Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
30
November 2022 - 4:52 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Market

foreign education, market competition, business

വി​ദേ​ശ വി​ദ്യാ​ഭ്യാ​സ വി​പ​ണി​യി​ൽ ആ​ശ​ങ്ക​യേ​റു​ന്നു

Published:24 November 2022

# ബി​സി​ന​സ് ലേ​ഖ​ക​ൻ

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ വി​ദേ​ശ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ചെ​ല​വി​ൽ 40% വ​ർ​ധ​ന​യു​ണ്ടെ​ന്ന് എ​ജ്യൂ​ക്കേ​ഷ​ണ​ൽ ക​ൺ​സ​ൾ​ട്ട​ൻ​സി രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്നു

കൊ​ച്ചി: അ​മെ​രി​ക്ക​ൻ ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച​യും പ​ലി​ശ നി​ര​ക്കി​ലെ വ​ർ​ധ​ന​യും പ​ഠ​ന ചെ​ല​വി​ലെ വ​ർ​ധ​ന​യും രാ​ജ്യ​ത്തെ വി​ദേ​ശ വി​ദ്യാ​ഭ്യാ​സ വി​പ​ണി​യി​ൽ ക​ടു​ത്ത വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്നു. ഇ​തോ​ടൊ​പ്പം ആ​ഗോ​ള ടെ​ക്നോ​ള​ജി ക​മ്പ​നി​ക​ൾ വ​ലി​യ തോ​തി​ൽ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ ആ​രം​ഭി​ച്ച​തോ​ടെ പ​ഠ​ന ശേ​ഷം മി​ക​ച്ച ജോ​ലി ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത മ​ങ്ങി​യ​തും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. 2 വ​ർ​ഷ​മാ​യി മി​ക​ച്ച വ​ള​ർ​ച്ച നേ​ടു​ന്ന വി​ദേ​ശ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​ത്പ​ര്യം ന​ഷ്ട​പ്പെ​ടാ​ൻ പു​തി​യ സാ​ഹ​ച​ര്യം കാ​ര​ണ​മാ​കു​മെ​ന്ന് ഈ ​രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്നു.

ന​ട​പ്പു വ​ർ​ഷം കേ​ര​ള​ത്തി​ലെ പ​ല എ​ൻ​ജി​നി​യ​റി​ങ് കോ​ളെ​ജു​ക​ളി​ലും കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ കാ​മ്പ​സ് റി​ക്രൂ​ട്ട്മെ​ന്‍റി​ൽ കാ​ര്യ​മാ​യ ച​ല​ന​ങ്ങ​ൾ ദൃ​ശ്യ​മാ​യി​രു​ന്നി​ല്ല.ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം 83 വ​രെ താ​ഴ്ന്ന​തും അ​മേ​രി​ക്ക, യൂ​റോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ട്യൂ​ഷ​ൻ ഫീ​സി​ലു​ണ്ടാ​യ വ​ൻ വ​ർ​ധ​ന​യും വി​സ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന കാ​ല​താ​മ​സ​ങ്ങ​ളും വി​ദേ​ശ വി​ദ്യാ​ഭ്യാ​സം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് പു​തി​യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ വി​ദേ​ശ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ചെ​ല​വി​ൽ 40% വ​ർ​ധ​ന​യു​ണ്ടെ​ന്ന് എ​ജ്യൂ​ക്കേ​ഷ​ണ​ൽ ക​ൺ​സ​ൾ​ട്ട​ൻ​സി രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്നു. മു​ൻ​നി​ര രാ​ജ്യാ​ന്ത​ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ​ഠി​ക്കു​ന്ന​തി​ന് 1.5 കോ​ടി രൂ​പ ചെ​ല​വു​ണ്ടാ​യി​രു​ന്ന​താ​ണ് ഇ​പ്പോ​ൾ 2 കോ​ടി​യി​ല​ധി​ക​മാ​യി ഉ​യ​ർ​ന്ന​ത്. 

നാ​ണ​യ​പ്പെ​രു​പ്പം നേ​രി​ടാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി റി​സ​ർ​വ് ബാ​ങ്ക് തു​ട​ർ​ച്ച​യാ​യി റി​പ്പോ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​തോ​ടെ വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ളു​ടെ പ​ലി​ശ കു​ത്ത​നെ കൂ​ട്ടി​യ​തും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ധി​ക ബാ​ധ്യ​ത സൃ​ഷ്ടി​ച്ചു. പ​ലി​ശ നി​ര​ക്കി​ലെ വ​ർ​ധ​ന മൂ​ലം വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വ് ബാ​ധ്യ​ത 10 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണ് കൂ​ടി​യ​ത്. 

ട്യൂ​ഷ​ൻ ഫീ​സ്, താ​മ​സം, യാ​ത്രാ ചെ​ല​വ്, രൂ​പ​യു​ടെ മൂ​ല്യ​യി​ടി​വ് എ​ന്നി​വ മൂ​ലം വി​ദേ​ശ വി​ദ്യാ​ഭ്യാ​സ​ത്തി​നി​നാ​യി മു​ട​ക്കു​ന്ന മൊ​ത്തം തു​ക​യി​ൽ 15 മു​ത​ൽ 20 ശ​ത​മാ​നം വ​രെ വ​ർ​ധ​ന​യാ​ണു​ള്ള​ത്. വി​മാ​ന യാ​ത്ര​ക്കൂ​ലി​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ 60% വ​രെ​യാ​ണ് വ​ർ​ധ​ന​യു​ണ്ടാ​യ​ത്.

അ​മെ​രി​ക്ക, കാ​ന​ഡ, യൂ​റോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് ഒ​രു ല​ക്ഷ​ത്തി​ൽ നി​ന്ന് 2.25 ല​ക്ഷം രൂ​പ​യി​ലേ​ക്കാ​ണ് ഉ​യ​ർ​ന്ന​ത്. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ടെ​ക്ക് ക​മ്പ​നി​ക​ളാ​യ ഗൂ​ഗി​ളും ആ​മ​സോ​ണും ഫെ​യ്സ്ബു​ക്കും ആ​പ്പി​ളും മൈ​ക്രോ​സോ​ഫ്റ്റും വ​ലി​യ തോ​തി​ൽ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ തു​ട​ങ്ങി​യ​തും വി​ദേ​ശ വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം ജോ​ലി സു​ര​ക്ഷി​ത​ത്വ​ത്തി​ന് ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top