Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
30
November 2022 - 4:51 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

sachin pilot, ashok gehlot, congress, rajasthan, national

ഒരു ചതിയനെ ഒരിക്കലും മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ല; സച്ചിനെതിരെ നിലപാടു കടുപ്പിച്ച് ഗെഹ്‌ലോട്ട്

Published:24 November 2022

ഭൂരിപക്ഷ പിന്തുണയുമായി നില്‍ക്കുന്ന അശോക് ഗെഹ്ലോട്ടിനെ എങ്ങനെ അനുനയിപ്പിക്കമെന്നതില്‍ നേതൃത്വത്തിന് ധാരണയില്ല

ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ നിന്നും സച്ചിന്‍ പൈലറ്റ് രാജി വച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ സ്ഥാനം ഒഴിയില്ലെന്ന നിലപാട് കടുപ്പിച്ച് രാജസ്ഥാന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. തന്നെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റുമെന്ന് ആരാണ് പറഞ്ഞത്,  സച്ചിന്‍ പൈലറ്റ് ചതിയനാണെന്നാണ് എംഎല്‍എമാരുടെ അഭിപ്രായം  പറയുന്നതെന്നും അദേഹത്തെ മുഖ്യമന്ത്രിയാക്കാമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു.

'ഒരു ചതിയനെ ഒരിക്കലും മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ല. 10 എംഎല്‍എമാരുടെ പിന്തുണ പോലും സച്ചിന്‍ പൈലറ്റിനില്ല. അയാളെ  ഹൈക്കമാന്‍ഡിന് ഒരിക്കലും മുഖ്യമന്ത്രിയാക്കാനാകില്ല. നേതൃത്വത്തിനെതിരെ ലഹളയുണ്ടാക്കിയ ആളാണ് സച്ചിന്‍. പാര്‍ട്ടിയെ വഞ്ചിച്ചയാളാണ്. ചതിയനാണ്'. ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു.

സ്വന്തം സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്ന ഒരു പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റിനെ ഇന്ത്യ ആദ്യമായി കാണുകയാകുമെന്നും 2020-ല്‍ പൈലറ്റ് പക്ഷം എംഎല്‍എമാരുമായി നടത്തിയ വിമത നീക്കത്തെ സൂചിപ്പിച്ചുകൊണ്ട് ഗെഹ്ലോട്ട് പറഞ്ഞു. ഇതിന് പിന്നില്‍ ബിജെപിയാണെന്നും അദേഹം ആരോപിച്ചു.

അതേസമയം ഭൂരിപക്ഷ പിന്തുണയുമായി നില്‍ക്കുന്ന അശോക് ഗെഹ്ലോട്ടിനെ എങ്ങനെ അനുനയിപ്പിക്കമെന്നതില്‍ നേതൃത്വത്തിന് ധാരണയില്ല. അംഗബലമില്ലാത്ത സച്ചിന്‍ ക്യാമ്പിന്‍റെ ഭീഷണിയെ ഗൗരവമായി കാണേണ്ടെന്ന സന്ദേശമാണ് ഗെഹ്ലോട്ട് എഐസിസി നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്.  


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top