Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 10:24 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kollywood

love today, box office collection, pradeep ranganathan

കണ്ണുക്കുട്ടി...!!!; 5 കോടിയെറിഞ്ഞ് 70 കോടി തൂത്തുവാരി 'ലവ് ടുഡേ'

Published:24 November 2022

ചിത്രം മൊഴിമാറ്റം ചെയ്ത് മറ്റ് ഭാഷകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്‍റെ തെലുങ്ക് വേർഷന്‍ നവംബർ 25ന് തീയറ്ററുകളിലെത്തും. 

വിക്രം, PS-1, ബിഗിൽ എന്ന വമ്പന്‍ ചിത്രങ്ങൽക്ക് ശേഷം ഒരുകൊച്ചു ചിത്രം 50 കോടിയിലധികം നേടി ചരിത്രം കുറിച്ചിരിക്കുകയാണ്.  പ്രദീപ് രംഗനാഥന്‍റെ 'ലവ് ടുഡേ'യാണ് 5 കോടി ബജറ്റില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി 70 കോടി ബോക്‌സോഫീസില്‍ നിന്ന് നേടിയിരിക്കുന്നത്. പ്രദീപ് രംഗനാഥന്‍ തന്നെയാണ് അഭിനയിക്കുകയും സംവിധാനം ചെയ്തിരിക്കുന്നത്. കരിയറിലെ രണ്ടാമത്തെ ചിത്രമായ 'ലവ് ടുഡേ' ഇതുവരെ  തമിഴ് നാട്ടില്‍ നിന്നു മാത്രം 55 കോടിയാണ് നേടിയത്. കോമാളിയായിരുന്നു പ്രദീപ് രംഗനാഥന്‍റെ ആദ്യ ചിത്രം.

എജിഎസ് എന്‍റര്‍ടെയ്ന്‍മെന്‍റ്‌സാണ് ചിത്രത്തിന്‍റെ നിര്‍മാണം. അനുരാഗ കരിക്കിന് വെള്ളത്തിൽ ആസിഫ് അലിയുടെ അനിയത്തിയായി എത്തി മലയാളികൾക്ക് പരിചിതമായ ഇവാനയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ സത്യരാജ്, രാധിക ശരത്കുമാര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.  ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന നായികയുടെയും നായകന്‍റെയും പ്രണയവും പിന്നീട് കല്യാണസമ്മതിനായി എത്തുന്ന സമയത്ത് അച്ഛന്‍ സത്യരാജ് ഇവർക്കായി ഒരു ടാസ്ക്ക് കൊടുക്കുന്നതുമാണ് ചിത്രത്തിന്‍റെ കഥ. 

തമിഴ്നാട്ടില്‍ മാത്രം റിലീസ് ചെയ്ത ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയെ തുടര്‍ന്ന് ലോകമെമ്പാടും പ്രദര്‍ശനം വ്യാപിപ്പിച്ചിട്ടുണ്ട്.

ചിത്രം മൊഴിമാറ്റം ചെയ്ത് മറ്റ് ഭാഷകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്‍റെ തെലുങ്ക് വേർഷന്‍ നവംബർ 25ന് തീയറ്ററുകളിലെത്തും. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top