Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 9:40 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Astrology

solar, snake, slithers, sun, space, world

സൂര്യന് കുറുകെ പാമ്പ്; അപൂർവ്വ ദൃശ്യം പുറത്തുവിട്ട് യൂറോപ്യന്‍ സ്പേസ് ഏജന്‍സി

Published:16 November 2022

സൂര്യന്‍റെ കാന്തിക വലയത്തിലൂടെ അന്തരീക്ഷ വായു കടന്നുപോകുന്നതാണ് പാമ്പ് പോലെ തോന്നിച്ചതെന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സി വ്യക്തമാക്കുന്നത്

സൗരോപരിതലത്തിലൂടെ പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് പോലെയുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പ്ലാസ്മ വിസ്ഫോടനത്തിന് മുന്‍പാണ് അപൂര്‍വ്വ പ്രതിഭാസം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൂര്യന്‍റെ കാന്തിക വലയത്തിലൂടെ അന്തരീക്ഷ വായു കടന്നുപോകുന്നതാണ് പാമ്പ് പോലെ തോന്നിച്ചതെന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സി വ്യക്തമാക്കുന്നത്. സൗരോപരിതലത്തിലൂടെ, ഫിലമെന്‍റ് പോലെ തിളക്കത്തില്‍ പാമ്പ് ഇഴഞ്ഞുനീങ്ങുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

സെപ്റ്റംബര്‍ അഞ്ചിനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യൂറോപ്യന്‍ സോളാര്‍ ഓര്‍ബിറ്ററിലെ ടെലിസ്‌കോപ്പ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. സൂര്യന്‍റെ ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേയ്ക്ക് കാന്തികവലയത്തിലെ ഫിലമെന്‍റ് പോലെ തിളങ്ങുന്ന ഭാഗം നീങ്ങിയതാണ് പാമ്പ് പോലെ തോന്നിച്ചതെന്നും ഏജന്‍സി  പ്രസ്താവനയില്‍ പറയുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top