Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 10:29 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Crime

Kottayam, Illegal Alcohol sales, Latest news

വിൽപനയ്ക്കായി കാറിൽ സൂക്ഷിച്ചിരുന്ന 15 ലിറ്റർ മദ്യം എക്സൈസ് പിടികൂടി

Published:01 October 2022

ആർപ്പുക്കര നെടുമ്പറമ്പിൽ എൻ കെ നിഷാദിനെ(42)യാണ് എക്സൈസ് പിടികൂടിയത്. ശനിയാഴ്ച രാവിലെ 7.15ന് ആർപ്പുക്കര തൊണ്ണംകുഴി ഭാത്തുവച്ചായിരുന്നു പിടികൂടിയത്. രണ്ടു ദിവസം മദ്യശാലകൾ അവധി ആയതിനാൽ ചില്ലറ വില്പനക്കായി വാങ്ങി സൂക്ഷിച്ചിരിക്കുകയായിരുന്നു മദ്യം.

കോട്ടയം: അവധി ദിവസങ്ങളിലെ വിൽപനയ്ക്കായി കാറിൽ സൂക്ഷിച്ചിരുന്ന 30 കുപ്പി മദ്യം (15 ലിറ്റർ) ഏറ്റുമാനൂർ എക്സൈസ് സംഘം പിടികൂടി. ആർപ്പുക്കര നെടുമ്പറമ്പിൽ എൻ കെ നിഷാദിനെ(42)യാണ് എക്സൈസ് പിടികൂടിയത്. ശനിയാഴ്ച രാവിലെ 7.15ന് ആർപ്പുക്കര തൊണ്ണംകുഴി ഭാത്തുവച്ചായിരുന്നു പിടികൂടിയത്. രണ്ടു ദിവസം മദ്യശാലകൾ അവധി ആയതിനാൽ ചില്ലറ വില്പനക്കായി വാങ്ങി സൂക്ഷിച്ചിരിക്കുകയായിരുന്നു മദ്യം.

എക്സൈസ് ഇൻസ്പെക്റ്റർ റ്റി സജിത്തിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ വി ആർ രാജേഷ് , രജ്ഞിത് കെ നന്ത്യാട്ട്, സിവിൽ  എക്സൈസ് ഓഫീസർമാരായ എം ആർ രജനീഷ്, കെ കെ പ്രജീഷ്, ഷിബു ജോസഫ്, രാഹുൽ നാരായണൻ, സി എം വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് മദ്യം പിടികൂടിയത്. പ്രതിയും കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top