Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 11:38 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Hollywood

daljeet kaur, punjabi actress, passed away, movie

പഞ്ചാബി നടി ദല്‍ജീത് കൗര്‍ അന്തരിച്ചു

Published:18 November 2022

ആരോഗ്യം വഷളായതോടെ മുംബൈയില്‍ നിന്ന് നാട്ടില്‍ തിരികെയത്തിയതോടെ സിനിമാ മേഖലയില്‍ നിന്നും കൗര്‍ പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു

പ്രശസ്ത പഞ്ചാബി നടി ദല്‍ജീത് കൗര്‍ അന്തരിച്ചു. 69 വയസായിരുന്നു. പഞ്ചാബ് സിനിമയിലെ ഹേമ മാലിനി എന്നറിയപ്പെട്ടിരുന്ന താരം  എന്നും സിനിമ ആരാധകര്‍ക്കിടയില്‍ തരംഗമായിരുന്നു. പുട് ജട്ടന്‍ ദേ, രൂപ് ഷാക്കിനന്‍ ദാ, ഗിദ്ദ, ദാജ്, ഇഷാഖ് നിമാന തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചാണ് ദല്‍ജീത് കൗര്‍ ശ്രദ്ധനേടി പഞ്ചാബി സിനിമയുടെ മുന്‍നിരയില്‍ ഇടംപിടിച്ചത്.

പഞ്ചാബിയില്‍ എഴുപതോളം സിനിമകളിലും ബോളിവുഡില്‍ പത്ത് സിനിമകളിലും കൗര്‍ അഭിനയിച്ചിട്ടുണ്ട്. മുതിര്‍ന്ന ബോളിവുഡ് താരം ശശി കപൂറിനൊപ്പം ഏക് ഔര്‍ ഏക് ഗ്യാരാ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്നു വര്‍ഷമായി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.കഴിഞ്ഞ ഒരു വർഷമായി കോമയിലായിരുന്നു.ആരോഗ്യം വഷളായതോടെ മുംബൈയില്‍ നിന്ന് നാട്ടില്‍ തിരികെയത്തിയതോടെ സിനിമാ മേഖലയില്‍ നിന്നും കൗര്‍ പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു. ഒരു കാലത്ത് പഞ്ചാബ് സിനിമയില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ദല്‍ജീത് കൗര്‍. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top