Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 10:34 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

Gandhi Jayanti, Lahari Vimukta Sadhas

ഗാന്ധി ജയന്തി : നീർവിളാകത്ത് ലഹരി വിമുക്ത സദസ്സ് 

Published:02 October 2022

കൗമാരം മുതൽ കുട്ടികൾ മാരക ലഹരിയിലേക്ക് വഴുതുകയാണെന്നും ഇതിനെതിരായ പോരാട്ടത്തിൽ രക്ഷിതാക്കളുടെ ജാഗ്രതയും ബോധവത്ക്കരണവും ആണ് പരമ പ്രധാനംഎന്നും ജില്ലാ ശിശു ക്ഷേമ സമിതി ചെയർമാൻ പറഞ്ഞു. എക്സൈസ് നർക്കോട്ടിക്ക് സെൽ, പത്തനംതിട്ട സിവിൽ എക്സൈസ് ഓഫീസർ ബിനു വറുഗീസ് ബോധവത്ക്കരണ ക്ലാസ്സ് എടുത്തു.

ആറന്മുള: ഗാന്ധി ജയന്തി ദിനാചരണത്തിൻറെ ഭാഗമായി നീർവിളാകം എം.ഡി. എൽ.പി സ്കൂളിൽ ലഹരി വിമുക്ത സദസ്സ് നടന്നു.'ലെഫ്റ്റ് ഈസ് റൈറ്റ് സാമൂഹ്യ സാംസ്കാരിക സമിതി' യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കുട്ടികളും രക്ഷിതാക്കളും വിവിധ ക്ലബ്ബ്, യുവജനസംഘടനാ പ്രവർത്തകരും അടക്കം നൂറ് കണക്കിനാളുകൾ പങ്കെടുത്തു.

സമിതി പ്രസിഡണ്ട് എസ്. മുരളി കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ അഡ്വ. എൻ രാജീവ്  ഉദ്ഘാടനം ചെയ്തു. കൗമാരം മുതൽ കുട്ടികൾ മാരക ലഹരിയിലേക്ക് വഴുതുകയാണെന്നും ഇതിനെതിരായ പോരാട്ടത്തിൽ രക്ഷിതാക്കളുടെ ജാഗ്രതയും ബോധവത്ക്കരണവും ആണ് പരമ പ്രധാനംഎന്നും ജില്ലാ ശിശു ക്ഷേമ സമിതി ചെയർമാൻ പറഞ്ഞു. എക്സൈസ് നർക്കോട്ടിക്ക് സെൽ, പത്തനംതിട്ട സിവിൽ എക്സൈസ് ഓഫീസർ ബിനു വറുഗീസ് ബോധവത്ക്കരണ ക്ലാസ്സ് എടുത്തു. നീർവിളാകം സെൻറ് ഗ്രിഗോറിയസ് ഓർത്തഡോക്സ് പള്ളി വികാരി ഫാദർ എൽവിൻ തോമസ് മുഖ്യ സന്ദേശം നൽകി.പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശ്വതി വിനോജ് , ഗ്രാമ പഞ്ചായത്ത് അംഗം ഷീജാ പ്രമോദ്, പത്തനംതിട്ട 'ദിശ' പ്രസിഡണ്ട് എം.ബി ദിലീപ് കുമാർ, ജില്ല ലൈബ്രറി കൗൺസിൽ അംഗം വി.കെ.ബാബുരാജ്, കവി എം.കെ. കുട്ടപ്പൻ,  സമിതി സെക്രട്ടറി വി.വിനോജ്, സീനിയർ സിറ്റിസൺസ് ഫോറം പ്രസിഡണ്ട് അഡ്വ. എസ് രാജശേഖരൻ നായർ, ടാഗോർ ഗ്രന്ഥശാലാ പ്രസിഡണ്ട് ഹരികുമാർ, കെ.എസ്.കൃഷ്ണപ്പണിക്കർ, അഡ്വ. കെ.എസ് രാമപ്പണിക്കർ, പി.എൻ. സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. പങ്കെടുത്ത ക്ലബ്ബുകൾക്കും വിദ്യാർത്ഥികൾക്കും ഫുട്ബോളുകൾ, ക്രിക്കറ്റ് പന്തുകൾ എന്നിവയും പഠനോപകരണങ്ങളും  വിതരണം ചെയ്തു.

പരിപാടിയുടെ തുടർച്ചയായി എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ എല്ലാ മാസവും രക്ഷിതാക്കൾക്കായി ബോധവത്ക്കരണ ക്ലാസ്സുകൾ നടത്തുവാനും തീരുമാനിച്ചു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top