Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 9:42 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Troll

bangkok, viral news, sexual health

ജനനേന്ദ്രിയത്തിന്‍റെ വലിപ്പം കൂട്ടാന്‍ മോതിരം അണിഞ്ഞത് പുലിവാലായി; ഒടുവില്‍ രക്ഷയ്‌ക്കെത്തിയത് ഡോക്‌ടര്‍മാരും അഗ്നിരക്ഷാ സേനയും

Published:06 October 2022

4 മാസത്തെ വേദനയനുഭവിച്ച ശേഷമാണ് യുവാവ് ഡോക്‌ടറെ കാണാന്‍ അവസാനം തയ്യാറായത്.

ബാങ്കോക്ക്: ഓരോ ആളുകൾക്ക് ഒരോ രീതിയിലാണ് സൗന്ദര്യ സങ്കൽപ്പങ്ങൾ. അത്തരത്തിൽ സൗന്ദര്യ സങ്കൽപ്പങ്ങൾക്കു പിന്നാലെ പോയ ഒരു യുവാവ് പിടിച്ചതാണ് പുലിവാലായത്. തന്‍റെ ജനനേന്ദ്രിയത്തിന്‍റെ വലിപ്പം കൂട്ടാന്‍ ലിംഗത്തില്‍ ഒരു ലോഹ മോതിരം ധരിക്കുകയാണ് യുവാവ് ചെയ്‌തത്.

തായ്‌ലാന്‍ഡിലാണ് ഈ രസകരമായ സംഭവം നടന്നത്. സംഭവം എട്ട് നിലയിൽ പൊട്ടി എന്നു മാത്രമല്ല മോതിരം ജനനേന്ദ്രിയത്തില്‍ കുടുങ്ങുകയും ചെയ്‌തു. മോതിരം പുറത്തെടുക്കാനാവാതെ യുവാവ് ഒടുവില്‍ ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ടു.  4 മാസത്തെ വേദനയനുഭവിച്ച ശേഷമാണ് യുവാവ് ഡോക്‌ടറെ കാണാന്‍ അവസാനം തയ്യാറായത്. ക്രുംഗ്‌തായ് ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ ഓപ്പറേഷന്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അവരും തങ്ങളെക്കൊണ്ട് ഒറ്റയക്ക് പറ്റില്ലെന്ന് മനസ്സിലാക്കിയതോടെ സഹായത്തിനായി അഗ്നിരക്ഷാസേനയെയും വിളിച്ചു. പവര്‍ടൂളും വെല്‍ഡിംഗ് കട്ടറും ഉപയോഗിച്ച്‌ അവ‌ര്‍ സസൂക്ഷ്‌മം മോതിരം മുറിച്ചെടുത്തു.

ഒരുമണിക്കൂറോളം സമയമെടുത്താണ് മോതിരം അവസാനം മുറിച്ചുമാറ്റിയത്. മാസങ്ങളോളമായി കുടുങ്ങിക്കിടുന്ന മോതിരം പക്ഷേ ലിംഗഭാഗത്തെ രക്തയോട്ടത്തെ കാര്യമായി ബാധിച്ചിരുന്നു. എന്നാൽ അതിലും രസകരമായ കാര്യം താന്‍ 4 വര്‍ഷമായി മോതിരം ധരിക്കുന്നുണ്ടെന്നും പ്രശ്നമായത് 4 മാസം മുന്‍പാണെന്നും യുവാവ് ഡോക്‌ടര്‍മാരോട് പറഞ്ഞു എന്നതാണ്. എന്തായാലും യുവാവ് ഇപ്പോൾ ഓപറേഷന് ശേഷം സുഖപ്പെട്ടുവരികയാണെന്നാണ് വിവരം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top