Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 11:10 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Special

Minister K Radhakrishnan, Sabarimala Devotee, Sabarimala news

കാലിൽ മസിൽ കയറിയ ശബരിമല തീർത്ഥാടകനെ പരിചരിച്ച് മന്ത്രി കെ രാധാകൃഷ്ണൻ : ചിത്രം വൈറൽ

Published:18 November 2022

സന്നിധാനത്തെ അവലോകന യോഗത്തിന് ശേഷം പമ്പയിലേക്കു പോകുമ്പോഴാണ് മരക്കൂട്ടത്ത് തളർന്നിരിക്കുന്ന തീർത്ഥാടകനെ മന്ത്രി കാണാനിടയായത്. ഉടൻ അദ്ദേഹം തീർത്ഥാടകന് സഹായവുമായെത്തി

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനിടെ കാലിൽ മസിൽ കയറിയ തീർത്ഥാടകനെ പരിചരിക്കുന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ്റെ ഫോട്ടോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. സന്നിധാനത്തെ അവലോകന യോഗത്തിന് ശേഷം പമ്പയിലേക്കു പോകുമ്പോഴാണ് മരക്കൂട്ടത്ത് തളർന്നിരിക്കുന്ന തീർത്ഥാടകനെ മന്ത്രി കാണാനിടയായത്. ഉടൻ അദ്ദേഹം തീർത്ഥാടകന് സഹായവുമായെത്തി. 

മന്ത്രി കാല് തിരുമ്മി വിരലുകൾ വലിച്ചിട്ടതോടെ കാലിൻ്റെ വേദന കുറഞ്ഞു. മെല്ലെ നടന്നു കയറാനും നിർദ്ദേശിച്ചു. ഇതര സംസ്ഥാനക്കാരനായ തീർഥാടകന് സഹായിച്ചത് മന്ത്രിയാണെന്നും മനസിലായില്ല. ഏതായാലും ഫോട്ടോ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top