Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 11:23 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Hollywood

angelina, jolie, brad, pitt, court, divorce, case

ചെയ്യാത്ത തെറ്റ് ഏറ്റെടുക്കാന്‍ താന്‍ തയ്യാറല്ല;ബ്രാഡ് പിറ്റ്

Published:13 October 2022

വിവാഹ മോചന കേസില്‍ ബ്രാഡ് പിറ്റില്‍ നിന്നും ഗാര്‍ഹിക പീഡനം നേരിട്ടിട്ടുണ്ടെന്ന് മാത്രമായിരുന്നു ആഞ്ജലീന ജോളി കോടതിയോട് പറഞ്ഞിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് നടി കൂടുതല്‍  ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

ഹോളിവുഡ് താരം ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും തമ്മിലുള്ള തര്‍ക്കം രൂഷമാവുന്നു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമെന്ന് ബ്രാഡ് പിറ്റ് പ്രതികരിച്ചു. ചെയ്യാത്ത തെറ്റ് ഏറ്റെടുക്കാന്‍ താന്‍ തയ്യാറല്ലെന്നും നടന്‍ വ്യക്തമാക്കി. അഭിഭാഷക ആനി കൈലി മുഖാന്തരമാണ് നടന്‍റെ പ്രതികരണം, വിവാഹ മോചനത്തിന് ശേഷം ഇരുവരുടെയും ഉടമസ്ഥതതയിലുള്ള വൈനറിയുടെ അവകാശം തര്‍ക്കം സംബന്ധിച്ച കേസിലെ വിചാരണയ്ക്കിടെയാണ് ആഞ്ജലീന ബ്രാഡ് പിറ്റിന് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

2016ല്‍ നടന്ന വിവാഹ മോചന കേസില്‍ ബ്രാഡ് പിറ്റില്‍ നിന്നും ഗാര്‍ഹിക പീഡനം നേരിട്ടിട്ടുണ്ടെന്ന് മാത്രമായിരുന്നു ആഞ്ജലീന ജോളി കോടതിയോട് പറഞ്ഞിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് നടി കൂടുതല്‍  ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മാനസികമായും ശാരീരികമായും തന്നേയും മക്കളേയും ഉപദ്രവിച്ചു. തങ്ങളുടെ ആറ് മക്കളില്‍ ഒരാളെ ബ്രാഡ് ശ്വാസം മുട്ടിച്ചു, മറ്റൊരാളുടെ മുഖത്തിടിച്ചു, മക്കളുടെ മുന്നില്‍ വച്ച് തന്നെ അധിക്ഷേപിച്ചു. തന്‍റെ തലയില്‍ കടന്ന് പിടിച്ച് ഉലച്ചു, തന്‍റെയും കുട്ടികളുടേയും മേല്‍ ബിയര്‍ ഒഴിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ആഞ്ജലീന ആരോപിച്ചിരിക്കുന്നത്

ഒരു സ്വകാര്യ വിമാനത്തിലെ യാത്രയ്ക്കിടയില്‍ ഇരുവര്‍ക്കുമിടയില്‍ നടന്ന സംഭവമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്. ബിസിനസിലെ ഷെയര്‍ തനിക്ക് നല്‍കണമെങ്കില്‍ കോടതിയുടെ പുറത്ത് ഒന്നും പറയരുതെന്നും ഇതിനായി രേഖയില്‍ ഒപ്പ് വച്ചിരുന്നതായും അതിനാലാണ് ബ്രാഡ് പിറ്റിന്‍റെ പീഡനങ്ങളെ കുറിച്ച് പുറത്ത് പറയാതിരുന്നത് എന്നും ആഞ്ജലീന പറഞ്ഞിരുന്നു.

2004ല്‍ മിസ്റ്റര്‍ ആന്‍റ് മിസ്സിസ് സ്മിത്തിന്‍റെ സെറ്റില്‍ വെച്ചാണ് ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും തമ്മില്‍ പ്രണയത്തിലാകുന്നത്. 2014 ല്‍ വിവാഹതരാവുകയും ശേഷം 2016 സെപ്റ്റംബറില്‍ വേര്‍പിരിയുകയുമായിരുന്നു. പരസ്പരം ഒന്നിച്ചുപോകാന്‍ സാധിക്കാത്ത തരത്തിലുള്ള വ്യത്യാസങ്ങളാണ് ഇവരുടെയും വേര്‍പിരിയലിന് കാരണമെന്ന് നടി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top