Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 9:55 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Mumbai

Train Service, Mumbai

നൂറ്റാണ്ട് പഴക്കമുള്ള നെറൽ-മാതേരൻ ട്രെയിൻ 3 വർഷത്തിന് ശേഷം സർവീസ് പുനരാരംഭിക്കുന്നു

Published:02 October 2022

മൺസൂണിൽ പലയിടത്തും ഒലിച്ചുപോയ ട്രാക്ക് നന്നാക്കുന്നതിനായി 19 കിലോമീറ്റർ ദൂരമുള്ള നെറലിനും അമൻ ലോഡ്ജിനുമിടയിലുള്ള സർവീസ് 2019 ൽ നിർത്തിവച്ചതാണ്.

മുംബൈ : നഗരത്തിനടുത്തു സ്ഥിതി ചെയ്യുന്ന ഏറ്റവും മനോഹരമായ ഹിൽ സ്റ്റേഷനാണ് മാതേരൻ.അവിടം സന്ദർശിക്കുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത. സെൻട്രൽ റെയിൽവേ ഇതിനോടകം അടുത്തിടെ നെറലിനും അമൻ ലോഡ്ജിനുമിടയിൽ ട്രയൽ ആരംഭിച്ചിരുന്നു. നേരൽ മുതൽ മാതേരൻ വരെയുള്ള മുഴുവൻ പാതയിലും പാസഞ്ചർ സർവീസുകൾ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിലവിൽ അമൻ ലോഡ്ജിനും മാതേരനുമിടയിൽ മാത്രമാണ് ടോയ് ട്രെയിൻ സർവീസ് നടത്തുന്നത്.
മൺസൂണിൽ പലയിടത്തും ഒലിച്ചുപോയ ട്രാക്ക് നന്നാക്കുന്നതിനായി 19 കിലോമീറ്റർ ദൂരമുള്ള നെറലിനും അമൻ ലോഡ്ജിനുമിടയിലുള്ള സർവീസ് 2019 ൽ നിർത്തിവച്ചതാണ്.

ഈ വിവരം സ്ഥിരീകരിച്ചു കൊണ്ട് ഒരു മുതിർന്ന റെയിൽവെ ഉദ്യോഗസ്ഥൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞത് ഇപ്രകാരമാണ്, "നേരലിനും അമൻ ലോഡ്ജിനുമിടയിലുള്ള ടോയ് ട്രെയിൻ ട്രാക്ക് ഇപ്പോൾ തയ്യാറായിക്കഴിഞ്ഞു.എല്ലാവരും കാത്തിരുന്ന ആ സർവീസ് ഉടൻ ആരംഭിക്കും, പാസഞ്ചർ സർവീസുകളുടെ എണ്ണം എത്ര ആണെന്നു കൂടി തീരുമാനം  ഉടൻ ആകും."

1907-ൽ പീർബോയ്‌സിന്റെ ഒരു കുടുംബ സംരംഭമായാണ് നെറൽ-മാതേരൻ ലൈൻ നിർമ്മിച്ചത്, ഇപ്പോൾ ഇത് യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയന്റിഫിക്, കൾച്ചറൽ ഓർഗനൈസേഷൻ്റെ (യുനെസ്കോ) ലോക പൈതൃക സൈറ്റുകളുടെ  പട്ടികയിൽ ഉൾപ്പെടുന്നതാണ്.

റായ്ഗഡ് ജില്ലയിലെ മുംബൈ സിറ്റിയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള മാതേരൻ ഹിൽ സ്റ്റേഷൻ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ, പ്രത്യേകിച്ച് കുട്ടികളുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഈ ടോയ് ട്രെയിൻ. യാത്രക്കാരെ കയറ്റുന്നതിനുപുറമെ, അവശ്യവസ്തുക്കളും മറ്റും മലനിരകളിൽ എത്തിക്കാൻ ഈ ട്രെയിൻ സർവീസ് നാട്ടുകാരെ സഹായിക്കുന്നു.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,600 അടി ഉയരത്തിലാണ് മാതേരൻ ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ചില കൊടും വളവുകളുള്ള ഒരു ഘട്ട് (മലയോര) ഭാഗത്തിലൂടെ ട്രെയിൻ കടന്നുപോകുന്നതിനാൽ, ആഴത്തിലുള്ള താഴ്‌വരയെ അഭിമുഖീകരിക്കുന്ന അപകടകരമായ സ്ഥലങ്ങളിൽ റെയിൽവേ അധികൃതർ പുതിയ ആന്റി ക്രാഷ് ബാരിയറുകളും സ്ഥാപിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top