Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 9:50 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Cricket

Chetan Sharma, BCCI, India Selection Committee, Team India

ട്വന്‍റി 20 ലോകകപ്പിലെ പരാജയം: മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മയടങ്ങുന്ന സെല‌ക്‌ഷൻ കമ്മിറ്റിയെ ബിസിസിഐ പുറത്താക്കി

Published:18 November 2022

2020, 2021 വർഷങ്ങളിലായാണ് ചേതൻ ശർമയുടെ നേതൃത്വത്തിൽ സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചത്. തുടർന്ന് നടന്ന രണ്ടു ട്വന്റി 20 ലോകകപ്പിലും ഇന്ത്യക്ക് ഫൈനലിൽ ഇടം പിടിക്കാനായില്ല.

മുംബൈ: ട്വന്‍റി 20 ലോകകപ്പിലെ പരാജയത്തിൽ സെലക്ഷന്‍ കമ്മിറ്റിയെ പുറത്താക്കി ബിസിസിഐ. മുഖ്യ സെലക്റ്റർ ചേതൻ ശർമയേയും സെലക്ഷൻ കമ്മിറ്റിയെയും പുറത്താക്കാൻ ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം..

ചേതൻ ശർമ (നോർത്ത് സോൺ), ഹർവിന്ദർ സിങ് (സെൻട്രൽ സോൺ), സുനിൽ ജോഷി (സൗത്ത് സോൺ), ദേബാശിഷ് മൊഹന്തി (ഈസ്റ്റ് സോൺ) എന്നിവരായിരുന്നു സെലക്‌ഷൻ കമ്മിറ്റിയിലെ അംഗങ്ങൾ.  ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഫൈനലിലെത്താതെ പുറത്തായതില്‍ സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സെമിയില്‍ ഇംഗ്ലണ്ടിനോട് പത്തുവിക്കറ്റിനാണ് ഇന്ത്യ തോറ്റത്.

2020, 2021 വർഷങ്ങളിലായാണ് ചേതൻ ശർമയുടെ നേതൃത്വത്തിൽ സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചത്. തുടർന്ന് നടന്ന രണ്ടു ട്വന്റി 20 ലോകകപ്പിലും ഇന്ത്യക്ക് ഫൈനലിൽ ഇടം പിടിക്കാനായില്ല. നാല് വര്‍ഷ കാലാവധിയാണ് സാധാരണയായി സീനിയര്‍ ടീം സെലക്‌ടര്‍ക്ക് ലഭിക്കാറ്.

പുരുഷ സീനിയര്‍ ടീമിന്‍റെ സെലക്ടര്‍മാര്‍ക്കായി ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നവംബര്‍ 28 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി. അപേക്ഷിക്കുന്നവർക്കുള്ള യോഗ്യത സംബന്ധിച്ച വിവരങ്ങൾ ബിസിസിഐ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ചിട്ടുണ്ട്. കുറഞ്ഞത് 5 വർഷം മുൻപെങ്കിലും ക്രിക്കറ്റിൽനിന്നു വിരമിച്ചവരായിരിക്കണം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top