Published:25 November 2022
ന്യൂഡൽഹി: ഓസ്ട്രേലിയന്‍ വനിതയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്കു കടന്ന ഇന്ത്യന്‍ നഴിസിനെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. പഞ്ചാബ് സ്വദേശിയായ രജ്വീന്ദര് സിംഗാണ് ക്വീന്‍സ്ലന്‍ഡിലെ ബീച്ചില്‍ വച്ച് ടോയ കോർഡിങ്ലി എന്ന 24കാരിയെ കൊലപ്പെടുത്തിയത്.
ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ (5.23 കോടി രൂപ) ക്വീന്‍സ്ലൻഡ് പൊലീസ് പ്രഖ്യാപിച്ചിരുന്നു. 2018 ഒക്ടോബറില്‍ ഫാര്‍മസി ജീവനക്കാരിയായ ടോയ തന്റെ വളര്‍ത്തുനായയ്ക്കൊപ്പം നടക്കുമ്പോഴാണ് സംഭവം.
കോര്‍ഡിങ്ലെ കൊല്ലപ്പെട്ട് രണ്ടു ദിവസത്തിനുള്ളില്‍ ഭാര്യയെയും മൂന്നു മക്കളെയും ഓസ്ട്രേലിയയില്‍ ഉപേക്ഷിച്ച് ഇയാള്‍ ഇന്ത്യയിലേക്ക് കടന്നു. വിശദമായ അന്വേഷണത്തിനെടുവില്‍ പ്രതി ഇന്ത്യയില്‍ എത്തിയതായി ഓസ്ട്രലിയന്‍ പൊലീസ് സ്ഥിതികരിച്ചിരുന്നു. 2021 മാര്‍ച്ചില്‍ പ്രതിയെ കൈമാറണമെന്ന് ഓസ്ട്രലിയന്‍ സര്‍ക്കാര്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ മാസമാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. തുടര്‍ന്നാണ് ഇയാളെ ഡല്‍ഹി പൊലീസ് പിടികൂടിയത്