Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 11:28 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

qatar, fifa cup 2022, special story, columns

മ​​രു​​ഭൂ​​മി​​യി​​ലെ സാ​​ഹ​​സി​​ക സ​​ഞ്ചാ​​രി​​ക​​ള്‍

Published:20 November 2022

മ​​ണ​​ല്‍ക്കൂ​​ന​​യു​​ടെ വ​​ശ​​ങ്ങ​​ളി​​ലൂ​​ടെ സ്ലൈ​​ഡ് ചെ​​യ്ത് വാ​​ഹ​​നം ചെ​​രി​​ഞ്ഞ് ഉ​​യ​​ര്‍ന്നു​​പൊ​​ങ്ങി​​യ​​പ്പോ​​ള്‍ നെ​​ഞ്ചൊ​​ന്നു പി​​ട​​ച്ചു.

അ​​റേ​​ബ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളു​​ടെ അ​​സ്ഥി​​ത്വ​​ത്തി​​ന്‍റെ ഭാ​​ഗം ത​​ന്നെ​​യാ​​ണ് നോ​​ക്കെ​​ത്താ ദൂ​​ര​​ത്തോ​​ളം പ​​ര​​ന്നു കി​​ട​​ക്കു​​ന്ന മ​​രു​​ഭൂ​​മി​​ക​​ള്‍. ഇ​​ക്കാ​​ര്യ​​ത്തി​​ൽ വ്യ​​ത്യ​​സ്ത​​മ​​ല്ല ഖ​​ത്ത​​റും. കോ​​ര്‍ണി​​ഷ് കി​​ക്കി​​ന്‍റെ നാ​​ലാം പ​​തി​​പ്പ് മ​​ണ​​ലാ​​ര​​ണ്യ​​ത്തി​​ലെ സാ​​ഹ​​സി​​ക യാ​​ത്ര​​യെ​​ക്കു​​റി​​ച്ചാ​​വാം. സു​​ഹൃ​​ത്താ​​യ പ്ര​​ശാ​​ന്തും അ​​ല​​നു​​മാ​​ണ് ഇ​​തു​​വ​​രെ അ​​നു​​ഭ​​വി​​ക്കാ​​ത്ത യാ​​ത്ര​​യ്ക്ക് സ​​ഹാ​​യി​​ച്ച​​ത്. ഡെ​​സേ​​ര്‍ട്ട് സ​​ഫാ​​രി​​യെ​​ന്ന് കേ​​ട്ടി​​ട്ടേ​​യു​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. ഖ​​ത്ത​​ര്‍ അ​​തി​​ന് അ​​വ​​സ​​ര​​മൊ​​രു​​ക്കി​​ത്ത​​ന്നു.

ലു​​സൈ​​ല്‍ ബൊ​​ളി​​വാ​​ഡി​​ലെ രാ​​ത്രി വി​​ശേ​​ഷ​​ങ്ങ​​ള്‍ക്ക് ത​​ത്കാ​​ല​​ത്തേ​​ക്ക് അ​​വ​​ധി​​കൊ​​ടു​​ത്ത് കി​​ട​​ന്നു​​റ​​ങ്ങാ​​ന്‍ തീ​​രു​​മാ​​നി​​ച്ചു. കാ​​ര​​ണം പി​​റ്റേ​​ദി​​വ​​സം ജീ​​വി​​ത​​ത്തി​​ല്‍ ഒ​​രു​​പാ​​ട് ആ​​ഗ്ര​​ഹി​​ച്ച ഒ​​രു യാ​​ത്ര​​യ്ക്കാ​​യി പു​​ല​​ര്‍ച്ചെ ഉ​​ണ​​ര​​ണം. പു​​ല​​ര്‍ച്ചെ നാ​​ലി​​ന് പ്ര​​ശാ​​ന്തി​​ന്‍റെ വാ​​ഹ​​ന​​ത്തി​​ല്‍ ഡെ​​സേ​​ര്‍ട്ട് സ​​ഫാ​​രി തു​​ട​​ങ്ങു​​ന്ന മി​​സൈ​​ദി​​ലെ​​ത്തി. അ​​വി​​ടെ ഒ​​രു സം​​ഘം കാ​​ത്തു​​നി​​ന്നു. എ​​ല്ലാ​​വ​​രും മ​​ല​​യാ​​ളി​​ക​​ള്‍. പ​​ത്ത​​നം​​തി​​ട്ട​​യും തൃ​​ശൂ​​രും മ​​ല​​പ്പു​​റ​​വും കൊ​​ല്ല​​വും കോ​​ഴി​​ക്കോ​​ടും വ​​യ​​നാ​​ടു​​മൊ​​ക്കെ അ​​വി​​ടെ സാ​​ഹ​​സി​​ക​​വാ​​ഹ​​ന​​ങ്ങ​​ളു​​മാ​​യി നി​​ല്‍പ്പു​​ണ്ടാ​​യി​​രു​​ന്നു. വാ​​ഹ​​ന​​ങ്ങ​​ളി​​ലെ കാ​​റ്റൂ​​രി വി​​ടു​​ന്ന തി​​രി​​ക്കി​​ലാ​​യി​​രു​​ന്നു ഏ​​വ​​രും. ഇ​​തെ​​ന്ത​​പ്പാ എ​​ന്നാ​​യി ചോ​​ദ്യം. അ​​ഞ്ചു റി​​യാ​​ല്‍ ന​​ല്‍കി പാ​​തി കാ​​റ്റ​​ഴി​​ച്ചു​​വി​​ട്ട വാ​​ഹ​​ന​​ങ്ങ​​ളി​​ലേ ഡെ​​സേ​​ര്‍ട്ട് യാ​​ത്ര സാ​​ധ്യ​​മാ​​കൂ​​വ​​ത്രേ. എ​​ല്ലാ വാ​​ഹ​​ന​​ങ്ങ​​ളും മോ​​ഡി​​ഫൈ ചെ​​യ്ത് ഓ​​ഫ് റോ​​ഡ് യാ​​ത്ര​​യ്ക്കു പ​​റ്റി​​യ രീ​​തി​​യി​​ലാ​​ക്കി​​യി​​ട്ടു​​ണ്ട്. 

തൃ​​ശൂ​​ര്‍ ഗ​​ഡി ശ്യാ​​മി​​നെ​​യാ​​ണ് എ​​നി​​ക്കു കൂ​​ട്ടു കി​​ട്ടി​​യ​​ത്. വ​​ലി​​യ ആ​​വേ​​ശ​​ത്തി​​ല്‍ ഡ്രൈ​​വ​​ര്‍ സീ​​റ്റി​​ന​​ടു​​ത്ത‌് സീ​​റ്റ് ബെ​​ല്‍റ്റ് ധ​​രി​​ച്ച് ഇ​​രി​​പ്പു​​റ​​പ്പി​​ച്ചു. വ​​ണ്ടി നീ​​ങ്ങി​​ത്തു​​ട​​ങ്ങി. ഏ​​ഴ് വാ​​ഹ​​ന​​ങ്ങ​​ള്‍ അ​​ട​​ങ്ങി​​യ ഒ​​രു ടീ​​മി​​നൊ​​പ്പ​​മാ​​യി​​രു​​ന്നു യാ​​ത്ര. ഒ​​രു ഇ​​ര​​മ്പ​​ലി​​ലാ​​യി​​രു​​ന്നു തു​​ട​​ക്കം, പി​​ന്നെ ഒ​​രു പോ​​ക്കാ​​ണ്. മ​​ണ​​ല്‍ക്കൂ​​ന​​ക​​ള്‍ മു​​ന്നി​​ല്‍ ക​​ണ്ട​​പ്പോ​​ള്‍ അ​​തി​​ല്‍നി​​ന്നൊ​​ഴി​​ച്ച് നി​​ര​​പ്പാ​​യ പ്ര​​ത​​ല​​ത്തി​​ലൂ​​ടെ പോ​​കു​​മെ​​ന്നാ​​യി​​രു​​ന്നു ക​​രു​​തി​​യ​​ത്. എ​​ന്നാ​​ല്‍, മ​​ണ​​ല്‍ക്കൂ​​ന​​ക​​ളി​​ല്‍ ക​​യ​​റാ​​തെ എ​​ന്തു സാ​​ഹ​​സി​​ക​​ത ബ്രോ ​​എ​​ന്നാ​​യി​​രു​​ന്നു ശ്യാ​​മി​​ന്‍റെ ചോ​​ദ്യം. എ​​ന്താ​​യാ​​ലും മി​​ഥു​​ന​​ത്തി​​ലെ ഇ​​ന്ന​​സെ​​ന്‍റി​​നെ പോ​​ലെ കു​​ലു​​ങ്ങാ​​തെ ഇ​​രു​​ന്നു.

മ​​ണ​​ല്‍ക്കൂ​​ന​​യു​​ടെ വ​​ശ​​ങ്ങ​​ളി​​ലൂ​​ടെ സ്ലൈ​​ഡ് ചെ​​യ്ത് വാ​​ഹ​​നം ചെ​​രി​​ഞ്ഞ് ഉ​​യ​​ര്‍ന്നു​​പൊ​​ങ്ങി​​യ​​പ്പോ​​ള്‍ നെ​​ഞ്ചൊ​​ന്നു പി​​ട​​ച്ചു. പി​​ന്നെ സാ​​ഹ​​സി​​ക​​ത​​യു​​ടെ വി​​വി​​ധ പ്ര​​ക​​ട​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​വു​​ക​​യാ​​യി​​രു​​ന്നു. എ​​വി​​ടെ​​യൊ​​ക്കെ മ​​ണ​​ല്‍ക്കൂ​​ന​​ക​​ളു​​ടെ നീ​​ണ്ട നി​​ര​​കാ​​ണു​​ന്നു​​വോ അ​​ങ്ങോ​​ട്ടൊ​​ക്കെ വാ​​ഹ​​ന​​മോ​​ടി​​ച്ചു ക​​യ​​റ്റു​​ന്ന​​താ​​ണ് ശ്യാ​​മി​​ന്‍റെ വി​​നോ​​ദം. ഇ​​ട​​യ്ക്ക് ഒ​​രു സ്ഥ​​ല​​ത്തു പി​​ഴ​​ച്ചു. വാ​​ഹ​​ന​​ത്തി​​ന്‍റെ ഒ​​രു വീ​​ല്‍ മ​​ണ​​ലി​​ല്‍ താ​​ണു. ഇ​​തോ​​ടെ കൂ​​ട്ടു​​കാ​​ര്‍ ഓ​​രോ​​രു​​ത്ത​​രും അ​​വ​​ര​​വ​​രു​​ടെ വാ​​ഹ​​ന​​വു​​മാ​​യി അ​​ടു​​ത്തു​​വ​​ന്നു. ച​​ക്ര​​മു​​യ​​ര്‍ത്താ​​ന്‍ ശ്യാം ​​ആ​​വു​​ന്ന​​തു ശ്ര​​മി​​ച്ചു. മ​​ണ​​ലി​​നോ​​ട് മ​​ല്ല് പി​​ടി​​ച്ചി​​ട്ടു​​കാ​​ര്യ​​മി​​ല്ലെ​​ന്നു ശ്യാം ​​ഇ​​ട​​യ്ക്കു പ​​റ​​ഞ്ഞ​​ത് അ​​ക്ഷ​​രാ​​ര്‍ഥ​​ത്തി​​ല്‍ ശ​​രി​​യാ​​യി. റോ​​പ്പ് കൊ​​ണ്ടു​​വ​​ന്നാ​​ണ് ച​​ക്ര​​മു​​യ​​ര്‍ത്തി വാ​​ഹ​​നം വീ​​ണ്ടും ഓ​​ടി​​ക്കാ​​നാ​​വു​​ന്ന പ​​രു​​വ​​ത്തി​​ലാ​​ക്കി​​യ​​ത്. 

യാ​​ത്ര പി​​ന്നെ​​യും തു​​ട​​ര്‍ന്നു. ച​​ക്രം മ​​ണ്ണി​​ല്‍ താ​​ഴ്ന്ന​​തൊ​​ന്നും ശ്യാ​​മി​​ന്‍റെ സാ​​ഹ​​സി​​ക​​ത​​യ്ക്ക് മ​​ങ്ങ​​ലേ​​ൽ​​പ്പി​​ച്ചി​​രു​​ന്നി​​ല്ല. ആ​​ടി​​യു​​ല​​ഞ്ഞും ഉ​​യ​​ര്‍ന്നു ചാ​​ടി​​യും ഞ​​ങ്ങ​​ളു​​ടെ ഫോ​​ര്‍ഡ് എ​​ഫ് 150 കു​​തി​​ക്കു​​ക​​യാ​​ണ്. ഇ​​തൊ​​ക്കെ ചി​​ത്ര​​ങ്ങ​​ളി​​ലാ​​ക്കാ​​ന്‍ തൃ​​ശൂ​​ര്‍ നി​​ന്നു ത​​ന്നെ​​യു​​ള്ള റി​​യാ​​ദു​​മു​​ണ്ട്. ഇ​​ട​​യ്ക്ക് മ​​രു​​ഭൂ​​മി​​യി​​ലെ നി​​ദ്രാ​​ട​​ക​​രാ​​യ ഒ​​ട്ട​​ക​​ങ്ങ​​ളെ​​യും ക​​ണ്ടു. കൂ​​ട്ട​​മാ​​യി അ​​വ​​ര്‍ മേ​​ഞ്ഞു​​ന​​ട​​ക്കു​​ക​​യാ​​ണ്. വെ​​ള്ള​​ത്തി​​നാ​​യി ദാ​​ഹി​​ച്ച അ​​വ​​ര്‍ക്ക് വെ​​ള്ളം ന​​ല്‍കി ശ്യാം ​​മാ​​തൃ​​ക​​യാ​​യി!40 കി​​ലോ​​മീ​​റ്റ​​റോ​​ളം പി​​ന്നി​​ട്ട് സൗ​​ദി​​യു​​ടെ അ​​തി​​ര്‍ത്തി​​യി​​ലെ​​ത്തി​​യാ​​ണ് യാ​​ത്ര അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. അ​​തി​​ര്‍ത്തി എ​​ന്നു പ​​റ​​യു​​ന്ന​​ത് സ​​മു​​ദ്ര​​ത്തി​​ന്‍റെ ഒ​​രു വ​​ശ​​മാ​​ണ്.

ഡ്യൂ​​ഡ്‌​​സ് ഒ​​ഫ് ഡ്യൂ​​ണ്‍സ് എ​​ന്ന ഓ​​ഫ് റോ​​ഡ് സാ​​ഹ​​സി​​ക​​രു​​ടെ സം​​ഘ​​ട​​ന​​യാ​​ണ് ഈ ​​അ​​നു​​പ​​മ​​യാ​​ത്ര​​യ്ക്ക് അ​​വ​​സ​​ര​​മൊ​​രു​​ക്കി​​ത്ത​​ന്ന​​ത്. ഫു​​ട്‌​​ബോ​​ളി​​നെ​​യും ക്രി​​ക്ക​​റ്റി​​നെ​​യും സ്‌​​നേ​​ഹി​​ക്കു​​ന്ന​​പോ​​ലെ അ​​ഡ്വ​​ഞ്ച​​ർ സ്‌​​പോ​​ര്‍ടി​​നെ​​യും സ്‌​​നേ​​ഹി​​ക്കു​​ന്ന ഇ​​വ​​രു​​ടെ സം​​ഘ​​ട​​ന മൂ​​ന്നു വ​​ർ​​ഷം മു​​ൻ​​പ് രൂ​​പീ​​ക​​രി​​ച്ച​​താ​​ണ്. 10 പേ​​ർ മാ​​ത്ര​​മാ​​യി​​രു​​ന്നു ആ​​ദ്യ അം​​ഗ​​ങ്ങ​​ൾ. 2012 മു​​ത​​ല്‍ ഒ​​റ്റ​​യ്ക്കും തെ​​റ്റ​​യ്ക്കു​​മാ​​യി മ​​ണ​​ല്‍ക്കൂ​​ന​​യി​​ല്‍ അ​​ദ്ഭു​​തം കാ​​ണി​​ക്കു​​ന്ന പ​​ല​​ര്‍ ചേ​​ര്‍ന്ന് തു​​ട​​ങ്ങി​​യ ഇ​​വ​​രു​​ടെ ടീ​​മി​​ല്‍ ഇ​​പ്പോ​​ള്‍ 45 ര​​ജി​​സ്റ്റേ​​ഡ് അം​​ഗ​​ങ്ങ​​ളു​​ണ്ട്. കൂ​​ടാ​​തെ ഡെ​​സേ​​ര്‍ട്ട് ഡ്രൈ​​വി​​ങ്ങി​​ല്‍ ത​​ത്പ​​ര​​രാ​​യ 230 ഓ​​ളം പേ​​ര്‍ വേ​​റെ​​യും.

ഡ്യൂ​​ഡ്സ് ഒ​​ഫ് ഡ്യൂ​​ൺ​​സി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍ തൃ​​ശൂ​​രു​​കാ​​ര​​ന്‍ അ​​ഫ്സ​​ര്‍ ജ​​ലീ​​ലാ​​ണ്. ഓ​​രോ യാ​​ത്ര​​യ്ക്കു പോ​​കു​​മ്പോ​​ഴും ക്യാ​​പ്റ്റ​​ന്‍ മു​​ന്നി​​ല്‍ പോ​​കും, വൈ​​സ് ക്യാ​​പ്റ്റ​​ന്‍ ര​​ണ്ടാ​​മ​​തും. റൂ​​ട്ട് തീ​​രു​​മാ​​നി​​ക്കു​​ന്ന​​ത് ക്യാ​​പ്റ്റ​​നെ​​ങ്കി​​ല്‍ അ​​തു തെ​​റ്റി​​ക്കാ​​തെ ഏ​​വ​​രെ​​യും കൊ​​ണ്ടു​​പോ​​കേ​​ണ്ട​​ത് വൈ​​സ് ക്യാ​​പ്റ്റ​​നാ​​ണ്. വ​​യ​​ര്‍ലെ​​സു​​മു​​ണ്ട് ഇ​​വ​​രു​​ടെ കൈ​​യി​​ല്‍. വാ​​ഹ​​നം മ​​ണ​​ലി​​ല്‍ താ​​ഴ്ന്നാ​​ല്‍ കൃ​​ത്യ​​മാ​​യ ഇ​​ട​​പെ​​ട​​ലി​​ലൂ​​ടെ ഇ​​വ​​ര്‍ യാ​​ത്രാ​​യോ​​ഗ്യ​​മാ​​ക്കും. സ്ത്രീ​​ക​​ള​​ട​​ക്കം കു​​ടും​​ബ​​മാ​​യി​​ട്ടും പോ​​കാ​​റു​​ണ്ട്. രാ​​ത്രി മ​​ണ​​ലാ​​ര​​ണ്യ​​ത്തി​​ന്‍റെ സൗ​​ന്ദ​​ര്യ​​മാ​​സ്വ​​ദി​​ച്ച് പു​​ല​​ര്‍ച്ചെ​​യാ​​കും മ​​ട​​ങ്ങു​​ക. മ​​രു​​ഭൂ​​മി​​യി​​ൽ കു​​ടു​​ങ്ങു​​ന്ന​​വ​​രെ അ​​വി​​ടെ​​യെ​​ത്തി ര​​ക്ഷ​​പ്പെ​​ടു​​ത്തു​​ന്ന സൗ​​ജ​​ന്യ സേ​​വ​​ന​​വും  ഇ​​വ​​ര്‍ ചെ​​യ്യു​​ന്നു​​ണ്ട്. മ​​രു​​ഭൂ​​മി​​യി​​ല്‍ കു​​ടു​​ങ്ങി മ​​ര​​ണ​​ത്തെ മു​​ഖാ​​മു​​ഖം ക​​ണ്ട നി​​ര​​വ​​ധി പേ​​രെ ര​​ക്ഷ​​പെ​​ടു​​ത്തി ജീ​​വി​​ത​​ത്തി​​ലേ​​ക്കു തി​​രി​​ച്ചു​​കൊ​​ണ്ടു​​വ​​ന്നി​​ട്ടു​​ണ്ടി​​വ​​ർ. ഓ​​ഫ് റോ​​ഡ് ഡ്രൈ​​വി​​ങ് പ​​ഠി​​ക്കാ​​ന്‍ താ​​ത്പ​​ര്യ​​മു​​ള്ള​​വ​​രെ സൗ​​ജ​​ന്യ​​മാ​​യി പ​​ഠി​​പ്പി​​ക്കാ​​നും ഇ​​വ​​ര്‍ റെ​​ഡി​​യാ​​ണ്.

മ​​ണ​​ല്‍ക്കൂ​​ന​​ക​​ളി​​ലൂ​​ടെ ഊ​​ളി​​യി​​ടു​​മ്പോ​​ള്‍ എ​​തി​​രേ വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ കാ​​ണാ​​ൻ ക​​ഴി​​യാ​​തെ വ​​രു​​ന്ന​​തൊ​​ക്കെ അ​​പ​​ക​​ട​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യം സൃ​​ഷ്ടി​​ക്കാ​​റു​​ണ്ട്. ""ഒ​​ക്കെ ദൈ​​വാ​​ധീ​​ന​​മാ​​ണ്, ഞ​​ങ്ങ​​ളു​​ടെ ല​​ക്ഷ്യം സ​​ത്യ​​സ​​ന്ധ​​മാ​​ണ്'', ശ്യാം ​​പ​​റ​​ഞ്ഞു. ബ്ര​​സീ​​ലി​​നെ​​യും അ​​ര്‍ജ​​ന്‍റീ​​ന​​യെ​​യും സ്വ​​ന്തം ടീ​​മി​​നെ​​പ്പോ​​ലെ സ്‌​​നേ​​ഹി​​ക്കു​​മ്പോ​​ഴും ഇ​​വ​​രു​​ടെ ഏ​​റ്റ​​വും വ​​ലി​​യ പാ​​ഷ​​നാ​​ണ് ഓ​​ഫ് റോ​​ഡ് ഡ്രൈ​​വി​​ങ്.  ലാ​​ന്‍ഡ് ക്രൂ​​സ​​ര്‍, നി​​സാ​​ന്‍ പാ​​ട്രോ​​ള്‍ തു​​ട​​ങ്ങി​​യ കാ​​റു​​ക​​ള്‍ സെ​​ക്ക​​ന്‍ഡ് ഹാ​​ന്‍ഡ് വി​​ല​​യ്ക്കു വാ​​ങ്ങി ന​​ല്ല സ്റ്റൈ​​ലി​​ഷ് മാ​​റ്റ​​ങ്ങ​​ള്‍ വ​​രു​​ത്തി​​യാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. സൗ​​ദി അ​​തി​​ര്‍ത്തി​​യി​​ല്‍നി​​ന്നു മ​​ട​​ങ്ങു​​മ്പോ​​ള്‍ ജീ​​വി​​ത​​ത്തി​​ല്‍ ഒ​​രി​​ക്ക​​ലും മ​​റ​​ക്കാ​​ന്‍ സാ​​ധി​​ക്കാ​​ത്ത ഒ​​രു യാ​​ത്ര സ​​മ്മാ​​നി​​ച്ച ഡ്യൂ​​ഡ്‌​​സ് ഓ​​ഫ് ഡ്യൂ​​ണ്‍സി​​ലെ ഓ​​രോ​​രു​​ത്ത​​ര്‍ക്കും ന​​ന്ദി. മ​​ല​​യാ​​ളി​​ക​​ള്‍ അ​​ല്ലേ​​ലും പൊ​​ളി​​യാ​​ണ്...!

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top