 2012 നെ​ഹ്റു ക​പ്പ് ട്രോ​ഫി​ക​ളും സൗ​ത്ത് ഏ​ഷ്യ​ന്‍ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍റെ (സാ​ഫ്) ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ 2011, 2015, 2021 പ​തി​പ്പു​ക​ളും സ്വ​ന്ത​മാ​ക്കാ​ന്‍ ഛേത്രി ​ഇ​ന്ത്യ​യെ സ​ഹാ​യി​ച്ചു. ഏ​ഴ് ത​വ​ണ എ​ഐ​എ​ഫ്എ​ഫ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ അ​വാ​ര്‍ഡും താ​ര​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത കാ​യി​ക ബ​ഹു​മ​തി​യാ​യ ഖേ​ല്‍ര​ത്ന പു​ര​സ്കാ​ര​വും 2021ല്‍ ​അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top