Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 11:32 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

kottayam, Kerala Farmers Association State Conference, kerala news

കേരള കർഷക സംഘം സംസ്ഥാന സമ്മേളനം 18 മുതൽ കോട്ടയത്ത്; കമാൻഡോയും അങ്കിതും എത്തും

Published:06 October 2022

ഏറ്റുമാനൂർ സെൻട്രൽ ജംങ്ഷനിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇവയെ മേള നടക്കുന്ന സ്കൂൾ ഗ്രൗണ്ടിൽ എത്തിക്കും.

കോട്ടയം: കേരള കർഷക സംഘം സംസ്ഥാന സമ്മേളനം ഈ മാസം 18 മുതൽ 21 വരെ കോട്ടയത്ത് നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ശനിയാഴ്ച ഏറ്റുമാനൂർ ഗവ. ബോയ്സ് ഹൈസ്കൂൾ മൈതാനത്ത് കന്നുകാലി കാർഷിക പ്രദർശനം നടക്കും. 22 ജനുസിൽപ്പെട്ട പശുക്കൾ, ജമ്നപ്യാരി, ബീറ്റിൽ, മലബാറി തുടങ്ങിയ വിവിധയിനം ആടുകൾ എന്നിവ പ്രദർശനത്തിന് ഉണ്ടാവും. 

കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, വിവിധ സ്റ്റാളുകൾ, കാർഷിക ഉത്പന്നങ്ങളുടെ വിപണനം എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഏഷ്യയിലെ ഭീമൻ പോത്തുകളായ കമാൻഡോ, അങ്കിത് എന്നിവ പ്രദർശനത്തിന്റെ ഏറ്റവും വലിയ ആകർഷണമായിരിക്കും.  ഏറ്റുമാനൂർ സെൻട്രൽ ജംങ്ഷനിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇവയെ മേള നടക്കുന്ന സ്കൂൾ ഗ്രൗണ്ടിൽ എത്തിക്കും. രാവിലെ 9ന് സഹകരണ രജിസ്ട്രേഷൻ സാംസ്കാരിക മന്ത്രി വി.എൻ വാസവൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. 

കർഷകസംഘം സംസ്ഥാന ജോയിൻ സെക്രട്ടറി വി എസ് പത്മകുമാർ അധ്യക്ഷനാകും.തോമസ് ചാഴികാടൻ എംപി മുഖ്യ പ്രഭാഷണം നടത്തും. കേരള കർഷക സംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രൊ. എം ടി ജോസഫ്, കോട്ടയം അർബൻ കോ ഓപറേറ്റീവ് ബാങ്ക് ചെയർമാൻ ടി ആർ രഘുനാഥൻ, കർഷകസംഘം ജില്ല സെക്രട്ടറി കെ എം രാധാകൃഷ്ണൻ, ജില്ല പ്രസിഡന്റ് അഡ്വ.ജോസഫ് ഫിലിപ്പ്, സിപിഎം ഏരിയ സെക്രട്ടറി ബാബു ജോർജ്, സംഘാടകസമിതി സെക്രട്ടറി ഇ എസ് ബിജു, സംസ്ഥാനകമ്മിറ്റി അംഗം ഗീത ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിക്കും. വിവിധ കലാപരിപാടികളും പ്രദർശനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ കർഷക സംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ, പ്രസിഡന്റ് അഡ്വ. ജോസഫ് ഫിലിപ്പ്, സംഘാടകസമിതി സെക്രട്ടറി ഇ എസ് ബിജു, ജോ.സെക്രട്ടറി ജോർജുകുട്ടി എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top