Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 10:45 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Crime

Konni, Weapon Training, Popular Front Of India

കോന്നി കേന്ദ്രമാക്കി നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആയുധ പരിശീലനം നടന്നു

Published:30 September 2022

ആയോധന കലാ പ്രദർശനം എന്ന പേരിലാണ് ഇത് നടന്നത്. ഉത്ഘാടനം നടത്തിയത് നിലവിൽ പോലീസ് പിടിയിൽ ഉള്ള സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ ആണ് .

പത്തനംതിട്ട: മുമ്പ് നിരോധിത സംഘടനായ സിമിയുടെ ക്യാമ്പ് നടന്ന കോന്നി കുമ്മണ്ണൂരിൽ തന്നെ കഴിഞ്ഞ ആഗസ്റ്റ് മാസം പോപ്പുലർ ഫ്രണ്ട്  മൂന്നു ദിവസം നീണ്ടു നിന്ന ആയുധ പ്രദർശനം നടത്തി. ആനകുത്തി ഏരിയാ സമ്മേളനത്തിൽ ആണ് ആയുധ പ്രദർശനം നടന്നത് . ആയോധന കലാ പ്രദർശനം എന്ന പേരിലാണ് ഇത് നടന്നത്. ഉത്ഘാടനം നടത്തിയത് നിലവിൽ പോലീസ് പിടിയിൽ ഉള്ള സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ ആണ് . കോന്നി പോലീസ് സ്പെഷ്യൽ ബ്രാഞ്ച് സംഭവം അറിഞ്ഞിട്ടില്ല . എന്നാൽ കേന്ദ്ര ഐ ബി ഇക്കാര്യം അറിയുകയും കേന്ദ്ര ഐബിയിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

2022 ആഗസ്റ്റ് 26,27,28 തീയതികളിൽ ആണ് കുമ്മണ്ണൂർ ആനകുത്തിയിൽ ആസാദ് നഗർ എന്ന് പേരിട്ട സ്ഥലത്ത് ആയുധ പ്രദർശനം നടന്നത് .'റിപ്പബ്ലിക്കിനെ രക്ഷിക്കുക നാട്ടൊരുമ” എന്ന പരിപാടി ആണ് സംഘടിപ്പിച്ചത് . മെഹന്തി മത്സരം ,മരം കയറ്റ മത്സരം, ഹാപ്പിഫാമിലി, ബൈക്ക് സ്ലോ റയിസ് ,കലാ കായിക മത്സരം തുടങ്ങിയവ നടത്തി . അതിനു ഒപ്പം ആണ് ആയോധന കലാ പ്രദർശനം നടത്തിയത് .

നേരത്തേ ലവ് ജിഹാദ് എന്ന് പേരിട്ട വിവാദമായ വാർത്ത പുറത്തു കൊണ്ടുവന്ന കോന്നി സ്വദേശിയായ മാധ്യമ പ്രവർത്തകന് നേരെ വധ ഭീഷണി ഉൾപ്പെടെ ഉള്ള ഉപദ്രവം ഉണ്ടായിയിരുന്നു. വധിക്കപ്പെടെണ്ട 350 ആളുകളുടെ ലിസ്റ്റ് സിമിയിൽ നിന്നും എൻ ഐഎ പിടിച്ചെടുത്തിരുന്നു.അതിൽ ഈ മാധ്യമ പ്രവർത്തകന്റെ  പേരും ഉണ്ടായിരുന്നു എന്നാണ് സൂചന. 

പത്തനംതിട്ട പ്രക്കാനം ഉള്ള കോളേജിൽ ആയിരുന്നു ലവ് ജിഹാദ് വിഷയത്തിന്റെ തുടക്കം . പത്തനംതിട്ട ഉള്ള വിദ്യാർഥി അന്യ മതത്തിൽ ഉള്ള ഒന്നിലേറെ പെൺകുട്ടികളെ പ്രണയം നടിച്ചു വശീകരിച്ചു . വരുന്ന അമ്പതു വർഷത്തിനു ഉള്ളിൽ ഇന്ത്യയുടെ ഭരണം പിടിച്ചെടുക്കാൻ ആണ് നിരോധിത സംഘടന സിമി തീരുമാനിച്ചത്.കോളേജിൽ നിന്നും പുറത്താക്കിയ ഈ വിദ്യാർത്ഥി കോളേജ് കെട്ടിട മുകളിൽ കയറി നിന്ന് ചാടും എന്ന് ഭീക്ഷണി മുഴക്കിയതോടെ പിന്നീട് കോളേജിൽ തിരിച്ചെടുക്കുകയായിരുന്നു.മറ്റു മതത്തിൽപെട്ട പെൺകുട്ടികളെ പ്രണയിച്ചു പാട്ടിലാക്കി പ്രത്യേക കേന്ദ്രത്തിൽ എത്തിച്ചു മതം മാറ്റി കൂടെ കൂട്ടുവാനും പെൺകുട്ടികളുടെ വീട്ടുകാർക്ക് പണം നൽകി കൂടെ കൂട്ടുവാനും അങ്ങനെ വലിയൊരു ജന സമൂഹത്തെ വാർത്തെടുത്തു ഭരണ പരമായി വാർഡ്, ബ്ലോക്ക് ജില്ല ,നിയമ സഭ, പാർലമെമെൻറ് മത്സരിക്കാൻ ഉള്ള തീരുമാനം എടുക്കുകയും ഇവർ ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. ഇത് ലവ് ജിഹാദ് എന്ന പേരിൽ  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . അന്വേഷണ ഭാഗമായി കോന്നിയിലെ ഒരു  റിപ്പോർട്ടർ ഇവരുടെ

പത്രത്തിൽ  ചേർന്ന് ആണ് വിവരങ്ങൾ ശേഖരിച്ചത് . സിമി നിരോധിച്ച ശേഷം രൂപീകരിച്ച എൻ.ഡി.എഫ് ന്റെ കാഞ്ഞിരപ്പള്ളിയിൽ നടന്ന യോഗത്തിൻറെ സംഘടന പൊതു ചർച്ചയിൽ പങ്കെടുത്ത ഏക ലേഖകൻ കോന്നിക്കാരനായ ലേഖകൻ ആയിരുന്നു .അന്ന് അവിടെ നിന്നും അറിഞ്ഞ വിവരം അദ്ദേഹം കേന്ദ്ര ഐബിയിൽ അറിയിച്ചിരുന്നു. 

കോന്നിയിൽ സിമി ക്യാമ്പ് നടന്ന വിവരം 2008 ൽ പരാതി കൊടുത്തിട്ടും പോലീസ് കാര്യമായി അന്വേഷിച്ചിരുന്നില്ല. കോടികളുടെ പണം ഒഴുക്കി ആയിരുന്നു ഇവരുടെ പ്രവർത്തനം . കോന്നി ,പത്തനംതിട്ട ,കാഞ്ഞിരപള്ളി , ഓച്ചിറ തുടങ്ങിയ സ്ഥലങ്ങളിൽ കോടികളുടെ ഭൂമി ഇടപാടും കച്ചവട സ്ഥാപനവും തുടങ്ങി എങ്കിലും പോലീസ് നടപടികൾ ഉണ്ടായില്ല. ഈ സാഹചര്യങ്ങളിലാണ് കോന്നിയിലും പരിസര പ്രദേശങ്ങളിലുമായി ഇതേ കൂട്ടർ തന്നെ പോപ്പുലർ ഫ്രണ്ടിൻറെ പേരിൽ വിധ്വംസക പ്രവർത്തനങ്ങൾ തുടർന്നത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top