Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 9:57 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

Semi final

ക​പ്പി​ലേ​ക്ക് ആ​ര് ?

Published:08 November 2022

ലോ​ക​ക​പ്പി​ന്‍റെ സെ​മി ഫൈ​ന​ല്‍ ലൈ​ന​പ്പാ​യി. പ​ര​മ്പ​രാ​ഗ​ത വൈ​രി​ക​ളാ​യ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​ന​വും ഫൈ​ന​ലി​ല്‍ ഏ​റ്റു​മു​ട്ടാ​നു​ള്ള സാ​ധ്യ​ത​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ള്‍ നീ​ങ്ങു​മ്പോ​ള്‍, അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍, 2007ലെ ​ഫൈ​ന​ലു​പോ​ലെ അ​ത്യ​ന്തം ആ​വേ​ശ​ക​ര​മാ​യ ഒ​റു ക​ലാ​ശ​പ്പോ​രാ​കു​മ​ത്.

ലോ​ക​ക​പ്പി​ന്‍റെ സെ​മി ഫൈ​ന​ല്‍ ലൈ​ന​പ്പാ​യി. പ​ര​മ്പ​രാ​ഗ​ത വൈ​രി​ക​ളാ​യ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​ന​വും ഫൈ​ന​ലി​ല്‍ ഏ​റ്റു​മു​ട്ടാ​നു​ള്ള സാ​ധ്യ​ത​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ള്‍ നീ​ങ്ങു​മ്പോ​ള്‍, അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍, 2007ലെ ​ഫൈ​ന​ലു​പോ​ലെ അ​ത്യ​ന്തം ആ​വേ​ശ​ക​ര​മാ​യ ഒ​റു ക​ലാ​ശ​പ്പോ​രാ​കു​മ​ത്. ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ന്‍, ന്യൂ​സി​ല​ന്‍ഡ്, ഇം​ഗ്ല​ണ്ട് എ​ന്നീ ടീ​മു​ക​ളാ​ണ് സെ​മി​യി​ല്‍ ക​ട​ന്നി​ട്ടു​ള്ള​ത്. നാ​ളെ ന​ട​ക്കു​ന്ന ആ​ദ്യ സെ​മി​യി​ല്‍ ന്യൂ​സി​ല​ന്‍ഡ് പാ​ക്കി​സ്ഥാ​നെ നേ​രി​ടു​മ്പോ​ള്‍ ര​ണ്ടാം സെ​മി​യി​ല്‍ ഇ​ന്ത്യ, ഇം​ഗ്ല​ണ്ടി​നെ നേ​രി​ടും.

നി​ല​വി​ലെ ചാം​പ്യ​ന്മാ​രാ​യ ഓ​സ്ട്രേ​ലി​യ​യും ക​രു​ത്ത​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഏ​ഷ്യാ ക​പ്പ് ചാം​പ്യ​ന്മാ​രാ​യ ശ്രീ​ല​ങ്ക​യു​മൊ​ക്കെ സെ​മി കാ​ണാ​തെ പു​റ​ത്താ​യി. സെ​മി​യി​ല്‍ ക​ട​ന്ന നാ​ലു ടീ​മും അ​തി​ശ​ക്ത​രാ​ക​യാ​ല്‍ ഫ​ലം പ്ര​വ​ചി​ക്കു​ക അ​സാ​ധ്യം. നാ​ലു ടീ​മി​ന്‍റെ​യും സെ​മി​യി​ലേ​ക്കു​ള്ള വ​ര​വ് പ​രി​ശോ​ധി​ക്കാം.

ന്യൂ​സി​ല​ന്‍ഡ്
കി​വി​ക​ളു​ടെ തു​ട​ക്കം ത​ന്നെ ഉ​ജ്വ​ല പ്ര​ക​ട​ന​ത്തോ​ടെ​യാ​യി​രു​ന്നു. നി​ല​വി​ലെ ചാം​പ്യ​ന്മാ​യ ഓ​സ്ട്രേ​ലി​യ​യെ 89 റ​ണ്‍സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി വ​ര​വ് അ​വ​ര്‍ ആ​ഘോ​ഷ​മാ​ക്കി. എ​ന്നാ​ല്‍, ര​ണ്ടാം മ​ത്സ​രം മ​ഴ​മു​ട​ക്കി​യ​തോ​ടെ ആ ​മൊ​മെ​ന്‍റം അ​വ​ര്‍ക്ക് ന​ഷ്ട​മാ​യി. എ​ന്നാ​ല്‍, മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ ഗ്ലെ​ന്‍ ഫി​ലി​പ്സി​ന്‍റെ സെ​ഞ്ചു​റി (64 പ​ന്തി​ല്‍ 104) മി​ക​വി​ല്‍ ശ്രീ​ല​ങ്ക​യെ 65 റ​ണ്‍സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. എ​ന്നാ​ല്‍, അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ ക​രു​ത്ത​രാ​യ ഇം​ഗ്ല​ണ്ടി​നോ​ട് പ​രാ​ജ​യ​പ്പെ​ടാ​നാ​യി​രു​ന്നു കി​വി​ക​ളു​ടെ വി​ധി. 20 റ​ണ്‍സി​നാ​യി​രു​ന്നു ന്യൂ​സി​ല​ന്‍ഡ് പ​രാ​ജ​യ​പ്പെ​ട്ട​ത്. 

എ​ന്നാ​ല്‍, അ​യ​ര്‍ല​ന്‍ഡി​നെ​തി​രാ​യ നി​ര്‍ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ ന്യൂ​സി​ല​ന്‍ഡ് 35 റ​ണ്‍സി​നു വി​ജ​യി​ച്ച​തോ​ടെ മോ​ഹി​പ്പി​ക്കു​ന്ന സെ​മി സ്റ്റേ​ജി​ലേ​ക്ക് കി​വീ​സ് ഓ​ടി​ക്ക​യ​റി. അ​ഞ്ചു ക​ളി​ക​ളി​ല്‍നി​ന്ന് ഏ​ഴു പോ​യി​ന്‍റു​മാ​യി​ട്ടാ​ണ് കി​വീ​സ് സെ​മി​യി​ലെ​ത്തി​യ​ത്. ഓ​സ്്ട്രേ​ലി​യ, ഇം​ഗ്ല​ണ്ട്, ന്യൂ​സി​ല​ന്‍ഡ് എ​ന്നീ മൂ​ന്നു ടീ​മു​ക​ള്‍ക്കും ഏ​ഴു പോ​യി​ന്‍റ് വീ​ത​മു​ണ്ട്. എ​ന്നാ​ല്‍, മി​ക​ച്ച റ​ണ്‍റേ​റ്റു​ള്ള ഇം​ഗ്ല​ണ്ടും കി​വീ​സും സെ​മി​യി​ലെ​ത്തി.

ഇം​ഗ്ല​ണ്ട്
അ​വ​സാ​ന മ​ത്സ​രം വ​രെ ആ​വേ​ശം നി​റ​ഞ്ഞ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ഇം​ഗ്ല​ണ്ട് സെ​മി ഉ​റ​പ്പി​ച്ച​ത്. ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​നെ അ​ഞ്ചു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ഇം​ഗ്ല​ണ്ട് ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ അ​യ​ര്‍ല​ന്‍ഡി​നോ​ട് അ​ഞ്ചു റ​ണ്‍സി​നു തോ​റ്റു. മ​ഴ​മൂ​ലം ക​ളി മു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ​ക്ക് വ​ര്‍ത്ത് ലൂ​യി​സ് നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഐ​റി​ഷ് ജ​യം.

ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ പോ​രാ​ട്ട​മെ​ന്ന നി​ല​യി​ല്‍ കൊ​ട്ടി​ഘോ​ഷി​ച്ച ഇം​ഗ്ല​ണ്ട്- ഓ​സീ​സ് പോ​രാ​ട്ട മ​ഴ​മൂ​ലം പൂ​ര്‍ണ​മാ​യും ഉ​പേ​ക്ഷി​ച്ച് ഇ​രു​ടീ​മും ഓ​രോ പോ​യി​ന്‍റ് വീ​തം പ​ങ്കി​ട്ടു. എ​ന്നാ​ല്‍, കി​വി​ക​ള്‍ക്കെ​തി​രാ​യ നി​ര്‍ണാ​യ​ക​മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ട് 20 റ​ണ്‍സി​നു ജ​യി​ച്ചു.

എ​ങ്കി​ലും സെ​മി ഉ​റ​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ സൂ​പ്പ​ര്‍ 12ലെ ​അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ ജ​യ​മ​നി​വാ​ര്യ​മാ​യി​രു​ന്നു. ആ ​മ​ത്സ​ര​ത്തി​ല്‍ നാ​ലു വി​ക്ക​റ്റി​ന് ഇം​ഗ്ല​ണ്ട് ജ​യി​ച്ച് സെ​മി ഉ​റ​പ്പി​ച്ചു.

പാ​ക്കി​സ്ഥാ​ന്‍
ഈ ​ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും ആ​വേ​ശം ജ​നി​പ്പി​ക്കു​ന്ന മ​ത്സ​ര​വു​മാ​യാ​ണ് ടി-20 ​ലോ​ക​ക​പ്പി​ന്‍റെ സൂ​പ്പ​ര്‍ 12 പോ​രാ​ട്ട​ങ്ങ​ള്‍ക്കു തു​ട​ക്ക​മാ​യ​ത്. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​യോ​ട് നാ​ലു വി​ക്ക​റ്റി​ന് പാ​ക്കി​സ്ഥാ​ന്‍ തോ​റ്റു. എ​ന്നാ​ല്‍, പി​ന്നാ​ലെ സിം​ബാ​ബ് വെ​യ്ക്കെ​തി​രേ ന​ട​ന്ന മ​ത്സ​ര​ത്തി​ലും പാ​ക്കി​സ്ഥാ​ന്‍ അ​വി​ശ്വ​സ​നീ​യ​മാം വ​ണ്ണം പ​രാ​ജ​യ​പ്പെ​ട്ടു. ഒ​രു റ​ണ്ണി​ന്‍റെ വി​ജ​യ​മാ​ണ് സിം​ബാ​ബ് വെ ​സ്വ​ന്ത​മാ​ക്കി​യ​ത്. എ​ന്നാ​ല്‍, പി​ന്നീ​ട് ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ തു​ട​ര്‍ച്ച​യാ​യ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ജ​യി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ നെ​ത​ര്‍ല​ന്‍ഡ്സി​നെ ആ​റു വി​ക്ക​റ്റി​നു തോ​ല്‍പ്പി​ച്ച പാ​ക്കി​സ്ഥാ​ന്‍ മ​ഴ മു​ട​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 33 റ​ണ്‍സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി പാ​ക്കി​സ്ഥാ​ന്‍ മി​ക​വു കാ​ട്ടി. 

നി​ര്‍ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ അ​ഞ്ചു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യും ദ​ക്ഷി​ണാ​ഫ്രി​ക്ക അ​വി​ശ്വ​സ​നീ​യ​മെ​ന്നോ​ണം നെ​ത​ര്‍ല​ന്‍ഡ്സി​നോ​ടു പ​രാ​ജ​യ്പ​പെ​ടു​ക​യും ചെ​യ്ത​തോ​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി പാ​ക്കി​സ്ഥാ​ന്‍ വി​ജ​യി​ച്ചു. ഇ​തോ​ടെ പാ​ക്കി​സ്ഥാ​ന്‍ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് ആ​റു പോ​യി​ന്‍റു​മാ​യി സെ​മി​യി​ലേ​ക്ക്.

ഇ​ന്ത്യ
സൂ​ര്യ​കു​മാ​ര്‍ യാ​ദ​വെ​ന്ന 360 ഡി​ഗ്രി ബാ​റ്റ​റു​ടെ ചാം​പ്യ​ന്‍ഷി​പ്പെ​ന്ന് നി​സം​ശ​യം പ​റ​യാ​വു​ന്ന ലോ​ക​ക​പ്പാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ഒ​ട്ടു​മി​ക്ക വി​ജ​യ​ങ്ങ​ളി​ലും നി​ര്‍ണാ​യ​ക​മാ​യ​ത് സൂ​ര്യ​കു​മാ​റി​ന്‍റെ പ്ര​ക​ട​ന​മാ​ണ്. അ​ഞ്ചു ക​ളി​ക​ളി​ല്‍നി​ന്ന് നാ​ലു വി​ജ​യ​വും ഒ​രു തോ​ല്‍വി​യു​മ​ട​ക്കം എ​ട്ടു പോ​യി​ന്‍റു​മാ​യി ഗ്രൂ​പ്പ് ര​ണ്ടി​ല്‍ ഒ​ന്നാ​മ​താ​യാ​ണ് ഇ​ന്ത്യ സെ​മി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ടീ​മി​ലെ പ്ര​മു​ഖ​രു​ടെ ഫോ​മി​ല്ലാ​യ്മ​യാ​ണ് ഇ​ന്ത്യ​യെ അ​ല​ട്ടു​ന്ന പ്ര​ശ്നം.

ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ പാ​ക്കി​സ്ഥാ​നെ നാ​ലു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ഇ​ന്ത്യ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ നെ​ത​ര്‍ല​ന്‍ഡ്സി​നെ 56 റ​ണ്‍സി​നും പ​രാ​ജ​യ​പ്പെ​ടു​ത്തി. എ​ന്നാ​ല്‍, ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ട് അ​ഞ്ചു വി​ക്ക​റ്റി​ന്‍റെ തോ​ല്‍വി ഏ​റ്റു​വാ​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ മു​ന്നോ​ട്ടു​പോ​ക്ക് വി​ഷ​മ​വൃ​ത്ത​ത്തി​ലാ​യി. എ​ന്നാ​ല്‍, ബം​ഗ്ലാ​ദേ​ശി​നെ അ​ഞ്ചു റ​ണ്‍സി​നും സിം​ബാ​ബ് വെ​യെ 71 റ​ണ്‍സി​നും പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ വ​ള​രെ അ​നാ​യാ​സം ഇ​ന്ത്യ സെ​മി​യി​ലെ​ത്തി. സെ​മി​യി​ല്‍ ക​രു​ത്തു​റ്റ പോ​രാ​ട്ട​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​നെ നേ​രി​ടു​മ്പോ​ള്‍ പാ​ക്കി​സ്ഥാ​ന്‍ ക​രു​ത്ത​രാ​യ കി​വീ​സി​നെ നേ​രി​ടും.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top