Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 9:15 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Hollywood

Molly Kannamali, Hollywood, movie news, Entertainment

മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയിലേക്ക് : ചിത്രീകരണം പുരോഗമിക്കുന്നു

Published:17 October 2022

സഹകരണത്തിന്‍റെയും സ്നേഹത്തിന്റെയും സഹായത്തിൻ്റെയും ഉജ്ജ്വല മുഹൂർത്തങ്ങളാവുന്ന മനുഷ്യസാന്നിധ്യങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് അണിയറക്കാര്‍ പറയുന്നു

മലയാളത്തിൻ്റെ പ്രിയ നടി മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയിൽ അഭിനയിക്കാന്‍ ഒരുങ്ങുന്നു. ടുമാറോ എന്ന ആന്തോളജി ചിത്രത്തിലാണ് മോളി ഒരു പ്രധാന വേഷം ചെയ്യാന്‍ തയാറെടുക്കുന്നത്. 

ഏഴ് കഥകള്‍ അടങ്ങുന്ന ഈ സിനിമയിൽ അഭിനയിക്കുന്നത് രാജ്യാന്തര താരങ്ങളാണ്. ഇവര്‍ക്കൊപ്പമാണ് ഇംഗ്ലീഷ് ഭാഷയിലുള്ള ചിത്രത്തിലേക്ക് മോളിയുടെ അരങ്ങേറ്റം. രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി കൂടിയായ ജോയ് കെ മാത്യുവാണ്.

സഹകരണത്തിന്‍റെയും സ്നേഹത്തിന്റെയും സഹായത്തിൻ്റെയും ഉജ്ജ്വല മുഹൂർത്തങ്ങളാവുന്ന മനുഷ്യസാന്നിധ്യങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് അണിയറക്കാര്‍ പറയുന്നു. സിനിമാ മേഖലയിൽ തൻ്റെതായ ഇടം കണ്ടെത്തിയ നടിയാണ് മോളി കണ്ണമാലി. ഇംഗ്ലീഷ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുമ്പോൾ മലയാള സിനിമാ ലോകം കാത്തിരിക്കുകയാണ് താരത്തിൻ്റെ അഭിനയമുഹൂർത്തങ്ങൾക്കായി. തിരുവനന്തപുരത്ത്‌ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന കോളനി എന്ന സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു നിൽക്കുമ്പോഴാണ് മോളി കണ്ണമാലിയെ തേടി ഈ അവസരം വരുന്നത്.

മോളി കണ്ണമാലിയെക്കൂടാതെ ടാസോ, റ്റിസ്റ്റി, ജോയ് കെ മാത്യു, എലൈസ്, ഹെലന്‍, സാസ്‌കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെം, ദീപ, റോഡ് തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

ആദം കെ. അന്തോണി, ജെയിംസ് ലെറ്റര്‍, സിദ്ധാർഥന്‍, കാതറിന്‍, സരോജ് എന്നിവർ ചേർന്നാണ് ഛായാഗ്രഹണം. എലിസബത്ത്, മേരി ബലോലോങ് എന്നിവരാണ് മേക്കപ്പ്. വസ്ത്രാലങ്കാരം അനീറ്റ, സംഗീതം മൈക്കിള്‍ മാത്സണ്‍, കലാ സംവിധാനം ലിന്‍സണ്‍ റാഫേല്‍, എഡിറ്റിങ് നീല്‍ റേഡ് ഔട്ട്, സൗണ്ട് ഡിസൈനര്‍ ടി. ലാസര്‍.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top