Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 9:56 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

twenty 20, cricket, world cup, analysis

ച​രി​ത്ര​ത്തി​ന്‍റെ ത​നി​യാ​വ​ര്‍ത്ത​നം കാ​ത്ത് മെ​ല്‍ബ​ണ്‍

Published:07 November 2022

# പീ​റ്റ​ര്‍ ജ​യിം​സ്

വെ​സ്റ്റി​ന്‍ഡീ​സി​ല്‍ ന​ട​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പി​ലേ​റ്റ ക​ന​ത്ത പ​രാ​ജ​യ​ത്തി​നു ശേ​ഷം വ​ന്‍ അ​ഴി​ച്ചു​പ​ണി​യു​മാ​യി യു​വ​താ​ര​ങ്ങ​ളെ അ​ണി നി​ര​ത്തി​യാ​ണ് ക​ന്നി ടി20 ​ലോ​ക​ക​പ്പി​ന് ടീം ​ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്

ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ല്‍ബ​ണ്‍ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ല്‍ ന​വം​ബ​ര്‍ 13നു ​ന​ട​ക്കാ​നി​രി​ക്കു​ന്ന ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ഏ​റ്റു​മു​ട്ടു​ന്ന​ത് ആ​രൊ​ക്കെ​യാ​കു​മെ​ന്ന​റി​യാ​ന്‍ ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ കൂ​ടി കാ​ത്തി​രി​ക്ക​ണം, ര​ണ്ടു സെ​മി​ഫൈ​ന​ലു​ക​ള്‍: ഇ​ന്ത്യ - ഇം​ഗ്ല​ണ്ട്, പാ​ക്കി​സ്ഥാ​ന്‍ - ന്യൂ​സി​ല​ന്‍ഡ്.

കു​ട്ടി​ക്രി​ക്ക​റ്റി​ന്‍റെ ആ​വേ​ശ പോ​രാ​ട്ടം അ​വ​സാ​ന നാ​ലി​ലെ​ത്തി നി​ല്‍ക്കു​മ്പോ​ള്‍ല ആ​രാ​ധ​ക​ര്‍ കാ​ത്തി​രി​ക്കു​ന്ന​ത് ഇ​ന്ത്യ - പാ​ക്കി​സ്ഥാ​ന്‍ ഫൈ​ന​ലി​നു ത​ന്നെ. ചി​ര​വൈ​രി​ക​ളാ​യ അ​യ​ല്‍ക്കാ​ര്‍ സെ​മി​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച​പ്പോ​ള്‍ 2007 ലോ​ക​ക​പ്പ് ഫൈ​ന​ലി​ന്‍റെ ആ​വ​ര്‍ത്ത​നം കൂ​ടി​യാ​ണ് സ​ജീ​വ സാ​ധ്യ​ത​യാ​യി മു​ന്നി​ല്‍ നി​ല്‍ക്കു​ന്ന​ത്.

ക​ണ​ക്കു​ക​ളും ക​ഥ​ക​ളും ആ​വ​ര്‍ത്തി​ക്കു​ക​യാ​ണ്. വെ​സ്റ്റി​ന്‍ഡീ​സി​ല്‍ ന​ട​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പി​ലേ​റ്റ ക​ന​ത്ത പ​രാ​ജ​യ​ത്തി​നു ശേ​ഷം വ​ന്‍ അ​ഴി​ച്ചു​പ​ണി​യു​മാ​യി യു​വ​താ​ര​ങ്ങ​ളെ അ​ണി നി​ര​ത്തി​യാ​ണ് ക​ന്നി ടി20 ​ലോ​ക​ക​പ്പി​ന് ടീം ​ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്. അ​ന്ന് പാ​ക്കി​സ്ഥാ​നും ഇ​ന്ത്യ​യും ഒ​രേ ഗ്രൂ​പ്പി​ല്‍. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​രു​കൂ​ട്ട​രും ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ വി​ജ​യം ഇ​ന്ത്യ​യ്ക്കൊ​പ്പം. അ​തും ക്രി​ക്ക​റ്റി​നെ എ​ല്ലാ വ​ശ്യ​ത​യും നി​റ​ഞ്ഞു​നി​ന്ന ത്രി​ല്ല​ര്‍ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ ടൈ ​ആ​യ മ​ത്സ​രം ബൗ​ള്‍ഔ​ട്ടി​ലാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കു​ന്ന​ത്. (ഇ​ന്നു ബൗ​ള്‍ഔ​ട്ട് ഇ​ല്ല. ടൈ​യാ​കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ തീ​ര്‍പ്പാ​ക്കാ​ന്‍ ഇ​പ്പോ​ള്‍ സൂ​പ്പ​ര്‍ ഓ​വ​റാ​ണ് പ്ര​യോ​ഗ​ത്തി​ല്‍.)

പി​ന്നീ​ട് ത​ക​ര്‍ച്ച​യി​ല്‍ നി​ന്ന് പൊ​രു​തി ക​യ​റി​യ പാ​ക്കി​സ്ഥാ​ന്‍ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ ആ​റ് പ​ന്ത് ബാ​ക്കി​നി​ല്‍ക്കേ നാ​ല് വി​ക്ക​റ്റി​ന് തോ​ല്‍പ്പി​ച്ചാ​ണ് സെ​മി​യി​ല്‍ ഇ​ടം​പി​ടി​ച്ച​ത്. ഇ​ക്കു​റി​യും സെ​മി​യി​ലേ​ക്കു​ള്ള വ​ഴി​തു​റ​ന്ന​ത് 11 പ​ന്ത് ബാ​ക്കി​നി​ല്‍ക്കേ അ​തേ ബം​ഗ്ലാ​ദേ​ശി​നെ തോ​ല്‍പ്പി​ച്ച്. അ​ന്ന് ഇ​ന്ത്യ ആ​തി​ഥേ​യ​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 37 റ​ണ്‍സി​ന് ത​ക​ര്‍ത്താ​ണ് സെ​മി പ്ര​വേ​ശ​നം ഉ​റ​പ്പി​ച്ച​ത്.
പാ​ക്കി​സ്ഥാ​ന് അ​ന്ന് സെ​മി​യി​ല്‍ എ​തി​രാ​ളി​ക​ളാ​യ​ത് ന്യൂ​സി​ല​ന്‍ഡ്. ഇ​പ്പോ​ഴ​ത്തെ സെ​മി​യി​ലും പാ​ക്കി​സ്ഥാ​ന് എ​തി​രാ​ളി​ക​ള്‍ ന്യൂ​സി​ല​ന്‍ഡ് ത​ന്നെ. എ​ന്നാ​ല്‍, ഇ​ന്ത്യ​ക്ക് 2007ല്‍ ​ഓ​സ്ട്രേ​ലി​യ​യാ​യി​രു​ന്നു എ​തി​രാ​ളി​ക​ളെ​ങ്കി​ല്‍ ഇ​ത്ത​വ​ണ ഹോ​ട്ട് ഫേ​വ​റി​റ്റു​ക​ളാ​യ ഇം​ഗ്ല​ണ്ടാ​ണ്.

2007 സെ​പ്റ്റം​ബ​ര്‍ 20ന് ​ന​ട​ന്ന ആ​ദ്യ സെ​മി​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ന്യൂ​സി​ല​ന്‍ഡി​നെ ഏ​ഴ് പ​ന്തു​ക​ള്‍ ബാ​ക്കി​നി​ല്‍ക്കേ ആ​റ് വി​ക്ക​റ്റി​ന് ത​ക​ര്‍ത്താ​ണ് ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് ടി​ക്ക​റ്റെ​ടു​ത്ത​ത്. ര​ണ്ടാം സെ​മി​യ​ല്‍ യു​വ​രാ​ജ് സി​ങ്ങി​ന്‍റെ ബാ​റ്റി​ങ് ക​രു​ത്തി​ല്‍ ഡ​ര്‍ബ​നി​ല്‍ അ​ന്ന​ത്തെ ഫേ​വ​റി​റ്റു​ക​ളാ​യ ഓ​സ്ട്രേ​ലി​യ​യെ ത​ക​ര്‍ത്ത് ഇ​ന്ത്യ വാ​ണ്ടേ​ഴ്സി​ലേ​ക്ക് ഫൈ​ന​ല്‍ ടി​ക്ക​റ്റെ​ടു​ത്തു.

ഫൈ​ന​ലി​ല്‍ ജൊ​ഗീ​ന്ദ​ര്‍ ശ​ര്‍മ​യു​ടെ പ​ന്ത് സ്കൂ​പ്പ് ചെ​യ്യാ​നു​ള്ള മി​സ്ബ ഉ​ള്‍ ഹ​ക്കി​ന്‍റെ ശ്ര​മം ഫൈ​ന്‍ലെ​ഗ്ഗി​ല്‍ ശ്രീ​ശാ​ന്തി​ന്‍റെ കൈ​ക​ളി​ലൊ​തു​ങ്ങി​യ​പ്പോ​ള്‍ ഇ​ന്ത്യ​യു​ടെ നീ​ള​ന്‍ മു​ടി​ക്കാ​ര​ന്‍ ആ​ദ്യ ലോ​ക​ക​പ്പ് കി​രീ​ട​മു​യ​ര്‍ത്തി. അ​ന്ന് ധോ​ണി​യു​ടെ കീ​ഴി​ല്‍ ഫൈ​ന​ല്‍ ക​ളി​ച്ച രോ​ഹി​ത് ശ​ര്‍മ​യാ​ണ് ഇ​ന്ന് ഇ​ന്ത്യ​യു​ടെ നാ​യ​ക​ന്‍. അ​ന്നു പാ​ക് ടീ​മി​ല്‍ ക​ളി​ച്ച​വ​രാ​രും ഇ​പ്പോ​ള്‍ സ​ജീ​വ ക്രി​ക്ക​റ്റി​ലി​ല്ല. പ​ക്ഷേ, പ്ര​തി​കാ​രം ചെ​യ്യാ​ന്‍ ഷോ​യി​ബ് മാ​ലി​ക്കി​ന്‍റെ​യും മി​സ്ബ​യു​ടെ​യും പി​ന്‍മു​റ​ക്കാ​ര്‍ കാ​ത്തി​രി​ക്കു​ന്നു; മെ​ല്‍ബ​ണി​ലെ ഒ​രു ല​ക്ഷം കാ​ണി​ക​ള്‍ക്കു മു​ന്നി​ല്‍, ടി​വി സെ​റ്റു​ക​ള്‍ക്കു മു​ന്നി​ലെ ജ​ന​കോ​ടി​ക​ള്‍ക്കു മു​ന്നി​ല്‍, ച​രി​ത്രം ആ​വ​ര്‍ത്തി​ക്കാ​ന്‍ ഇ​ന്ത്യ​യും....


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top