Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2022 - 10:01 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

kabali, travel restriction, athirappilli, malakkappara route, kerala

കബാലിയുടെ ആക്രമണം; അതിരപ്പള്ളി - മലക്കപ്പാറ പാതയിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം

Published:24 November 2022

ഇന്നലെ രാത്രി കെഎസ്ആര്‍ടിസി ബസ് കുത്തിമറിച്ചിടാന്‍ കബാലി ശ്രമിച്ചതോടെയാണ് ഈ പാതയില്‍ വീണ്ടും യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്

തൃശ്ശൂര്‍: കാട്ടു കൊമ്പന്‍ കബാലിയുടെ പൊതുനിരത്തിലെ ആക്രമണങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തില്‍ കൊമ്പന്‍ ഭീതി വിതയ്ക്കുന്ന പാതയില്‍  ജില്ലാ ഭരണകൂടം  യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി. തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളി - മലക്കപ്പാറ റൂട്ടില്‍ ഒരാഴ്ചത്തേക്ക് ടൂറിസ്റ്റുകളെ കടത്തിവിടേണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.

ഇതോടൊപ്പം ഈ പാതയില്‍ രാത്രി യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സര്‍വീസുകളെയല്ലാതെ പാതയില്‍ കടത്തിവിടേണ്ടെന്നാണ് തീരുമാനം. ഇന്നലെ രാത്രി കെഎസ്ആര്‍ടിസി ബസ് കുത്തിമറിച്ചിടാന്‍ കബാലി ശ്രമിച്ചതോടെയാണ് ഈ പാതയില്‍ വീണ്ടും യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്. യാത്രക്കാരും ബസ് ജീവനക്കാരും അപായമൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടു. ഒരാഴ്ചയുടെ ഇടവേളയ്ക്കുശേഷമാണ് അതിരപ്പിള്ളി - മലക്കപ്പാറ റൂട്ടില്‍ കബാലി വിളയാട്ടത്തിനിറങ്ങിയത്.

കബാലി ഇപ്പോള്‍ മദപ്പാടിലാണെന്നും ഇതിനാലാണ് ഈ പരാക്രമമെന്നും വനം വകുപ്പ് പറയുന്നു. ചാലക്കുടിയില്‍ നിന്നും മലക്കപ്പാറയ്ക്ക് പോയ കെഎസ്ആര്‍ടിസി ബസ്സിനുനേരെ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു കബാലി പാഞ്ഞടുത്തത്.  അമ്പലപ്പാറ ഹെയര്‍പിന്‍ വളവിലായിരുന്നു സംഭവം.

ബസ്സിന് മുന്നിലെത്തിയ കബാലി കൊമ്പു കൊണ്ട് വാഹനം കുത്തി ഉയര്‍ത്തി. പിന്നീട് താഴെ വച്ചശേഷം റോഡില്‍ വാഹനത്തിന് പോകാനാകാത്ത വിധം നിലയുറപ്പിക്കുകയായിരുന്നു. 2 മണിക്കൂര്‍ നീണ്ട പരാക്രമത്തിന് ശേഷമാണ് കൊമ്പന്‍ കാടു കയറിയത്.മേഖലയില്‍ കൂടുതല്‍ വാച്ചര്‍മാരെ നിയമിച്ച് സുരക്ഷയൊരുക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top