Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 10:00 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

ksrtc, gunda attack, kerala

കാട്ടാക്കട ബസ് സ്റ്റേഷനിലെ അതിക്രമം: ഒരു കെഎസ്ആർടിസി ജീവനക്കാരന്‍ കൂടി അറസ്റ്റില്‍

Published:02 October 2022

5 പ്രതികളുള്ള കേസില്‍ ഇതുവരെ പിടിയിലായത് 2 പേരാണ്. ഇന്നലെയാണ് രണ്ടാം പ്രതിയായ സെക്യൂരിറ്റി ജീവനക്കാരന്‍ സുരേഷ് കുമാറിനെ പിടികൂടിയത്.

തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥിനിക്ക് കണ്‍സഷന്‍ നിഷേധിച്ചത് ചോദ്യം ചെയ്ത പിതാവിനെ മര്‍ദിച്ച സംഭവത്തില്‍ ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന്‍ കൂടി അറസ്റ്റില്‍. മെക്കാനിക്ക് അജികുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. 

5 പ്രതികളുള്ള കേസില്‍ ഇതുവരെ പിടിയിലായത് 2 പേരാണ്. ഇന്നലെയാണ് രണ്ടാം പ്രതിയായ സെക്യൂരിറ്റി ജീവനക്കാരന്‍ സുരേഷ് കുമാറിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ അടക്കം ശേഖരിക്കാന്‍ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് ആവശ്യം കാട്ടാക്കട കോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രതിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്.

സെക്യൂരിറ്റി ജീവനക്കാരന്‍ സുരേഷ് കുമാറാണ് നേരത്തെ അറസ്റ്റിലായത്. കേസില്‍ കെഎസ്ആര്‍ടിസി ജീനവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ആര്യനാട് ഡിപ്പോയിലെ സ്‌റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് ഷെരീഫ്, കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, ഓഫീസ് അസിസ്റ്റന്റ് മിലിന്‍ ഡോറിച്ച് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top