Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
30
January 2023 - 11:04 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kollywood

custody, naga chaitanya, krithi shetty, kollywood, movie

പൊലീസ് യൂണിഫോമിൽ നാഗ ചൈതന്യ "കസ്റ്റഡി'

Published:25 November 2022

ചിത്രത്തിൽ കീർത്തി സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

തെലുങ്ക് സൂപ്പർതാരം നാഗ ചൈതന്യയെ  നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കസ്റ്റഡി'. ചിത്രത്തിൽ കൃതി ഷെട്ടിയാണ് നായിക. ഒരു ആക്ഷൻ ഹീറോ എന്ന നിലയിലേക്ക് ചൈതന്യയുടെ സ്‌ക്രീൻ ഇമേജ് മാറുമെന്ന് ഉറപ്പുതരുന്ന പോസ്റ്റർ ആണ് അണിയറപ്രവർത്തകർ  പുറത്തുവിട്ടിരിക്കുന്നത്.

നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ സ്വന്തം സഹപ്രവർത്തകരെ ഏറ്റെടുക്കുന്ന ഒരു പൊലീസുകാരന്‍റെ വേഷമാണ് ചൈതന്യയുടേത് എന്നാണ് പോസ്റ്ററിൽ സൂചിപ്പിക്കുന്നത്.തമിഴ്-തെലുങ്ക് എന്നി ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ രചനയും വെങ്കട് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. തമിഴിൽ ചൈതന്യ ആദ്യമായി ഒരു മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണിത്.

ചിത്രത്തിൽ കീർത്തി സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തന്‍റെ മകനും ഹിറ്റ് സംഗീത സംവിധായകനുമായ യുവൻ ശങ്കർ രാജയുമായി സഹകരിച്ച് ആദ്യമായി സംഗീത മഹാനായ ഇളയരാജയും കൂടി ചേർന്നാണ് ഈ ചിത്രത്തിന് സംഗീതം നൽകുന്നത്.ശ്രീനിവാസ സിൽവർ സ്‌ക്രീനിന്‍റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരിയാണ് ഈ ചിത്രം നിർമിക്കുന്നത്. എസ് ആർ കതിർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് വെങ്കട്ട് രാജൻ നിർവഹിക്കുന്നു. ചിത്രത്തിന്‍റെ റിലീസ് തീയതി  അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. (പി.ആർ.ഒ) എസ് ദിനേശ്, ശബരി


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top