Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 10:38 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Comment

ഇനി പരാജയപ്പെടാനുള്ളത് എർദോഗനും മോദിയും ; ബ്രസീലിലെ വിജയത്തിൽ എം എ ബേബി

Published:31 October 2022

വലിയ വാശിയോടെ നടന്ന തെരഞ്ഞെടുപ്പിൽ അമ്പത്തൊന്നു ശതമാനം വോട്ട് നേടിയാണ് ലുല വിജയിച്ചത്. അന്യായമായ ഒരു കോടതിവിയിലൂടെ 2019 വരെ മുമ്പ് രണ്ടു തവണ പ്രസിഡന്‍റ് ആയിരുന്ന ലുല ജയിലിൽ ആയിരുന്നു.

ബ്രസീലിയൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലുല ഡ സിൽവ നേടിയ വിജയം ആവേശകരമാണെന്ന് സിപിഎം പോളിറ്റ് ബ്യ‌ൂറോ അംഗം എം എ ബേബി. ഇനി പരാജയം അറിനായുള്ളത് എർദോഗനെയും മോദിയെയും പോലുള്ളവരാണെന്നും അദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി

ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണരൂപം 

ബ്രസീലിയൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലുല ഡ സിൽവ നേടിയ വിജയം ആവേശകരമാണ്. തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനും നിലവിൽ പ്രസിഡണ്ടും ആയ ബോൾസനാരോയെ ആണ് തൊഴിലാളി പാർട്ടിയുടെ ലൂയിസ് ലുല ഡ സിൽവ പരാജയപ്പെടുത്തിയത്. വലിയ വാശിയോടെ നടന്ന തെരഞ്ഞെടുപ്പിൽ അമ്പത്തൊന്നു ശതമാനം വോട്ട് നേടിയാണ് ലുല വിജയിച്ചത്. അന്യായമായ ഒരു കോടതിവിയിലൂടെ 2019 വരെ മുമ്പ് രണ്ടു തവണ പ്രസിഡന്‍റ് ആയിരുന്ന ലുല ജയിലിൽ ആയിരുന്നു. ബ്രസീലിയൻ സുപ്രീം കോടതിയുടെ ഒരു വിധി അനുസരിച്ചാണ് അദ്ദേഹം ജയിൽ മോചിതനായതും മറ്റൊരു വിധി പ്രകാരം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി ലഭിച്ചത്. ബോൾസനാരോയുടെ അനുയായികളുടെ ഉഗ്രമായ എതിർപ്പിനെ മാത്രമല്ല, ബ്രസീലിയൻ ഭരണകൂടത്തെ ആകെ നേരിട്ടാണ് ലുല വിജയിച്ചത്.

ലോകത്തെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ പതാകവാഹകരായ ഡോണൾഡ് ട്രംപ്, ബോറിസ് ജോൺസൺ, നരേന്ദ്ര മോദി, എർദോഗൻ ധാരയിലെ ഒരു നേതാവ് കൂടെ ജനവിധിയാൽ പരാജയപ്പെടുകയാണ്. മോദിയും എർദോഗനും ആണ് ഇനി പരാജയപ്പെടുത്താനുള്ളവർ.

ജനാധിപത്യത്തിനും സോഷ്യലിസത്തിനും സമാധാനത്തിനും വേണ്ടി ലോകമെമ്പാടും നടക്കുന്ന ജനകീയ പ്രസ്ഥാനം മുന്നോട്ട് എന്നാണ് ലുലയുടെ വിജയം ഉയർത്തിക്കാട്ടുന്നത്.

 

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top