Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 10:59 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Reviews

സൗഹൃദവും പ്രണയവും പ്രതികാരവുമായി തട്ടാശ്ശേരി കൂട്ടം; വീണ്ടും മലയാളത്തിൽ നിന്നൊരു ക്ലീൻ ഫാമിലി എന്‍റർടെയ്‌നർ

Published:12 November 2022

# റ്റിറ്റോ ജോർജ്

തട്ടാശ്ശേരി ജുവലറി വര്‍ക്‌സ് നടത്തുന്ന കൃഷ്ണന്‍റെ പെങ്ങളുടെ മകനാണ് സഞ്ജു. കള്ളുകുടിയും , പഞ്ചാരയടിയും ആയി നടക്കുന്ന സഞ്ജുവിന്‍റെ ജീവിതത്തിലേക്ക് ഒരു ദിവസം ആതിര കയറി വരുന്നതോടെ അയാളുടെ ജീവിതവും മാറി മറിയുകയാണ്.

സൗഹൃദവും പ്രണയവും പ്രതികാരവുമായി വീണ്ടും മലയാളസിനിമയില്‍ പുതുചരിത്രം രചിക്കുകയാണ് തട്ടാശ്ശേരികൂട്ടം. യുവതാരങ്ങളില്‍ പ്രമുഖനായ  അര്‍ജുന്‍ അശോകനൊപ്പം ഗണപതിയും വിജയരാഘവനും സിദ്ധിഖും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നചിത്രത്തില്‍ പ്രിയംവദകൃഷ്ണയാണ് നായികയായി എത്തുന്നത്.

തട്ടാശ്ശേരി ജുവലറി വര്‍ക്‌സ് നടത്തുന്ന കൃഷ്ണന്‍റെ പെങ്ങളുടെ മകനാണ് സഞ്ജു. കള്ളുകുടിയും , പഞ്ചാരയടിയും ആയി നടക്കുന്ന സഞ്ജുവിന്‍റെ ജീവിതത്തിലേക്ക് ഒരു ദിവസം ആതിര കയറി വരുന്നതോടെ അയാളുടെ ജീവിതവും മാറി മറിയുകയാണ്. ആദ്യമായി പൊലീസ് സ്റ്റേഷനില്‍ കയറേണ്ടി വരുന്നതും അവിടെ നിന്ന് സഞ്ജുവിന്‍റെ ജീവിതത്തിന് ഉണ്ടാകുന്ന മാറ്റങ്ങളുമാണ് സിനിമ പറയുന്നത്.

സൗഹൃദത്തിനും പ്രണയത്തിനും ഒപ്പം ആക്ഷനും പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന സിനിമ ഒരു എന്റര്‍ടെയ്‌നര്‍ ആണ്. സൗഹൃദങ്ങള്‍ക്ക് തീര്‍ത്തും വില കല്‍പ്പിക്കാത്ത ഈ കാലത്തും കൂട്ടുകാരന് വേണ്ടി ചങ്ക് പറിച്ച് കൊടുക്കുന്ന സുഹൃത്തുക്കളാണ് സഞ്ജുവിനൊപ്പം ഉള്ളത്. ആദ്യപകുതിയില്‍ കോമഡിയാണെങ്കിലും പിന്നീട് ചിത്രം ഒരു ത്രില്ലര്‍ സ്വഭാവത്തിലേക്കും മാറുന്നുണ്ട്.

 

തട്ടാശേരിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ചിത്രം ചേക്കേറുമ്പോള്‍ കാര്‍ത്തിയുടെ നാന്‍ മഹാന്‍ അല്ലൈ പോലെയുള്ള സിനിമകളെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. പൂര്‍ണമായും ഫാമിലിക്ക് വേണ്ടിയുള്ള എന്റെര്‍ടെയ്‌നര്‍ ആയി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നത് ജിതിനാണ്. മനോഹരമായ ഗാനങ്ങളും സിനിമയുടെ എടുത്ത് പറയേണ്ട പ്രത്യകതയാണ്,.

 ഗ്രാന്‍റ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ദിലീപ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്‍റെ സഹോദരന്‍ അനൂപ് പദ്മനാഭന്‍ ആണ്. പിവി ജിയോ എഴുതിയിരിക്കുന്ന കഥയ്ക്ക് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് സന്തോഷ് എച്ചിക്കാനമാണ്.  അനീഷ് ഗോപാല്‍, ഉണ്ണി പി രാജന്‍ പിദേവ് , ശ്രീലക്ഷ്മി,മാമ്മുക്കോയ  എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കോമഡിക്കൊപ്പം സംഘട്ടനരംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്ന സിനിമ ഒരു പ്രതികാരകഥ കൂടിയാണ്. പറയുന്നത്.ക്ലൈമാക്‌സില്‍ ദിലീപ്, ധര്‍മ്മജന്‍ തുടങ്ങിയവര്‍ അതിഥി വേഷത്തിലൂം എത്തുന്നുണ്ട്. ഭാവിതാരങ്ങളില്‍ വലിയൊരു വാഗ്ദാനമാണ് താനെന്ന് വീണ്ടും തെളിയിക്കുവാണ് അര്‍ജുന്‍ അശോകന്‍.  പ്രണയരംഗങ്ങളിലും ഇമോഷണല്‍ രംഗങ്ങള്‍ , സംഘട്ടനരംഗങ്ങളും തികഞ്ഞ കൈയടക്കത്തോടെ അവതരിപ്പിക്കാന്‍ അര്‍ജുന്‍ അശോകന് കഴിഞ്ഞിട്ടുണ്ട്.
 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top