Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 10:49 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Bollywood

സാജിദ് ഖാനെതിരെ വീണ്ടും മീടു

Published:15 November 2022

മാറിടം ചെറുതാണെന്നും സര്‍ജറി നടത്തണമെന്നും പറഞ്ഞു. മസാജ് ചെയ്യാന്‍ പ്രത്യേക ഓയിലുകള്‍ ഉണ്ടെന്നും പറഞ്ഞു.എങ്കില്‍ മാത്രമേ തനിക്ക് ബോളിവുഡില്‍ അഭിനയിക്കാന്‍ സാധിക്കു എന്നും സാജിദ് ഖാന്‍ പറഞ്ഞു എന്നാണ് ഷീല പ്രിയ സേത്തി പറയുന്നത്.

സംവിധായകന്‍ സാജിദ് ഖാനെതിരെ വീണ്ടും മീടു ആരോപണം. നടി ഷീല പ്രിയ സേത്തിയാണ് സാജിദ് ഖാനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 14 വര്‍ഷം മുമ്പ് സാജിദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ലൈംഗിക ഉദ്ദേശത്തോടെ പെരുമാറി എന്നാണ് ഷീല പറയുന്നത്.അഞ്ച് മിനിട്ടോളം തുടര്‍ച്ചായായി അയാള്‍ തന്റെ സ്വകാര്യഭാഗങ്ങളിലേക്ക് നോക്കിക്കൊണ്ടിരുന്നു.

 പിന്നീട് മാറിടം ചെറുതാണെന്നും സര്‍ജറി നടത്തണമെന്നും പറഞ്ഞു. മസാജ് ചെയ്യാന്‍ പ്രത്യേക ഓയിലുകള്‍ ഉണ്ടെന്നും പറഞ്ഞു.എങ്കില്‍ മാത്രമേ തനിക്ക് ബോളിവുഡില്‍ അഭിനയിക്കാന്‍ സാധിക്കു എന്നും സാജിദ് ഖാന്‍ പറഞ്ഞു എന്നാണ് ഷീല പ്രിയ സേത്തി പറയുന്നത്. നേരത്തെ നടിമാരായ ഷെര്‍ലിന്‍ ചോപ്ര, കനിഷ്‌ക സോണി, റാണി ചാറ്റര്‍ജി എന്നിവരും സാജിദ് ഖാനെതിരെ ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

നിലവില്‍ ഹിന്ദി ബിഗ് ബോസില്‍ മത്സരാര്‍ഥിയാണ് സാജിദ് ഖാന്‍. മീടു ആരോപണ വിധേയനായ ഒരാളെ ബിഗ് ബോസ് മത്സരാര്‍ഥി ആക്കിയതിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഷോയുടെ അവതാരകനായ സല്‍മാന്‍ ഖാനെതിരെയും വിമര്‍ശനങ്ങള്‍ വരുന്നുണ്ട്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top