Published:25 November 2022
ആലിയ ഭട്ട്രണ്ബീര് കപൂര്‍ ദമ്പതികളുടെ മകള്‍ക്ക് പേരിട്ടു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മകള്‍ക്കും രണ്‍ബീറിനുമൊപ്പമുള്ള ചിത്രം സഹിതം ആലിയ പേരും പങ്കുവച്ചത്. റാഹ എന്നാണ് ആലിയയും രണ്‍ബീറും മകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്.
രണ്‍ബീറിന്റെ അമ്മ നീതു കപൂര്‍ ആണ് കുഞ്ഞിന് പേരിട്ടതെന്നും ആലിയ പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
നവംബർ 6 നാണ് ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്