Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 10:44 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Troll

trending, fire haircut, viral video

'ട്രെൻഡിംഗ് പാളി...'; ഫയർ ഹെയർ കട്ടിനിടെ 18കാരന് ​ഗുരുതരമായി പൊള്ളലേറ്റു

Published:27 October 2022

സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കൊണ്ടിരിക്കുകയാണ്. 

തീ ഉപയോഗിച്ച് മുടി വെട്ടുന്ന ട്രെൻഡിംഗ് രീതിയിൽ മുടി വെട്ടാന്‍ ശ്രമിക്കുന്നതിനിടെ 18കാരന് ​ഗുരുതരമായി പൊള്ളലേറ്റു.  ഗുജറാത്തിലെ വൽസാദ് ജില്ലയിലെ വാപി ​ന​ഗരത്തിലെ ഒരു ഒരു ബാർബർ ഷോപ്പിലാണ് അപകടമുണ്ടായത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കൊണ്ടിരിക്കുകയാണ്. 

സമീപകാലത്ത് ജനപ്രീതി നേടിയ രീതിയാണ് ഫയർ ഹെയർകട്ട്. മുടി വെട്ടുന്നതിന്‍റെ ഭാ​ഗമായി 18 കാരന്‍റെ മുടിയിൽ തീ കൊളുത്തി. എന്നാൽ തീ അനിയന്ത്രിതമായി ആളിക്കത്തുകയാണ് ഉണ്ടാകുന്നത്. കഴുത്തിലും നെഞ്ചിലും പൊള്ളലേറ്റ യുവാവിനെ വാപ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വൽസാദിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ഇയാളെ സൂറത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. 

പ്രാഥമിക വിവരമനുസരിച്ച്, മുടിവെട്ടുന്നതിനായി തലയിൽ ഏതെങ്കിലും തരത്തിലുള്ള രാസവസ്തു പ്രയോഗിച്ചതിനെ തുടർന്നാണ് തീ അനിയന്ത്രിതമായി പടർന്നതെന്നും ഇതാണ് ഗുരുതരമായി പൊള്ളലേൽക്കാൻ കാരണണെന്നും പൊലീസ് പറഞ്ഞു.

തീ കൊണ്ട് മുടിവെട്ടാൻ ശ്രമിച്ചയാളുടെ മൊഴി രേഖപ്പെടുത്തിയതായും വാപി പൊലീസ് പറഞ്ഞു. ഉപയോഗിച്ച രാസവസ്തു ഏതെന്ന് കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top