Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
30
November 2022 - 3:43 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Football

Portugal vs Ghana, Football, Sports

പോർച്ചുഗലിന് ആവേശ ജയം; പൊരുതി തോറ്റ് ഘാന

Published:24 November 2022

മത്സരത്തിൻ്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. അഞ്ചാം മിനിറ്റിൽ റാഫേൽ ഗുറേറയുടെ കോർണറിൽ നിന്ന് പിറന്ന ഒട്ടാവിയോയുടെ ഷോട്ട് പോസ്റ്റിൽ നിന്ന് ഏറെ അകന്ന് പോയി. ഘാനയുടെ പകുതിയിൽ തന്നെ കളി തുടർന്നെങ്കിലും ബോക്സിനുള്ളിൽ പന്തെത്തിക്കുന്നതിൽ പോർച്ചുഗൽ മധ്യനിര പ്രയാസപ്പെട്ടു

ദോഹ : പോർച്ചുഗൽ - ഘാന സൂപ്പർ പോരാട്ടത്തിന്‍റെ അവസാന വിസിൽ മുഴങ്ങുമ്പോൾ വിജയം പോർച്ചുഗലിന് സ്വന്തം. രണ്ടിനെതിരെ മൂന്നു ഗോളിനാണ് വിജയം. പ്രതിരോധ ഭടന്മാരെ കീറി മുറിച്ച് ഗോൾ വലയിലേക്ക് ഉന്നം തെറ്റാതെ പോർച്ചുഗലിൻ്റെ മൂന്ന് സുന്ദര ഗോളുകൾ. എന്നാൽ തിരിച്ച് ഘാനയ്ക്കും വെറുതെ ഇരിക്കാനായില്ല. വിരിഞ്ഞു മുറുക്കിയ പോർച്ചുഗൽ പ്രതിരോധ നിരയെ വെട്ടിച്ച് രണ്ടു ഗോളുകൾ.

അറുപത്തി മൂന്നാം മിനിറ്റിൽ വീണുകിട്ടിയ പെനാൽറ്റിയിൽ റൊണാൾഡോ പോർച്ചുഗൽ ഗോൾ മേളത്തിന് തുടക്കം കുറിച്ചു. എന്നാൽ മറുപടിയായി 73–ാം മിനിറ്റിൽ ആന്ദ്രെ തിരിച്ചടിച്ചു. മത്സരം സമനിലയിൽ എത്തിയെങ്കിലും ജോവാ ഫെലിക്സ് (78), പകരക്കാരനായി ഇറങ്ങിയ റാഫേൽ ലിയോ (80) എന്നിവരുടെ തുടർച്ചയായ രണ്ടു ഗോളുകൾക്ക് പോർച്ചുഗൽ മുന്നിലെത്തി. 

മത്സരത്തിൻ്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. അഞ്ചാം മിനിറ്റിൽ റാഫേൽ ഗുറേറയുടെ കോർണറിൽ നിന്ന് പിറന്ന ഒട്ടാവിയോയുടെ ഷോട്ട് പോസ്റ്റിൽ നിന്ന് ഏറെ അകന്ന് പോയി. ഘാനയുടെ പകുതിയിൽ തന്നെ കളി തുടർന്നെങ്കിലും ബോക്സിനുള്ളിൽ പന്തെത്തിക്കുന്നതിൽ പോർച്ചുഗൽ മധ്യനിര പ്രയാസപ്പെട്ടു.

10–ാം  മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്ക് ഘാന പ്രതിരോധത്തിന്‍റെ പാളിച്ച മുതലെടുത്ത് സിൽവ നൽകിയ പാസ് കാലിൽ കുരുത്ത് മുന്നേറ്റിയെങ്കിലും ലോറൻസ് ആറ്റി-സിഗിയെ മറികടക്കാനായില്ല.

11–ാം മിനിറ്റിൽ വീണ്ടും റൊണാൾഡോയ്ക്ക് അവസരം. ഗുറേറിയോയുടെ കോർണറിൽ നിന്ന് ഉയർന്ന് ചാടിയുള്ള ഹെഡ്ഡർ പോസ്റ്റിൽ നിന്ന് അകന്ന് പോയി. പിന്നീട് പോർച്ചുഗീസ് നിരയുടെ മുന്നേറ്റങ്ങളെല്ലാം ഘാന പ്രതിരോധത്തിൽ ഇടിച്ചു മടങ്ങി. 28 ാം മിനിറ്റിൽ സിൽവയുടെ ക്രോസ് സ്വീകരിച്ച് ജോവ കാൻസെലോ തൊടുത്ത ഇടംകാലൻ ഷോട്ട് ഗോൾ പോസ്റ്റിന് മുകളിലൂടെ പറന്നു.

31–ാം മിനിറ്റിൽ ജാവോ ഫെലിക്സ് ബോക്സിലേക്ക് നൽകിയ പാസ് സ്വീകരിച്ച് പ്രതിരോധ താരം അലക്സാണ്ടർ ഡിജിക്കുവിനെ ഫൗൾ ചെയ്ത് പന്ത് വലയിൽ എത്തിച്ചെങ്കിലും റഫറിയുടെ ഫൗൾ വിസിൽ മുഴങ്ങി.
41–ാം മിനിറ്റിൽവ വീണ്ടും ഗുറേറോയുമായി വൺടച്ച് പാസിൽ ബോക്സിലേക്ക് നീങ്ങിയ മുന്നേറ്റം ഘാന പ്രതിരോധം തട്ടിയകറ്റി. 45–ാം മിനിറ്റിൽ മുഹമ്മദ് കുഡുസിന് മത്സരത്തിലെ ആദ്യ മഞ്ഞക്കാർഡ് ലഭിച്ചു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top