Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 11:03 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

Kodiyeri Balakrishnan, VN Vasavan, Special Story

കാലവും ചരിത്രവും ഉള്ളിടത്തോളം കോടിയേരി കേരളീയ സമൂഹത്തിൽ നിറഞ്ഞു നിൽക്കും: വി എൻ വാസവൻ

Published:01 October 2022

2006 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ ടൂറിസം മന്ത്രിയെന്ന നിലയിൽ കുമരകത്തെ ലോകടൂറിസത്തിന്റെ നിറുകയിൽ എത്തിക്കാൻ നിസ്തുലമായ സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്.

കോട്ടയം : കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് വി എൻ വാസവൻ. സമരമുഖങ്ങളിലെ ധീര പോരാളിയായിരുന്ന അദ്ദേഹം മികച്ച വാഗ്മിയായിരുന്നു. ഏതിരാളികൾ പൊലും ബഹുമാനിച്ചിരുന്ന നേതൃപാടവമായിരുന്നു കോടിയേരിയുടേതെന്നും വി എൻ വാസവൻ കുറിച്ചു.

പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ. അദ്ദേഹത്തിൻ്റെ വിയോഗം പാർട്ടിക്കും  രാഷ്ട്രീയകേരളത്തിനും നികത്താൻ സാധിക്കാത്ത നഷ്ടമാണ്. അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴും സഖാവ് പാർട്ടിക്കും നാടിനുംവേണ്ടിയാണ് പ്രവർത്തിച്ചത്.

നിയമസഭാ സാമാജികനെന്ന നിലയിൽ ഉജ്ജ്വലമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.  2006 ൽ നിയമസഭയിൽ പാർലമെന്ററി രംഗത്തും. യുവജനപ്രസ്ഥാനകാലം മുതൽസംഘടനാതലത്തിലും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. 2006 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ ടൂറിസം മന്ത്രിയെന്ന നിലയിൽ കുമരകത്തെ ലോകടൂറിസത്തിന്റെ നിറുകയിൽ എത്തിക്കാൻ നിസ്തുലമായ സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്.

ടൂറിസം മന്ത്രി ആഭ്യന്തരമന്ത്രി എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവച്ചു. സമരമുഖങ്ങളിലെ ധീര പോരാളിയായിരുന്ന അദ്ദേഹം മികച്ച വാഗ്മിയായിരുന്നു. ഏതിരാളികൾ പൊലും ബഹുമാനിച്ചിരുന്ന നേതൃപാടവമായിരുന്നു കോടിയേരിയുടേത്.
   
വിദ്യാർത്ഥി നേതാവ്, നിയമസഭാ സാമാജികൻ, ആഭ്യന്തര മന്ത്രി, പസംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം എന്നിങ്ങനെ വിവിധ രംഗങ്ങളിൽ പ്രവർത്തനശൈലിയിലുടെ ജനമനസുകളിൽ സ്ഥാനം ഉറപ്പിച്ച നേതാവായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ അടയ്ക്കപ്പെട്ട വിദ്യാർത്ഥി നേതാവായിരുന്നു. 

ജീവിതം പാര്‍ട്ടിക്കു സമർപ്പിച്ച് പാര്‍ട്ടിയെ ഇന്നുകാണുന്ന വിധത്തില്‍ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. കാലവും ചരിത്രവും ഉള്ളിടത്തോളം ആ സ്മരണ കേരളീയ സമൂഹത്തിൽനിറഞ്ഞ്നിൽക്കും. കോടിയേരിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ  ഒരിക്കൽ കൂടി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top