Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 9:31 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Cricket

World Cup T20, Cricket, Sports, Bumra

പേസ് പടയിൽ ബുമ്രയില്ല ഇ​നി ആ​ര് ന​യി​ക്കും ?

Published:30 September 2022

ബു​മ്ര​യു​ടെ അ​ഭാ​വ​ത്തി​ൽ ഇ​ന്ത്യ​ൻ പേ​സ് ആ​ക്ര​മ​ണ​ത്തെ ആ​രു ന​യി​ക്കും എ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ഏ​റ്റ​വും വ​ലി​യ ചോ​ദ്യം. ഓ​സ്‌​ട്രേ​ലി​യ​യി​ൽ ന​ട​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ സ്റ്റാ​ൻ​ഡ്‌​ബൈ​മാ​രാ​യി പ്ര​ഖ്യാ​പി​ച്ച ര​ണ്ട് ബൗ​ള​ർ​മാ​രാ​ണ് മു​ഹ​മ്മ​ദ് ഷ​മി​യും ദീ​പ​ക് ചാ​ഹ​റും.

ന്യൂ​ഡ​ൽ​ഹി: സ്റ്റാ​ർ പേ​സ​ർ ജ​സ്പ്രീ​ത് ബു​മ്ര​യു​ടെ പ​രു​ക്ക് വ​രാ​നി​രി​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്. ബു​മ്ര​യി​ലാ​തെ ഇ​റ​ങ്ങി​യ ഏ​ഷ്യാ ‌ക​പ്പി​ൽ സൂ​പ്പ​ർ ഫോ​ർ ക​ട​ക്കാ​ൻ ഇ​ന്ത്യ​ക്കാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ  പു​തി​യ പ​ന്തി​ൽ അ​പ​ക​ട​കാ​രി​യും പ​ഴ​യ പ​ന്തി​ൽ അ​തി മാ​ര​ക​മാ​യും എ​റി​യു​ന്ന, ഇ​ഷ്ടാ​നു​സ​ര​ണം യോ​ർ​ക്ക​റു​ക​ൾ ഉ​തി​ർ​ക്കാ​ൻ ശേ​ഷി​യു​ള്ള വി​ദ​ഗ്ധ​ൻ. അ​ങ്ങ​നെ ബു​മ്ര​യ്ക്ക് വി​ശേ​ഷ​ങ്ങ​ൾ ഏ​റെ​യാ​ണ്. 

എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രു​ക്ക് ഇ​ന്ത്യ​ൻ ടീം ​മാ​നെ​ജ്‌​മെ​ന്‍റി​നെ ലോ​ക​ക​പ്പ് പോ​ലു​ള്ള വ​ലി​യ ഇ​വ​ന്‍റി​ൽ പു​തി​യ പേ​സ് ഓ​പ്ഷ​നു​ക​ൾ നോ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കി, ബു​മ്ര​യു​ടെ അ​ഭാ​വ​ത്തി​ൽ ഇ​ന്ത്യ​ൻ പേ​സ് ആ​ക്ര​മ​ണ​ത്തെ ആ​രു ന​യി​ക്കും എ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ഏ​റ്റ​വും വ​ലി​യ ചോ​ദ്യം. ഓ​സ്‌​ട്രേ​ലി​യ​യി​ൽ ന​ട​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ സ്റ്റാ​ൻ​ഡ്‌​ബൈ​മാ​രാ​യി പ്ര​ഖ്യാ​പി​ച്ച ര​ണ്ട് ബൗ​ള​ർ​മാ​രാ​ണ് മു​ഹ​മ്മ​ദ് ഷ​മി​യും ദീ​പ​ക് ചാ​ഹ​റും. എ​ന്നാ​ൽ ഇ​വ​ർ​ക്ക് പു​റ​മേ വി​ദേ​ശ പി​ച്ചു​ക​ളി​ൽ മി​ക​ച്ച റെ​ക്കോ​ഡു​ള്ള മു​ഹ​മ്മ​ദ് സി​റാ​ജ് എ​ത്തു​മോ​യെ​ന്ന് കാ​ത്തി​രു​ന്ന് കാ​ണാം. 

ഇ​ന്ത്യ​ൻ പേ​സ​ർ​മാ​രു​ടെ ക​രു​ത്തും ദൗ​ർ​ബ​ല്യ​ങ്ങ​ളും

ഭു​വ​നേ​ശ്വ​ർ കു​മാ​ർ

അ​ന്താ​രാ​ഷ്‌​ട്ര ക്രി​ക്ക​റ്റി​ൽ അ​തി​വേ​ഗ​മാ​ണ് കാ​ര്യ​ങ്ങ​ൾ മാ​റി​മ​റി​യു​ന്ന​ത്. പു​തി​യ പ​ന്തി​ൽ ബു​മ്ര​യ്ക്കൊ​പ്പം ഭു​വ​നേ​ശ്വ​ർ കു​മാ​റാ​യി​രു​ന്നു ഏ​റ്റ​വും മി​ക​ച്ച പ​ങ്കാ​ളി. എ​ന്നാ​ൽ ഇ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ വ​ള​രെ വ്യ​ത്യ​സ്ത​മാ​ണ്. 

ക​രു​ത്ത്: പു​തി​യ വൈ​റ്റ് ബോ​ൾ സ്വി​ങ്ങാ​ക്കാ​നും ബാ​റ്റ്സ്മാ​നെ ഇ​ൻ​സ്വി​ങ്ങ​ർ ഡെ​ലി​വ​റി​ക​ളി​ലൂ​ടെ ബു​ദ്ധി​മു​ട്ടി​ക്കാ​നും ക​ഴി​യും. ക​ഴി​വും പ​രി​ച​യ​സ​മ്പ​ന്ന​നു​മാ​യ പേ​സ​ർ.

ദൗ​ർ​ബ​ല്യം: അ​ടു​ത്തി​ടെ ഡെ​ത്ത് ഓ​വ​റു​ക​ളി​ൽ റ​ൺ​സ് വ​ള​രെ അ​ധി​കം വ​ഴ​ങ്ങു​ന്നു​ണ്ട്. അ​ത് അ​വ​ന്‍റെ ആ​ത്മ​വി​ശ്വാ​സം ത​ക​ർ​ത്തു. അ​ടു​ത്തി​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത എ​തി​രാ​ളി​ക​ൾ​ക്ക് മു​ന്നി​ൽ തു​ട​ർ​ച്ച​യാ​യി 19-ാം ഓ​വ​റി​ൽ റ​ൺ​സ് ഏ​റെ വ​ഴ​ങ്ങി. 

മു​ഹ​മ്മ​ദ് ഷ​മി

ടീ​മി​നൊ​പ്പം ഓ​സ്‌​ട്രേ​ലി​യ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന സ്റ്റാ​ൻ​ഡ് ബൈ ​ക​ളി​ക്കാ​രി​ൽ ഒ​രാ​ളെ​ങ്കി​ലും മു​ഹ​മ്മ​ദ് ഷ​മി​യെ ആ​ദ്യ 15-ൽ ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത് വ​ലി​യ അ​ത്ഭു​ത​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ബു​മ്ര​യു​ടെ അ​ഭാ​വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ പ്ര​ധാ​ന ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കും.

ക​രു​ത്ത്: ത​ന്‍റെ വേ​ഗ​ത​യി​ൽ ബാ​റ്റ​ർ​മാ​രെ കു​രു​ക്കാ​ൻ ക​ഴി​യും. ബൗ​ൺ​സു​ള്ള ഓ​സ്ട്രേ​ലി​യ​ൻ ട്രാ​ക്കു​ക​ളി​ൽ ഷ​മി കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി​യാ​ണ്. പ​ഴ​യ പ​ന്തി​ലും മി​ക​ച്ച സ്വി​ങ് ക​ണ്ടെ​ത്താ​ൻ ക​ഴി​യും. 

ദൗ​ർ​ബ​ല്യം: ക​ഴി​ഞ്ഞ വ​ർ​ഷം യു​എ​ഇ​യി​ൽ ന​ട​ന്ന ടി20 ​ലോ​ക​ക​പ്പി​ൽ ഷ​മി മോ​ശം പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്, പ്ര​ത്യേ​കി​ച്ച് പാ​കി​സ്ഥാ​നെ​തി​രാ​യ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ. അ​ന്ന് 3.5 ഓ​വ​റി​ൽ 43 റ​ൺ​സാ​ണ് ഷ​മി വ​ഴ​ങ്ങി​യ​ത്. ഓ​സീ​സ് സാ​ഹ​ച​ര്യ​ങ്ങ​ൾ തീ​ർ​ച്ച​യാ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ബൗ​ളി​ങ് ശൈ​ലി​ക്ക് അ​നു​യോ​ജ്യ​മാ​ണ്, പ്ര​ത്യേ​കി​ച്ച് പു​തി​യ പ​ന്തി​ൽ.

അ​ർ​ഷ്ദീ​പ് സിങ് 

ഇ​ടം​കൈ​യ​ൻ പേ​സ​ർ ത​ന്‍റെ ഹ്ര​സ്വ​മാ​യ ടി-20 ​ക​രി​യ​റി​ൽ തു​ട​രെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ ന​ട​ത്തി​യ​തു​പോ​ലെ പു​തി​യ പ​ന്തി​ൽ അ​ദ്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ച്ചേ​ക്കാം. ഒ​പ്പം ഡ​ത്ത് ഓ​വ​റു​ക​ളി​ൽ ആ​നാ​യാ​സ​മാ​യാ​ണ് റ​ണ്ണൊ​ഴു​ക്ക് ത​ട​യു​ന്ന​ത്. 

ക​രു​ത്ത്: സ്വി​ങ്ങു​ള്ള ട്രാ​ക്കി​ൽ അ​ർ​ഷ്ദീ​പ് മാ​ര​ക​മാ​യേ​ക്കാം. ഫു​ൾ ലെ​ങ്ത് ഡെ​ലി​വ​റി​ക​ൾ എ​റി​ഞ്ഞ് ഡെ​ത്ത് ഓ​വ​റു​ക​ളി​ൽ റ​ൺ​സ് വ​റ്റി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യും. ന​ല്ല യോ​ർ​ക്ക​റു​ക​ൾ ത​ന്‍റെ കൈ​വ​ശ​മു​ണ്ട്. ഇ​ന്ത്യ​ൻ പേ​സ് ബൗ​ളി​ങ് ആ​ക്ര​മ​ണ​ത്തി​ൽ വൈ​വി​ധ്യം കൊ​ണ്ടു​വ​രു​ന്നു. ഒ​പ്പം ഓ​രോ മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് പു​തി​യ പാ​ഠ​ങ്ങ​ൾ പ​ഠി​ച്ച് അ​ത് മൈ​താ​ന​ത്ത്  ന​ട​പ്പി​ലാ​ക്കു​ന്ന ബൗ​ള​ർ. 

ദൗ​ർ​ബ​ല്യം: ഓ​സ്‌​ട്രേ​ലി​യ​യി​ൽ ബൗ​ളി​ങ് പ​രി​ച​യ​മി​ല്ലാ​യ്മ. ലോ​ക​ക​പ്പ് പോ​ലു​ള്ള വ​ലി​യ പോ​രാ​ത്തി​ന്‍റെ സ​മ്മ​ർ​ദം അ​തി​ജീ​വി​ക്കാ​ൻ സാ​ധി​ക്കു​മോ. ഓ​സ്‌​ട്രേ​ലി​യ​ൻ ട്രാ​ക്കു​ക​ൾ വ​ള​രെ​യ​ധി​കം സ്വി​ങ് ന​ൽ​കി​ല്ല.

ഹ​ർ​ഷ​ൽ പ​ട്ടേ​ൽ

ബാ​റ്റ്സ്മാ​ൻ​മാ​രെ വി​റ​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന മി​ക​ച്ച ബാ​ക്ക്-​അ​പ്പ് ബൗ​ള​ർ.

ക​രു​ത്ത്: ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രാ​യ ടി20 ​ഐ പ​ര​മ്പ​ര​യ്ക്ക് മു​മ്പ് ഈ ​വ​ർ​ഷം ടി20​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്തെ ബൗ​ള​റാ​യി​രു​ന്നു. ഒ​രു ശ​ക്ത​മാ​യ ഡെ​ത്ത് ഓ​വ​ർ ബൗ​ളി​ങ് ഓ​പ്ഷ​നാ​ണ്. സ്ലോ ​ബൗ​ൺ​സ​റും ക​ട്ട​റു​ക​ളും ഉ​ൾ​പ്പെ​ടെ ഒ​ന്നി​ല​ധി​കം വ്യ​ത്യ​സ്ത​മാ​യ ഡെ​ലി​വ​റി​ക​ൾ ത​ന്‍റെ കൈ​യി​ലു​ണ്ട്. 

ദൗ​ർ​ബ​ല്യം: ഓ​സ്‌​ട്രേ​ലി​യ​യി​ലെ വ​ലി​യ ഗ്രൗ​ണ്ടു​ക​ളി​ലും ബൗ​ളി​ങ് അ​നു​ഭ​വ​മൊ​ന്നും ഇ​ല്ലാ​തി​രി​ക്കു​ന്ന​ത്. ആ​ദ്യ ഓ​വ​റു​ക​ളി​ൽ റ​ൺ​സ് വ​ഴ​ങ്ങി​യാ​ൽ ആ​ത്മ​വി​ശ്വാ​സം ത​ക​രും. നിരന്തരമായി അലട്ടുന്ന പരുക്കും താരത്തിന് കരിയറിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top