Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 10:30 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Bollywood

Shah Rukh Khan, Mumbai Airport, Bollywood news, movie news

ഷാറുഖ് ഖാനെ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു; ബാ​ഗിൽ വില കൂടിയ ആറ് ആഡംബര വാച്ചുകൾ

Published:12 November 2022

ഇവരുടെ ബാഗുകളിൽ നിന്ന് വിലകൂടിയ ആഡംബര വാച്ചുകൾ കണ്ടെടുത്തതിനെ തുടർന്നാണ് നടപടി. പതിനെട്ട് ലക്ഷം രൂപയോളം വിലവരുന്ന ആറ് വാച്ചുകളാണ് ബാഗുകളില്‍ നിന്ന് കസ്റ്റംസ് കണ്ടെടുത്തത്

മുംബൈ: ബോളിവുഡ് താരം ഷാറൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു വച്ചു. ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുത്ത് ഇന്നലെ രാത്രി മുംബൈയില്‍ വിമാനമിറങ്ങിയ ഷാരൂഖ് ഖാനെയും കൂടെയുള്ളവരെയുമാണ് കസ്റ്റംസ് തടഞ്ഞത്.

ഇവരുടെ ബാഗുകളിൽ നിന്ന് വിലകൂടിയ ആഡംബര വാച്ചുകൾ കണ്ടെടുത്തതിനെ തുടർന്നാണ് നടപടി. പതിനെട്ട് ലക്ഷം രൂപയോളം വിലവരുന്ന ആറ് വാച്ചുകളാണ് ബാഗുകളില്‍ നിന്ന് കസ്റ്റംസ് കണ്ടെടുത്തത്. ഇവയുടെ കസ്റ്റംസ് തീരുവയായി 6.83 ലക്ഷം രൂപ അടച്ച ശേഷം ഷാറൂഖ് ഖാനെയും മാനേജറെയും വിട്ടയക്കുകയായിരുന്നു. എന്നാൽ ഷാറൂഖ് ഖാൻ്റെ അംഗരക്ഷകനെയും ചില കുടുംബാംഗങ്ങളെയും ചോദ്യം ചെയ്‌തതിനു ശേഷം ഇന്ന് രാവിലെയാണ് കസ്റ്റംസ് വിട്ടയച്ചത്.

ഷാര്‍ജ പുസ്തക മേളയില്‍ പങ്കെടുത്ത ഷാറൂഖാനെ ഗ്ലോബല്‍ ഐക്കണ്‍ ഓഫ് സിനിമ പുരസ്കാരമുള്‍പ്പെടെ നല്‍കി ആദരിച്ചിരുന്നു. ഇതിനു ശേഷം മുംബൈ വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റിലാണ് ഷാറൂഖ് ഖാൻ ഇറങ്ങിയത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top