Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 11:06 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Crime

drugs case, liju mon, kottayam

എക്‌സൈസ് സംഘത്തെ കണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങി; ആശുപത്രിയിലെത്തിച്ച് പുറത്തെടുത്ത് പൊലീസ്

Published:24 November 2022

തുടര്‍ന്ന് ചോദ്യം ചെയ്തതോടെ സംശയം തോന്നിയ എക്സൈസ് ദേഹപരിശോധന നടത്തി.

കോട്ടയം: എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് യുവാവ് കഞ്ചാവ് വിഴുങ്ങി. ഇത് തൊണ്ടയില്‍ കുടുങ്ങിയതോടെ ഇയാളെ ആശുപത്രിയിലെത്തിച്ചാണ് കഞ്ചാവ് പുറത്തെടുത്തത്. സംക്രാന്തി മാമ്മൂട് സ്വദേശി ചിറ്റിലക്കാലായില്‍ ലിജുമോന്‍ ജോസഫാണ് (35) പിടിയിലായത്.

ഇന്നലെ രാത്രിയോടെ ഏറ്റുമാനൂരില്‍ എക്സൈസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇയാളെ കണ്ടത്. തുടര്‍ന്ന് ചോദ്യം ചെയ്തതോടെ സംശയം തോന്നിയ എക്സൈസ് ദേഹപരിശോധന നടത്തി. എന്നാല്‍, പ്രതി  ഭയന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം ഇയാളെ ഓടിച്ചിട്ട് പിടിച്ചു. ഇതോടെ കൈയ്യിലുണ്ടായിരുന്ന കഞ്ചാവ് പൊതി ഇയാള്‍ വിഴുങ്ങുകയായിരുന്നു. ഇത് പുറത്തെടുക്കാന്‍ എക്സൈസ് സംഘം ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കഞ്ചാവ് പൊതി തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം ഉള്‍പ്പെടെയുളള അസ്വസ്ഥതകള്‍ കാണിക്കാന്‍ തുടങ്ങിയതോടെയാണ് പ്രതിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. വിഴുങ്ങിയ കഞ്ചാവ് ഡോക്ടര്‍മാര്‍ പുറത്തെടുത്തു. മയക്കുമരുന്ന്, കഞ്ചാവ് കേസുകളില്‍ ഇയാള്‍ നേരത്തെ പ്രതിയാണ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top