Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 10:15 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Fitness

diet, healthy, low, carbohydrate, weight, loss

ഭാരം കുറയ്ക്കാം ലോ കാര്‍ബോഹൈഡ്രറ്റിലൂടെ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Published:18 October 2022

ലോ കാര്‍ബോഹൈഡ്രറ്റ് ഡയറ്റിലൂടെ ടൈപ്പ് 2 പ്രമേഹവും കൊളസ്‌ട്രോളും കുറയ്ക്കാന്‍ ഒരു പരിധിവരെ  സഹായിക്കുന്നു.

വണ്ണം കുറക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഓരോരുത്തരും ചെയ്യുന്നത്.? മിക്കപ്പോഴും തടിച്ചി, തടിയന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ നമ്മളെ നിരാശപ്പെടുത്താറുണ്ട്. ഇത് സ്ത്രീപുരുഷ ഭേദമന്യേ പലരുടെയും പ്രശ്‌നമാണ്. മാറിയ ഭക്ഷണശിലം അമിത വണ്ണത്തിന് കാരണമാകാറുണ്ട്.വണ്ണം കുറയ്ക്കാന്‍ ആദ്യം വേണ്ടത് ക്യത്യമായ ഡയറ്റാണ്.ഒപ്പം ചിട്ടപ്പെടുത്തിയ ജീവിതരീതിയും. ഇത് ക്യത്യമായി പാലിക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. 

നമ്മളില്‍ പലരും വണ്ണംകുറയ്ക്കന്‍ ചില എളുപ്പ മാര്‍ഗ്ഗം സ്വീകരിക്കാറുണ്ട്. മിക്കപ്പോഴും ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രറ്റുകളെ പൂര്‍ണ്ണമായി ഒഴിവാക്കുകയാണ് ചെയ്യുക. ഇതിനായി പലരും ലോ കാര്‍ബോഹൈഡ്രറ്റ് ഡയറ്റ് പ്ലാനാണ് സ്വീകരിക്കുക.എന്നാല്‍ ഒരാള്‍ എടുക്കുന്ന ഡയറ്റ് മറ്റൊരാള്‍ക്ക് റിസള്‍ട്ട് നല്‍കണമെന്നില്ല. ഇത്തരം ഡയറ്റിലൂടെ ടൈപ്പ് 2 പ്രമേഹവും കൊളസ്‌ട്രോളും കുറയ്ക്കാന്‍ ഒരു പരിധിവരെ സഹായിക്കുന്നുണ്ടെങ്കിലും ഭക്ഷണത്തിൽ നിന്ന് കാര്‍ബോഹൈഡ്രറ്റ് അടങ്ങിയ ഭക്ഷണങ്ങൾ  പെട്ടന്ന് ഒഴിവാക്കുന്നത് മലബന്ധം, തലവേദന, പേശി വേദന തുടങ്ങിയ പാർശ്യഫലങ്ങൾക്ക് കാരണമാകുന്നു.

ഡയറ്റ് ആരംഭിക്കുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട ഭക്ഷണക്രമങ്ങള്‍

1. കാര്‍ബോഹൈഡ്രറ്റ് കുറവുള്ള ഭക്ഷണങ്ങള്‍ അറിഞ്ഞിരിക്കുക

അമിതവണ്ണം കുറയ്ക്കാന്‍ സ്വീകരിക്കുന്ന എളുപ്പ മാര്‍ഗ്ഗമാണ ഭക്ഷണം കുറയ്ക്കുക എന്നത്. ഡയറ്റ് പ്ലാന്‍ എടുക്കുന്നതിനു മുമ്പ് ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാമെന്ന് അറിഞ്ഞിരിക്കണം. ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, പരിപ്പ്, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ കുടുതലായി ഉള്‍ക്കൊള്ളിക്കുക.

2.ക്യത്യമായ ഡയറ്റ് പ്ലാന്‍ 
ശരീരത്തിന് ക്യത്യമായ പോഷണം നല്‍കുന്ന ഡയറ്റ് ചാര്‍ട്ട്  ഉണ്ടായിരിക്കണം.ആര്യോഗ്യകരമായ ഭക്ഷണക്രമം ഹ്യദ്രോഗ സാധ്യതയും മറ്റ് ആര്യോഗ്യ പ്രശ്‌നങ്ങളും കുറയ്ക്കും.ഫാസ്റ്റ് ഫുഡ് ഉപയോഗം അമിതവണ്ണത്തിനു കാരണമാകുന്നു.

3. റിഫിഡിങ്ങ് 

ഡയറ്റിലൂടെ എത്ര കലാറി കുറച്ചു എന്നുള്ള പരിശോധനയാണ് റിഫിഡിങ്ങ്.  കാര്‍ബോഹൈഡ്രറ്റ് ഉള്‍ക്കൊള്ളിച്ച ഭക്ഷണത്തിലൂടെ ശരീരഭാരം കുറയാക്കാന്‍ സാധിക്കുന്നു. ഡയറ്റീഷ്യന്‍ നിര്‍ദ്ദേശിക്കുന്നതനുസരിച്ച് എത്രനാളുകൊണ്ടാണ് വണ്ണം കുറച്ചതിന്റെ അടിസ്ഥാനത്തിലാണ് റിഫിഡിങ്ങ് നടത്തുക.

4. കാര്‍ബോഹൈഡ്രറ്റ് കൂടിയ ഭക്ഷണം ക്‌റയ്ക്കുക

വെള്ള അരി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പഞ്ചസാര തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ ശരീരത്തിലെ ഇന്‍സുലിന്‍ അളവ് വര്‍ദ്ധിപ്പിക്കും. ഇത് ശരീര ഭാരം വര്‍ദ്ധിക്കാന്‍ കാരണമാകും. മൈദ പോലുള്ള മാവുകള്‍ ഒഴിവാക്കുക


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top