Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 9:16 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

allegation, father, operation penis, police, complete, doctor, tamil nadu, national

നാവിലെ ഓപ്പറേഷനായി എത്തിയ കുട്ടിക്ക് ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തി; പരാതിയുമായി കുടുംബം

Published:24 November 2022

കുട്ടിയെ ഓപ്പറേഷന് വിധേയമാക്കിയശേഷം റൂമിലേക്ക് മാറ്റിയപ്പോഴാണ് ശസ്ത്രക്രിയ നടന്നത് ജനനേന്ദ്രിയത്തിലാണെന്നത് രക്ഷിതാക്കള്‍ ശ്രദ്ധിക്കുന്നത്

തമിഴ്‌നാട്: വായിലെ ഓപ്പറേഷനായി എത്തിയ പിഞ്ചുകുഞ്ഞിന് ജനനേന്ദ്രിയ ശസ്ത്രക്രിയ നടത്തിയതായി ആരോപണം.തമിഴ്‌നാട്ടിലെ വിരുത് നഗര്‍ ജില്ലയിലാണ് സംഭവം. വായിലുണ്ടായ ഒരു മുഴ നീക്കം ചെയ്യുന്നതിനുവേണ്ടിയാണ് ഒരു വയസ്സ് പ്രായമുള്ള മകനെ മാതാപിതാക്കള്‍ രാജാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇവിടെ വച്ച് വായില്‍ ശസ്ത്രക്രിയ നടത്തുന്നതിന് പകരമായി കുഞ്ഞിന്‍റെ ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് രക്ഷിതാക്കളുടെ ആരോപണം. 

അതേസമയം, ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടില്ലെന്നാണ് രാജാജി ആശുപത്രി ഡീനായ ഡോ എ രത്തിനവേല്‍ പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അജിത് കുമാറിന്‍റെ രണ്ടാമത്തെ മകനെ രാജാജി ആശുപത്രിയില്‍ തുടര്‍ചികിത്സക്കായി പ്രവേശിപ്പിച്ചത്.കുട്ടിയെ ഓപ്പറേഷന് വിധേയമാക്കിയശേഷം റൂമിലേക്ക് മാറ്റിയപ്പോഴാണ് ശസ്ത്രക്രിയ നടന്നത് ജനനേന്ദ്രിയത്തിലാണെന്നത് രക്ഷിതാക്കള്‍ ശ്രദ്ധിക്കുന്നത്. ഇത് ഡോക്ടര്‍മാരുടെ  ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കൃത്യമായ മറുപടി നല്‍കാതെ അവര്‍ ഒഴിഞ്ഞുമാറിയെന്നാണ് കുടുംബവും ആരോപിക്കുന്നത്.

ശസ്ത്രക്രിയയ്ക്ക് പിന്നാലെ കുട്ടിയുടെ നാവ് വായില്‍ ചേര്‍ന്നിരിക്കുന്ന അവസ്ഥയുണ്ടായി. ഇത് മാറ്റുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായാണ് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നാണ് രത്തിനവേല്‍ പറയുന്നത്.ചൊവ്വാഴ്ച ശസ്ത്രക്രിയ നടക്കുമ്പോഴാണ് കുട്ടിയുടെ ബ്ലാഡറിലെ അസ്വാഭാവികത ശ്രദ്ധിക്കുന്നത്. മൂത്രം നീക്കുന്നതിനായി കുട്ടിക്ക് ട്യൂബ് ഇടേണ്ടി വന്നിരുന്നു. ട്യൂബ് ഇടാന്‍ വേണ്ടി ശ്രമിക്കുന്ന സമയത്ത് ലിംഗത്തിന്‍റെ അഗ്രഭാഗത്തെ ചര്‍മ്മം വളരെ ഇറുകിയ അവസ്ഥയിലായിരുന്നു. അത് ശസത്രക്രിയയിലൂടെ നീക്കിയാണ് മൂത്രം പോകാനുള്ള ട്യൂബ് ഇട്ടത്.

വീണ്ടും അനസ്‌തേഷ്യ നല്‍കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഒരേ സമയത്ത് തന്നെ ഇരു ശസ്ത്രക്രിയകളും നടത്തിയതെന്നും  ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നുമാണ് ആശുപത്രിയുടെ പ്രതികരിക്കരണം. 

അതേസമയം വിഷയത്തില്‍ കുടുംബം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ആളുമാറി ശസ്ത്രക്രിയ നടത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. പരാതിയുമായി മുന്നോട്ടുപോവാനാണ് കുടുംബത്തിന്‍റെ തീരുമാനം.

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top